ജിദ്ദ: നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പാക്കാന്‍ പ്രവാസി കരുത്തുമായി ജിദ്ദ കണ്ണൂര്‍ ജില്ലാ കെ.എം.സി.സി.യും ഒ.ഐ.സി.സി.യും കൈകോര്‍ത്തു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത സംയുക്ത തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ആവേശഭരിതമായി.
ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി വി.പി. മുസ്തഫ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. പ്രവാസി സമൂഹത്തിന്റെ പ്രശ്‌നങ്ങളില്‍ എന്നും ക്രിയാത്മകമായി ഇടപെടുന്ന യു.ഡി.എഫിനെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
കണ്ണൂര്‍ ജില്ലാ കെ.എം.സി.സി ജനറല്‍ സെക്രട്ടറി സക്കരിയ ആറളം അധ്യക്ഷത വഹിച്ചു. പ്രവാസി യു.ഡി.എഫ് ചെയര്‍മാന്‍ ഹക്കിം പാറക്കല്‍ മുഖ്യപ്രഭാഷണം നടത്തി. സിറാജ് കണ്ണവം, ഡോ. അബൂബക്കര്‍ കടവത്തൂര്‍, അബ്ദുറഹ്‌മാന്‍ വായാട്, അസ്ഹാബ് വര്‍ക്കല, രാധാകൃഷ്ണന്‍ കാവുംബായി, റസാഖ് ഇരിക്കൂര്‍, അനില്‍ കുമാര്‍, മുഹമ്മദ് കുഞ്ഞി ശ്രീകണ്ഠാപുരം, ശംസുദ്ദീന്‍ പായേത്ത്, അബ്ദുള്ള മാങ്കടവ്, ബഷീര്‍ നെടുവോട് തുടങ്ങിയവര്‍ സംസാരിച്ചു.
വോട്ടര്‍മാരെ സ്വാധീനിക്കാനും യു.ഡി.എഫിന് അനുകൂലമായ തരംഗം സൃഷ്ടിക്കാനും സോഷ്യല്‍ മീഡിയ വഴിയും നേരിട്ടും വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കണ്‍വെന്‍ഷന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു. റഫീഖ് മൂസ സ്വാഗതവും സാദിഖ് കൊട്ടില നന്ദിയും പറഞ്ഞു.
Related News