l o a d i n g

ഗൾഫ്

'മാറ്റത്തിനായുള്ള സമയം'; റിയാദില്‍ യു.ഡി.എഫ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവേശക്കടലായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 31, 2026

റിയാദ്: ഗള്‍ഫ് മണ്ണില്‍ രാഷ്ട്രീയ ചൂടുയര്‍ത്തി യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവേശ തരംഗമായി. വിവിധ ജില്ലകളില്‍ നിന്നായി നൂറുകണക്കിന് കെ.എം.സി.സി, ഒ.ഐ.സി.സി പ്രവര്‍ത്തകരും അനുഭാവികളും പങ്കെടുത്ത സമ്മേളനം പ്രവാസി മലയാളികളുടെ രാഷ്ട്രീയ മനോഭാവം തുറന്നുകാട്ടുന്ന വേദിയായി. തുടക്കം മുതല്‍ ഒടുക്കം വരെ മുദ്രാവാക്യങ്ങളാലും ശക്തമായ രാഷ്ട്രീയ വിമര്‍ശനങ്ങളാലും സമ്മേളനം സജീവമായിരുന്നു.

ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കെ.എം.സി.സി പ്രസിഡന്റ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുരേഷ് ശങ്കര്‍ ആമുഖ പ്രസംഗം നടത്തി. കെ.എം.സി.സി ചെയര്‍മാന്‍ യു.പി. മുസ്തഫ, ഒ.ഐ.സി.സി ഗ്ലോബല്‍ കമ്മിറ്റി അംഗം റഷീദ് കൊളത്തറ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.

പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പ്രവര്‍ത്തകരെ ഓണ്‍ലൈന്‍ വഴി അഭിസംബോധന ചെയ്തു. അദ്ദേഹത്തിന്റെ പ്രസംഗം പ്രവര്‍ത്തകര്‍ കരഘോഷത്തോടെ ഏറ്റുവാങ്ങി. സംസ്ഥാനത്ത് തീര്‍ച്ചയായും ഭരണമാറ്റം ഉണ്ടാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം, മുന്നോട്ടുള്ള രാഷ്ട്രീയ പോരാട്ടത്തില്‍ എല്ലാവരും ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്ന് ആഹ്വാനം ചെയ്തു. എറണാകുളം ഡി.സി.സി പ്രസിഡന്റും കൊച്ചി മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ മുഹമ്മദ് ഷിയാസ്, കരുനാഗപ്പള്ളി, ആലപ്പുഴ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളായ സി.ആര്‍. മഹേഷ്, എ.ഡി. തോമസ് എന്നിവരും ഓണ്‍ലൈന്‍ വഴി സംസാരിച്ചു.

സംസ്ഥാന സര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് യോഗത്തില്‍ ഉയര്‍ന്നത്. ഭരണപരമായ അനാസ്ഥയും ജനക്ഷേമ പദ്ധതികളിലെ താളപ്പിഴകളും കേരളത്തെ പിന്നോട്ടടിച്ചുവെന്നായിരുന്നു നേതാക്കളുടെ ആരോപണം. കോവിഡ് മഹാമാരിക്കാലത്ത് പ്രവാസികള്‍ നേരിട്ട ദുരിതങ്ങള്‍ പ്രധാന ചര്‍ച്ചാവിഷയമായി. നാട്ടിലേക്ക് മടങ്ങാനാവാതെ വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ അനുഭവിച്ച മാനസികവും സാമ്പത്തികവുമായ പ്രതിസന്ധികള്‍ വിശദമായി അവതരിപ്പിച്ചു.

''സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നല്‍കി, പക്ഷേ പ്രവൃത്തിയില്‍ അത് നിറവേറ്റാനായില്ല'' എന്ന വിമര്‍ശനം പലരും ആവര്‍ത്തിച്ചു. ചാര്‍ട്ടര്‍ വിമാനങ്ങള്‍, ക്വാറന്റൈന്‍ സൗകര്യങ്ങള്‍, സാമ്പത്തിക സഹായങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വീഴ്ചകള്‍ പ്രവാസികളുടെ മനസ്സില്‍ ഇന്നും മുറിവായി തുടരുന്നതായി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. ''പ്രവാസികളുടെ കണ്ണീരിന്മേല്‍ വാഗ്ദാനങ്ങളുടെ കൊട്ടാരം പണിത ഭരണകൂടം'' എന്ന ശക്തമായ വിമര്‍ശനവും സമ്മേളനത്തില്‍ ഉയര്‍ന്നു.

