ജിസാന്‍: ജീവകാരുണ്യ-സാമൂഹിക സേവന മേഖലകളില്‍ സജീവമായ കെ.എം.സി.സി ദര്‍ബ് ഏരിയ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ദര്‍ബ് അല്‍ മാസിയ ഇസ്തിറാഹയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്.
സുള്‍ഫിക്കര്‍ വെള്ളിയഞ്ചേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സൗദി നാഷണല്‍ കമ്മിറ്റി സെക്രട്ടറി ഹാരിസ് കല്ലായി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി ഷബീര്‍ ബാബു (പ്രസിഡന്റ്), സിറാജ് കാടപ്പടി (ജനറല്‍ സെക്രട്ടറി), ഷമീം എടശ്ശേരി (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികള്‍:
വൈസ് പ്രസിഡന്റുമാര്‍: സാദിഖ് മഞ്ചേരി, ഷഫീഖ് കിഴിശ്ശേരി, റബീഹ് ആവയില്‍ കൊളപ്പുറം, മജീദ് കോട്ടക്കല്‍. ജോയിന്റ് സെക്രട്ടറിമാര്‍: ഷഫീഖ് സി.സി, മുബീന്‍ എടവണ്ണ, ശറഫുദ്ദീന്‍ കമ്പനിപ്പടി, നൗഷാദ് വെള്ളിയഞ്ചേരി. വൈസ് ചെയര്‍മാന്‍: ഫൈസല്‍ മഞ്ചേരി. ഓര്‍ഗനൈസിംഗ് സെക്രട്ടറി: സജീര്‍ നീരോല്‍പാലം, മീഡിയ കണ്‍വീനര്‍: മുഹമ്മദലി തുവ്വൂര്‍, മെഡിക്കല്‍ കണ്‍വീനര്‍: അമീന്‍ ഇല്ലിക്കല്‍.
സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഷംസു പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ സാദിഖ് മാസ്റ്റര്‍ മങ്കട, സിറാജ് പുല്ലൂരാംപാറ എന്നിവര്‍ സംസാരിച്ചു. സാദിഖ് മഞ്ചേരി, റബീഹ്, ഷഫീഖ് കിഴിശ്ശേരി, ഫൈസല്‍ മഞ്ചേരി, സജീര്‍ നീരോല്‍പാലം, ഷമീം എടശ്ശേരി, ശറഫുദ്ദീന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഷബീര്‍ ബാബു സ്വാഗതവും സിറാജ് കാടപ്പടി നന്ദിയും പറഞ്ഞു.
Related News