റിയാദ്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രവാസി രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നതിനിടെ, യുഡിഎഫ് പാണ്ടിക്കാട് പഞ്ചായത്ത് കമ്മിറ്റി റിയാദില്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.
ബത്തയിലെ സബര്‍മതി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഒഐസിസി മഞ്ചേരി നിയോജക മണ്ഡലം പ്രസിഡന്റ് അക്ബര്‍ ബാദുഷ ഉദ്ഘാടനം ചെയ്തു. കെഎംസിസി പാണ്ടിക്കാട് പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ നാസര്‍ സി.എം. അധ്യക്ഷത വഹിച്ചു.
യുഡിഎഫ് നേതാക്കളായ അമീര്‍ പട്ടണത്ത്, ഷാഫി വെട്ടിക്കാട്ടിരി, അന്‍വര്‍ പയ്യപറമ്പ, ഇല്യാസ് പി.എം., ഖാലിദ്, ആബിദ് വെള്ളുവങ്ങാട്, സലാം, ഹാഷില്‍ തുടങ്ങിയവര്‍ സംസാരിച്ചു. അക്രമ രാഷ്ട്രീയത്തിനും അഴിമതിക്കുമെതിരായ പോരാട്ടത്തില്‍ കേരള ജനത ഐക്യജനാധിപത്യ മുന്നണിയോടൊപ്പം നില്‍ക്കണമെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
സിയാദ് വെള്ളുവങ്ങാട്, സലീം കൊളപ്പറമ്പ, റിസ്വാന്‍, ഖാലിദ് വെള്ളുവങ്ങാട്, റാഷിക്ക് നിസാര്‍ അഞ്ചില്ലന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. മുത്തു പാണ്ടിക്കാട് സ്വാഗതവും ഹംസ വളരാട് നന്ദിയും രേഖപ്പെടുത്തി.
Related News