l o a d i n g

ഗൾഫ്

'കേരളം @ 2026': പ്രവാസലോകത്തിന്റെ പ്രതീക്ഷകള്‍ പങ്കുവെച്ച് ജിദ്ദ കെ.എം.സി.സി മീഡിയ വിംഗ് പാനല്‍ ഡിബേറ്റ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 4, 2026

ജിദ്ദ: കേരളത്തിന്റെ ഭാവി രാഷ്ട്രീയവും പ്രവാസികളുടെ അവകാശങ്ങളും ഗൗരവമായി ചര്‍ച്ച ചെയ്ത് ജിദ്ദ കെ.എം.സി.സി മീഡിയ വിംഗിന്റെ ആഭിമുഖ്യത്തില്‍ 'കേരളം @ 2026: പ്രവാസത്തിന്റെ നിലപാടും പ്രതീക്ഷകളും' എന്ന വിഷയത്തില്‍ പാനല്‍ ഡിബേറ്റ് സംഘടിപ്പിച്ചു. സീസണ്‍ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജിദ്ദയിലെ വിവിധ സാമൂഹിക, രാഷ്ട്രീയ, മാധ്യമ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു.

കെ.എം.സി.സി ജനറല്‍ സെക്രട്ടറി വി.പി. മുസ്തഫ പരിപാടി ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയിലുള്ള ഇടത് സര്‍ക്കാരിന്റെ നിലപാടുകള്‍ നാടിന് അപകടമാണെന്നും പ്രവാസികള്‍ക്ക് വെറും വാഗ്ദാനങ്ങള്‍ നല്‍കി സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആക്ടിങ് പ്രസിഡന്റ് അബ്ദുല്‍ റസാഖ് മാസ്റ്ററും ഈ നിലപാടിനെ ശരിവെച്ചു.

പ്രവാസി പെന്‍ഷന്‍ എന്നത് സര്‍ക്കാരിന്റെ ഔദാര്യമല്ല, മറിച്ച് പ്രവാസിയുടെ അവകാശമായി മാറുകയാണ് വേണ്ടതെന്ന് ചര്‍ച്ച നിയന്ത്രിച്ച മീഡിയ വിംഗ് ചെയര്‍മാന്‍ സുല്‍ഫിക്കര്‍ ഒതായി അഭിപ്രായപ്പെട്ടു. വിദേശത്ത് ഒരു പ്രവാസി മരണപ്പെട്ടാല്‍ മാതൃരാജ്യത്ത് നിന്ന് എന്ത് ആനുകൂല്യമാണ് ലഭിക്കുന്നതെന്ന് ഗൗരവമായി പരിശോധിക്കണമെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ഗഫൂര്‍ കൊണ്ടോട്ടി ചര്‍ച്ചയില്‍ ഉന്നയിച്ചു. പ്രവാസി ക്ഷേമനിധിയും പെന്‍ഷനും കാലാനുസൃതമായി പരിഷ്‌കരിക്കുക, മടങ്ങിയെത്തുന്നവര്‍ക്കായി ഫലപ്രദമായ പുനരധിവാസ പദ്ധതികള്‍ നടപ്പിലാക്കുക, വോട്ടവകാശത്തിനായി പ്രോക്‌സി വോട്ട്, ഇ-ബാലറ്റ് സംവിധാനങ്ങള്‍ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.

വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധനവ് പ്രവാസികള്‍ക്ക് വലിയ ഭാരമാണെന്നും ഇതില്‍ ശാശ്വത പരിഹാരം വേണമെന്നും പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. കൂടാതെ പ്രവാസി കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, സി.ബി.എസ്.ഇ പ്രശ്‌നങ്ങള്‍ എന്നിവയും ചര്‍ച്ചയായി. യു.ഡി.എഫ് പ്രകടന പത്രിക പ്രവാസികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും കേരളത്തില്‍ ഭരണമാറ്റം ഉണ്ടായാല്‍ മാത്രമേ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകൂ എന്നും ഭൂരിഭാഗം പ്രതിനിധികളും അഭിപ്രായപ്പെട്ടു.

വിവിധ സംഘടനാ പ്രതിനിധികളായ ഹക്കീം പാറക്കല്‍, വാസു, സിബി ജോര്‍ജ്, കെ.വി. നാസര്‍, മറിയം ടീച്ചര്‍, മുഹ്‌സിന ശരീഫ്, മുംതാസ് ടീച്ചര്‍, ഷമീല മൂസ, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, അബ്ബാസ് ചെമ്പന്‍, ഉബൈദുള്ള തങ്ങള്‍, സിദ്ദീഖ്, ഇസ്ഹാഖ് പൂണ്ടോളി, ജലാല്‍ തേഞ്ഞിപ്പലം, ഇല്യാസ് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിച്ചു. മുപ്പത്തിരണ്ടോളം പ്രതിനിധികള്‍ പങ്കെടുത്ത ചര്‍ച്ച നാസര്‍ വെളിയങ്കോട് ഉപസംഹരിച്ചു. മീഡിയ വിംഗ് കണ്‍വീനര്‍ ജാഫറലി പാലകോട് സ്വാഗതവും മൂസ പട്ടത്ത് നന്ദിയും പറഞ്ഞു. നൗഫല്‍ ഉള്ളാടന്‍, ബാദുഷ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Photo

Latest News

 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026