മലപ്പുറം: പശ്ചിമേഷ്യയിലെ സംഘര്‍ഷവും സാമ്പത്തിക പ്രതിസന്ധികളും നിലനില്‍ക്കുന്ന പ്രതികൂല സാഹചര്യത്തിലും കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പ്രവാസികള്‍ കാണിക്കുന്ന താല്പര്യം ഏറെ പ്രശംസനീയമാണെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നതായി തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തനിക്ക് ബോധ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോട്ടക്കല്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം കെഎംസിസിയുടെയും യുഡിഎഫ് കോട്ടക്കല്‍ മണ്ഡലം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'സ്ഥാനാര്‍ത്ഥിക്കൊപ്പം' ഓണ്‍ലൈന്‍ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാന്‍ ആവശ്യപ്പെടുമെന്നും തങ്ങള്‍ ഉറപ്പുനല്‍കി.
ചടങ്ങില്‍ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പദ്ധതികളും ഭാവി പരിപാടികളും വിശദീകരിച്ചു. വേള്‍ഡ് കെഎംസിസി ട്രഷറര്‍ യു.എ. നസീര്‍ (ന്യൂയോര്‍ക്ക്) അധ്യക്ഷത വഹിച്ചു. വേള്‍ഡ് കെഎംസിസി ജനറല്‍ സെക്രട്ടറി ഡോ. പുത്തൂര്‍ റഹ്‌മാന്‍ മുഖ്യപ്രഭാഷണം നടത്തി.
യുഡിഎഫ് ചെയര്‍മാന്‍ വി. മധുസൂദനന്‍, കണ്‍വീനര്‍ സലാം വളാഞ്ചേരി, കോട്ടക്കല്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.കെ. നാസര്‍, പി.എ. റഹ്‌മാന്‍ (തായ്ലന്‍ഡ് കെഎംസിസി), ബഷീര്‍ കുഞ്ഞു കാടാമ്പുഴ, മുജീബ് കോട്ടക്കല്‍, ഫൈസല്‍ കല്ലന്‍, സാനിഫ് ആലുവ, മൊയ്തീന്‍ കുട്ടി പൊന്മള, അഷ്‌റഫ് വി., മുജീബ് മൂടാല്‍, സലീം മണ്ടായപ്പുറം, ഷംസു കൊടുമുടി, മുസ്തഫ പുളിക്കല്‍, ഷംസു വലിയകുന്ന്, ഷാഫി കോട്ടക്കല്‍ എന്നിവര്‍ സംസാരിച്ചു.
പി.കെ. കരീം (യുഎഇ) സ്വാഗതവും അഷ്‌റഫ് അലി പുതുക്കുടി (അബുദാബി) നന്ദിയും പറഞ്ഞു. മുജീബ് മൂടാല്‍, തയ്യില്‍ കുഞ്ഞിപ്പ, ജാബിര്‍ കൈനിക്കര, ഷെരീഫ് പി.വി. കരേക്കാട് തുടങ്ങിയവര്‍ പരിപാടി നിയന്ത്രിച്ചു. വരും ദിവസങ്ങളില്‍ സുഹൃത്തുക്കളെയും ബന്ധുക്കളെയും ബന്ധപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ യോഗം തീരുമാനിച്ചു.
Related News