l o a d i n g

സാംസ്കാരികം

നടിക്കെതിരായ ലൈംഗികാതിക്രമം: സംവിധായകന്‍ രഞ്ജിത്തിന് ജാമ്യമില്ല, തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 4, 2026

കൊച്ചി: യുവനടിയെ ലൈംഗികമായി ആക്രമിച്ച കേസില്‍ അറസ്റ്റിലായ പ്രമുഖ സംവിധായകന്‍ രഞ്ജിത്തിന് കോടതിയില്‍ നിന്നും തിരിച്ചടി. രഞ്ജിത്തിന്റെ ജാമ്യാപേക്ഷ തള്ളിയ എറണാകുളം സി.ജെ.എം കോടതി, പ്രതിയെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. തെളിവെടുപ്പിനും വിശദമായ ചോദ്യം

ശനിയാഴ്ച എറണാകുളം സബ് ജയിലില്‍ നിന്നും സി.ജെ.എം കോടതിയില്‍ ഹാജരാക്കിയ രഞ്ജിത്തിന്റെ ജാമ്യഹര്‍ജി പരിഗണിക്കാന്‍ പോലും കോടതി തയ്യാറായില്ല. പ്രതിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അറസ്റ്റ് നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ എസ്. രാജീവ് വാദിച്ചെങ്കിലും പ്രൊസിക്യൂഷന്‍ ഇതിനെ ശക്തമായി എതിര്‍ത്തു. സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുണ്ടെന്നും പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പ്രൊസിക്യൂഷന്‍ കോടതിയെ ബോധ്യപ്പെടുത്തി. ഇതേത്തുടര്‍ന്നാണ് തിങ്കളാഴ്ച വരെ കസ്റ്റഡി അനുവദിച്ചത്. രഞ്ജിത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം ഏഴാം തീയതിയിലേക്ക് മാറ്റിയിട്ടുണ്ട്.

അതിനിടെ, കേസിലെ നിര്‍ണ്ണായക തെളിവായ രണ്ടാമത്തെ കാരവന്‍ ചങ്ങനാശ്ശേരിയില്‍ നിന്നും പോലീസ് കണ്ടെത്തി. കഴിഞ്ഞ ജനുവരി 19-ന് എറണാകുളത്തെ സിനിമാ സെറ്റിലെ കാരവനില്‍ വെച്ച് രഞ്ജിത് തന്നെ കയറിപ്പിടിക്കാന്‍ ശ്രമിച്ചു എന്നാണ് യുവനടിയുടെ പരാതി. നടി കരഞ്ഞുകൊണ്ട് കാരവനില്‍ നിന്നും ഇറങ്ങിവരുന്നത് സെറ്റിലുണ്ടായിരുന്നവര്‍ കണ്ടിരുന്നു എന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍, കണ്ടെത്തിയ കാരവനിലെത്തിച്ച് രഞ്ജിത്തിനെ തെളിവെടുപ്പിന് വിധേയനാക്കും.

രഞ്ജിത്തിന് വേണ്ടി നേരത്തെ ഹാജരായിരുന്ന അഡ്വ. മുഹമ്മദ് സിയാദ് കേസിന്റെ വക്കാലത്ത് ഒഴിഞ്ഞതും വാര്‍ത്തയായിരുന്നു. ചിത്രത്തിലെ ആഭ്യന്തര പരാതി പരിഹാര സമിതി (ഐസിസി) അംഗമായിരുന്ന അദ്ദേഹം പ്രതിക്ക് വേണ്ടി ഹാജരായത് വലിയ വിവാദമായിരുന്നു. വിവാദങ്ങളിലേക്ക് തന്റെ പേര് വലിച്ചിഴയ്ക്കാന്‍ താല്പര്യമില്ലെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം പിന്മാറിയത്. ഇതേത്തുടര്‍ന്ന് പുതിയ അഭിഭാഷകനാണ് ശനിയാഴ്ച രഞ്ജിത്തിന് വേണ്ടി ഹാജരായത്.

എസിപി അശ്വതി ജിജിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. വരും ദിവസങ്ങളില്‍ സിനിമയുടെ സെറ്റിലുണ്ടായിരുന്ന കൂടുതല്‍ പേരുടെ മൊഴികള്‍ പോലീസ് രേഖപ്പെടുത്തും. തൊടുപുഴയില്‍ വെച്ച് ചൊവ്വാഴ്ച അറസ്റ്റിലായ രഞ്ജിത്തിനെ നേരത്തെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.

Latest News

 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026