l o a d i n g

ഗൾഫ്

ഇറാനില്‍ നിന്നും ഉടന്‍ പിന്‍വാങ്ങുമെന്ന് ട്രംപ്;കുവൈത്ത് വിമാനത്താവളത്തിലും ദോഹയില്‍ ചരക്കു കപ്പലിനും ബഹ്‌റൈന്‍ വ്യവസായ കേന്ദ്രത്തിനും നേരെ വന്‍ ആക്രമണം, ടെഹ്‌റാനില്‍ സ്‌ഫോടന പരമ്പര

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 1, 2026

വാഷിംഗ്ടണ്‍/ടെഹ്റാന്‍: ഇറാനിലെ യുഎസ് സൈനിക നടപടികള്‍ ആഴ്ചകള്‍ക്കുള്ളില്‍ അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് സേന ഉടന്‍ മടങ്ങുമെന്ന് വ്യക്തമാക്കിയ ട്രംപ്, നിലവില്‍ ദൗത്യം പൂര്‍ത്തിയാക്കി വരികയാണെന്നും കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധത്തെത്തുടര്‍ന്ന് ഇന്ധനവില വര്‍ധിച്ചത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ട്രംപ്. 'രണ്ടാഴ്ചയോ അതില്‍ അല്പം കൂടുതല്‍ ദിവസമോ കൊണ്ട് ദൗത്യം പൂര്‍ത്തിയാക്കി യുഎസ് സേന മടങ്ങും. അതോടെ ഇന്ധനവില കുത്തനെ കുറയും,' വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. ഇറാന്‍ ഭരണകൂടവുമായി ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും വ്യോമാക്രമണം തുടരുമെന്ന സൂചനയാണ് ട്രംപ് നല്‍കുന്നത്.

അതേസമയം, പശ്ചിമേഷ്യയില്‍ സുരക്ഷാ സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്. ബുധനാഴ്ച പുലര്‍ച്ചെ ദോഹ തീരത്ത് ചരക്ക് കപ്പലിന് നേരെ ആക്രമണമുണ്ടായി. കുവൈറ്റ് വിമാനത്താവളത്തിലും ബഹ്റൈനിലെ വ്യവസായ കേന്ദ്രങ്ങളിലും ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളില്‍ വന്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലെ വിവിധയിടങ്ങളില്‍ ബുധനാഴ്ച പുലര്‍ച്ചെ ശക്തമായ സ്‌ഫോടനങ്ങളുണ്ടായതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐ.ആര്‍.ഐ.ബി (IRIB) റിപ്പോര്‍ട്ട് ചെയ്തു. വടക്കന്‍, കിഴക്കന്‍, മധ്യ ടെഹ്റാനുകളില്‍ ആക്രമണമുണ്ടായതായാണ് വിവരം. സ്‌ഫോടനങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന സംഭരണികള്‍ക്ക് നേരെ ഇറാന്‍ അനുകൂല സായുധ സംഘങ്ങള്‍ ഡ്രോണ്‍ ആക്രമണം നടത്തി. ആക്രമണത്തെ തുടര്‍ന്ന് വന്‍ തീപിടുത്തമുണ്ടായെങ്കിലും ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ഇതൊരു നഗ്‌നമായ കടന്നുകയറ്റമാണെന്ന് കുവൈറ്റ് സിവില്‍ ഏവിയേഷന്‍ വക്താവ് അബ്ദുള്ള അല്‍ രാജ്ഹി പ്രതികരിച്ചു.

ബഹ്റൈനിലെ ഒരു പ്രമുഖ വ്യവസായ കേന്ദ്രത്തിന് നേരെ ഇറാന്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണം നടത്തി. ആക്രമണത്തെ തുടര്‍ന്നുണ്ടായ തീ നിയന്ത്രിക്കാന്‍ സിവില്‍ ഡിഫന്‍സ് വിഭാഗം രംഗത്തുണ്ട്.

സൗദി അറേബ്യയുടെ ആകാശപരിധിയില്‍ പ്രവേശിച്ച രണ്ട് ഡ്രോണുകള്‍ പ്രതിരോധ സേന വെടിവെച്ചിട്ടതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി അറിയിച്ചു.

ദോഹ തീരത്ത് നിന്നും 17 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് ഒരു ചരക്ക് കപ്പലിന് നേരെ അജ്ഞാത വസ്തു ഉപയോഗിച്ച് ആക്രമണമുണ്ടായി. കപ്പലിന്റെ ഹള്ളില്‍ കേടുപാടുകള്‍ സംഭവിച്ചെങ്കിലും ജീവനക്കാര്‍ സുരക്ഷിതരാണെന്ന് ബ്രിട്ടീഷ് മാരിടൈം ഏജന്‍സി വ്യക്തമാക്കി.

ഇസ്രായേലിന് നേരെ യെമനില്‍ നിന്ന് മിസൈല്‍

യെമനിലെ ഹൂതി വിമതര്‍ ഇസ്രായേലിന് നേരെ മിസൈല്‍ വിക്ഷേപിച്ചു. ഇസ്രായേല്‍ പ്രതിരോധ സേന മിസൈല്‍ വിജയകരമായി തടഞ്ഞതായാണ് റിപ്പോര്‍ട്ട്. ആക്രമണ ഭീഷണിയെത്തുടര്‍ന്ന് ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു.

Latest News

പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026