ദുബായ്: കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയും മലപ്പുറം ജില്ലാ ഇന്‍കാസും സംയുക്തമായി സംഘടിപ്പിച്ച യുഡിഎഫ് തിരഞ്ഞെടുപ്പ് ബഹുജന കണ്‍വെന്‍ഷന്‍ ശ്രദ്ധേയമായി. ദുബായില്‍ നടന്ന പരിപാടിയില്‍ മലപ്പുറം ജില്ലാ പ്രസിഡന്റ് സിദ്ധീഖ് കാലൊടി അധ്യക്ഷത വഹിച്ചു.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ പത്ത് വര്‍ഷത്തെ ദുര്‍ഭരണം അവസാനിപ്പിക്കാന്‍ സമയമായെന്നും അതിനായി എല്ലാ ജനാധിപത്യ വിശ്വാസികളും ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പ്രവാസികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണനാക്രമത്തില്‍ പരിഹാരം കാണുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ഓണ്‍ലൈനായി കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് പ്രവാസികളോട് വോട്ടഭ്യര്‍ത്ഥന നടത്തി. ''സ്‌നേഹപൂര്‍വ്വം ദുബായില്‍ നിന്നും'' എന്ന കാമ്പയിനെക്കുറിച്ച് നാസര്‍ എടപ്പറ്റ വിശദീകരിച്ചു.
കെഎംസിസി, ഇന്‍കാസ് നേതാക്കളായ ഇസ്മായില്‍ ഏറാമല, റഫീഖ് മട്ടന്നൂര്‍, ഹംസ തൊട്ടി, അഡ്വ. സാജിദ് അബൂബക്കര്‍, പി.വി. നാസര്‍, ബി.എ. നാസര്‍, ആര്‍. ഷുക്കൂര്‍, ബാലചന്ദ്രന്‍ അല്ലിപ്പാറ, ഷൈജു അമ്മാനപ്പാറ, ബഷീര്‍ നാരാണിപുഴ, ബാബുരാജ് കളിയാത്തേല്‍, സഫിയ മൊയ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
ജില്ലാ കെഎംസിസി ഭാരവാഹികളായ നൗഫല്‍ എ.പി., കരീം കാലടി, മുജീബ് കോട്ടക്കല്‍, സലീം വെങ്കിട്ട, മൊയ്ദീന്‍ പൊന്നാനി, ലത്തീഫ് തെക്കഞ്ചേരി, മുസ്തഫ ആട്ടീരി, ശിഹാബ് ഇരുവേറ്റി, ടി.പി. സൈദലവി, മുഹമ്മദ് വള്ളിക്കുന്ന്, അഷ്റഫ് കൊണ്ടോട്ടി, സിനാല്‍ തുറക്കല്‍, ഇക്ബാല്‍ പല്ലാര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഇന്‍കാസ് പ്രസിഡന്റ് നൗഫല്‍ സൂപ്പി സ്വാഗതവും ജനറല്‍ സെക്രട്ടറി അഷ്‌റഫ് ടിപ്പു നന്ദിയും പറഞ്ഞു.
Related News