l o a d i n g

ഗൾഫ്

അമേരിക്കയുമായും ഇസ്രായേലുമായും യുദ്ധത്തിനില്ല; എന്നാല്‍ അവകാശങ്ങള്‍ സംരക്ഷിക്കും -മൊജ്തബ ഖാംനഇ

Thumbnail

തെഹ്റാന്‍: അമേരിക്കയുമായും ഇസ്രായേലുമായും യുദ്ധം ചെയ്യാന്‍ ഇറാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഇ. എന്നാല്‍ ഒരു രാഷ്ട്രമെന്ന നിലയില്‍ ഇറാന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാഴാഴ്ച സ്റ്റേറ്റ് ടെലിവിഷനിലൂടെ പുറത്തുവിട്ട സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഫെബ്രുവരി 28-ന് യുദ്ധത്തിന്റെ ആദ്യദിനം കൊല്ലപ്പെട്ട പിതാവ് ആയത്തുള്ള അലി ഖാംനഇയുടെ മരണത്തിന് ശേഷം 40 ദിവസം തികയുന്ന വേളയിലാണ് മുജ്തബയുടെ സന്ദേശം പുറത്തുവന്നത്.

'ഞങ്ങള്‍ യുദ്ധം ആഗ്രഹിച്ചിരുന്നില്ല, ഇപ്പോഴും അത് ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഒരു സാഹചര്യത്തിലും ഞങ്ങളുടെ നിയമപരമായ അവകാശങ്ങള്‍ ഉപേക്ഷിക്കില്ല,' ഖാനഇ പറഞ്ഞു.

ലെബനനില്‍ ഇസ്രായേലുമായി പോരാടുന്ന ഹിസ്ബുള്ള ഉള്‍പ്പെടെയുള്ള സഖ്യശക്തികളെ സൂചിപ്പിച്ചുകൊണ്ട്, 'പ്രതിരോധ നിരയെ' ഒറ്റക്കെട്ടായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിന്റെ മേല്‍നോട്ടം പുതിയ ഘട്ടത്തിലേക്ക് മാറ്റുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായ കടുത്ത ഭീഷണികള്‍ക്ക് പിന്നാലെ, ഈ ആഴ്ച ഇറാനും അമേരിക്കയും തമ്മില്‍ രണ്ടാഴ്ചത്തെ താല്‍ക്കാലിക വെടിനിര്‍ത്തലിന് ധാരണയായിരുന്നു. സമാധാന ചര്‍ച്ചകളിലേക്ക് വഴിതുറന്നേക്കാവുന്ന ഈ സാഹചര്യത്തിലും ജാഗ്രത കൈവിടരുതെന്ന് അദ്ദേഹം ഇറാന്‍ ജനതയോട് ആവശ്യപ്പെട്ടു.

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതുകൊണ്ട് തെരുവിലിറങ്ങിയുള്ള പ്രതിഷേധങ്ങള്‍ ഇനി ആവശ്യമില്ലെന്ന് ആരും കരുതരുത്. ചര്‍ച്ചകളുടെ ഫലത്തെ സ്വാധീനിക്കാന്‍ ജനങ്ങളുടെ ശബ്ദത്തിന് സാധിക്കുമെന്നും മുജ്തബ ഖമേനി വ്യക്തമാക്കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ ചരക്കുനീക്കം സ്തംഭിച്ചു; നയതന്ത്ര ചര്‍ച്ചകള്‍ അനിശ്ചിതത്വത്തില്‍, ഭീഷണിയുമായി ട്രംപ്
ഹോര്‍മുസ് കടലിടുക്കില്‍ ചരക്കുനീക്കം സ്തംഭിച്ചു; നയതന്ത്ര ചര്‍ച്ചകള്‍ അനിശ്ചിതത്വത്തില്‍, ഭീഷണിയുമായി ട്രംപ്
April 19, 2026
മലപ്പുറം സ്വദേശി യാമ്പുവില്‍ ഹൃദയാഘാതംമൂലം മരിച്ചു
മലപ്പുറം സ്വദേശി യാമ്പുവില്‍ ഹൃദയാഘാതംമൂലം മരിച്ചു
April 19, 2026
സൗദിയില്‍  ഒരാഴ്ചയ്ക്കിടെ 14,487 നിയമലംഘകര്‍ പിടിയില്‍; നാടുകടത്തല്‍ തുടരുന്നു
സൗദിയില്‍ ഒരാഴ്ചയ്ക്കിടെ 14,487 നിയമലംഘകര്‍ പിടിയില്‍; നാടുകടത്തല്‍ തുടരുന്നു
April 19, 2026
ലബനനില്‍ സമാധാന സേനയ്ക്ക് നേരെ ആക്രമണം: ഫ്രഞ്ച് സൈനികന്‍ കൊല്ലപ്പെട്ടു, മൂന്നു പേര്‍ക്ക് പരിക്ക്
ലബനനില്‍ സമാധാന സേനയ്ക്ക് നേരെ ആക്രമണം: ഫ്രഞ്ച് സൈനികന്‍ കൊല്ലപ്പെട്ടു, മൂന്നു പേര്‍ക്ക് പരിക്ക്
April 19, 2026
ലണ്ടനിലെ തേംസ് നദിയില്‍ മുങ്ങി മരിച്ച കീര്‍ത്തിയുടെ മൃതദേഹം നാളെ നാട്ടിലെത്തിച്ച് സംസ്‌കരിക്കും
ലണ്ടനിലെ തേംസ് നദിയില്‍ മുങ്ങി മരിച്ച കീര്‍ത്തിയുടെ മൃതദേഹം നാളെ നാട്ടിലെത്തിച്ച് സംസ്‌കരിക്കും
April 19, 2026
ദുബായില്‍ തര്‍ക്കം പരിഹരിക്കാനെത്തിയ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; പ്രതിയും മലയാളി
ദുബായില്‍ തര്‍ക്കം പരിഹരിക്കാനെത്തിയ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; പ്രതിയും മലയാളി
April 19, 2026
ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു; കപ്പലുകള്‍ക്ക് നേരെ വെടിവെപ്പ്; ബ്ലാക്ക്‌മെയില്‍ ചെയ്യാമെന്ന് കരുതേണ്ടെന്ന് ട്രംപ്, ഇന്ത്യ ഇറാന്‍ സ്ഥാനപതിയെ വിളിച്ചു വരുത്തി ആശങ്ക അറിയിച്ചു
ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു; കപ്പലുകള്‍ക്ക് നേരെ വെടിവെപ്പ്; ബ്ലാക്ക്‌മെയില്‍ ചെയ്യാമെന്ന് കരുതേണ്ടെന്ന് ട്രംപ്, ഇന്ത്യ ഇറാന്‍ സ്ഥാനപതിയെ വിളിച്ചു വരുത്തി ആശങ്ക അറിയിച്ചു
April 19, 2026
  വിശുദ്ധ കഅബയിലെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി; അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മികവാര്‍ന്ന മിനുക്കുപണികള്‍
വിശുദ്ധ കഅബയിലെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി; അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മികവാര്‍ന്ന മിനുക്കുപണികള്‍
April 18, 2026
കെ.എം. സീതി സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു
കെ.എം. സീതി സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു
April 18, 2026
 ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ഡോ. ബി.ആര്‍. അംബേദ്കര്‍ ജയന്തി ആഘോഷിച്ചു
ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ഡോ. ബി.ആര്‍. അംബേദ്കര്‍ ജയന്തി ആഘോഷിച്ചു
April 18, 2026