ദമാം: മിസൈല്‍ ഭീഷണിയെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന സൗദി - ബഹ്റൈന്‍ കോസ്വേ വഴി വീണ്ടും വാഹനങ്ങള്‍ ഓടിത്തുടങ്ങി. പുലര്‍ച്ചെ ഉണ്ടായ ആക്രമണ ഭീഷണി ഒഴിഞ്ഞതോടെയാണ് അതോറിറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.
ഇറാന്റെ മിസൈലുകളെ സൗദി സേന വിജയകരമായി പ്രതിരോധിച്ചിരുന്നു. ഇതോടെ സ്ഥിതിഗതികള്‍ സാധാരണ നിലയിലായെന്ന് കോസ്വേ അതോറിറ്റി അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയ സമയപരിധി അവസാനിക്കാനിരിക്കെ മേഖലയില്‍ അതീവ ജാഗ്രത തുടരുന്നുണ്ടെങ്കിലും യാത്രക്കാര്‍ക്ക് നിലവില്‍ തടസ്സങ്ങളില്ല.
Related News