l o a d i n g

ഗൾഫ്

സിദ്ധീഖ് പാണ്ടികശാലയ്ക്ക് അല്‍ഖോബാര്‍ കെ.എം.സി.സി യാത്രയയപ്പ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 4, 2026

അല്‍ഖോബാര്‍: 33 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന സൗദി കെ.എം.സി.സി കിഴക്കന്‍ പ്രവിശ്യ ജനറല്‍ സെക്രട്ടറിയും അല്‍ഖോബാര്‍ കെ.എം.സി.സി സീനിയര്‍ നേതാവുമായ സിദ്ധീഖ് പാണ്ടികശാലയ്ക്ക് അല്‍ഖോബാര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രൗഢമായ യാത്രയയപ്പ് നല്‍കി.

ഖോബാര്‍ ഗള്‍ഫ് ദര്‍ബാര്‍ ഹാളില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഇഖ്ബാല്‍ ആനമങ്ങാടിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി കിഴക്കന്‍ പ്രവിശ്യ കെ.എം.സി.സി പ്രസിഡന്റ് മുഹമ്മദ്കുട്ടി കോടൂര്‍ ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്ത് പ്രയാസമനുഭവിച്ച നിരവധി പ്രവാസികളുടെ ദുരിതമകറ്റാന്‍ രാപ്പകലില്ലാതെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിത്വമാണ് സിദ്ധീഖ് പാണ്ടികശാലയെന്ന് അദ്ദേഹം അനുസ്മരിച്ചു.

നാഷണല്‍ കെ.എം.സി.സി സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍, അന്തരിച്ച കബീര്‍ കൊണ്ടോട്ടിയെ ചടങ്ങില്‍ അനുസ്മരിച്ചു. അബ്ദുസ്സമദ് വേങ്ങര, അമീറലി കൊയിലാണ്ടി, ഷബ്ന നജീബ്, സുബൈര്‍ ഉദിനൂര്‍, മുജീബ് കളത്തില്‍, റസാഖ് ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു. സെന്‍ട്രല്‍ കമ്മിറ്റിയോടൊപ്പം വിവിധ ഏരിയ കമ്മിറ്റികളും വനിതാ വിംഗും സിദ്ധീഖ് പാണ്ടികശാലയ്ക്ക് ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു.

അബ്ദുല്‍ നാസര്‍ ദാരിമി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. അന്‍വര്‍ ഷാഫി വളാഞ്ചേരി സ്വാഗതവും നജ്മുദ്ദീന്‍ വെങ്ങാട് നന്ദിയും പറഞ്ഞു. ഹബീബ് പൊയില്‍തൊടി, ലുബൈദ് ഒളവണ്ണ, മുനീര്‍ നന്തി, റിയാസ് പെരുമണ്ണ, ആബിദ് പാറക്കല്‍, ജുനൈദ് കാഞ്ഞങ്ങാട്, ആസിഫ് കൊണ്ടോട്ടി, ഷാനി പയ്യോളി, സലീം കുമ്പിടി, ശറഫുദ്ദീന്‍ വെട്ടം, ഹുസൈന്‍ നിലമ്പൂര്‍, റഫീഖ് ചാച്ച, ഹാജറ സലീം, സീനത്ത് അഷ്റഫ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Photo

Latest News

 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026