അതേസമയം, യു.ഡി.എഫ് അധികാരത്തിലെത്തുമ്പോള്‍ പ്രവാസികള്‍ക്കായി പ്രത്യേക ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് നേതാക്കള്‍ ഉറപ്പുനല്‍കി. തൊഴില്‍ സുരക്ഷ, പുനരധിവാസം, നിക്ഷേപ സൗകര്യങ്ങള്‍ തുടങ്ങിയ മേഖലകളില്‍ സമഗ്ര ഇടപെടലുകള്‍ ഉണ്ടാകുമെന്ന് അവര്‍ വ്യക്തമാക്കി.

ചടങ്ങില്‍ വിവിധ സംഘടനാ ഭാരവാഹികളായ നവാസ് വെള്ളിമാട്കുന്ന്, നൗഫല്‍ പാലക്കാടന്‍, മജീദ് ചിങ്ങോലി, റഹ്‌മാന്‍ മുനമ്പത്ത്, അഷ്‌റഫ് വെള്ളേപാടം, മുഹമ്മദ് വേങ്ങര, മുഹമ്മദലി മണ്ണാര്‍ക്കാട്, ഷംനാദ് കരുനാഗപ്പള്ളി, മൃദുല വിനീഷ്, റഹ്‌മത്ത് അഷ്‌റഫ്, മുജീബ് ഉപ്പട, മൊയ്തീന്‍കുട്ടി തെന്നല, അസ്‌ക്കര്‍ കണ്ണൂര്‍, റിജോ ഡൊമിനിക്ക്, സജീര്‍ പൂന്തുറ, അമീര്‍ പട്ടണത്ത്, അബ്ദുറഹ്‌മാന്‍ ഫറോക്ക്, ജലീല്‍ തിരൂര്‍, ബാലു കുട്ടന്‍, ഷുക്കൂര്‍ ആലുവ, അസീസ് വെങ്കിട്ട, നജീബ് നെല്ലാംകണ്ടി, ബഷീര്‍ താമരശ്ശേരി, അഷറഫ് മേച്ചേരി, റഫീഖ് മഞ്ചേരി, മാള മുഹിയുദ്ദീന്‍, സിറാജ് വള്ളിക്കുന്ന്, സൈഫ് കായംകുളം, അഷറഫ് കല്പകഞ്ചേരി, കരീം കൊടുവള്ളി, അനീര്‍ ബാബു, ജോണ്‍സണ്‍ മാര്‍ക്കോസ്, ജസീല മൂസ, ഷമീര്‍ പറമ്പത്ത് എന്നിവര്‍ സംസാരിച്ചു.

കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര സ്വാഗതവും ഒ.ഐ.സി.സി ട്രഷറര്‍ സന്തോഷ് വിളയില്‍ നന്ദിയും രേഖപ്പെടുത്തി. പരിപാടിക്ക് വിവിധ ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരും നേതൃത്വം നല്‍കി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനായി ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുകയും ഓരോ ബൂത്തിലുമുള്ള പ്രവാസി കുടുംബങ്ങളെ യു.ഡി.എഫിനൊപ്പം അണിനിരത്താന്‍ സമിതികള്‍ രൂപീകരിക്കുകയും ചെയ്തു.

''മാറ്റത്തിനായുള്ള സമയം എത്തിയിരിക്കുന്നു'' എന്ന സന്ദേശവുമായി പ്രവര്‍ത്തകര്‍ ഒരുമിച്ച് പ്രതിജ്ഞയെടുത്തതോടെ സമ്മേളനം ആവേശകരമായി സമാപിച്ചു. പ്രവാസികളുടെ ഈ ആവേശം നിലവിലെ സര്‍ക്കാരിന്റെ വീഴ്ചകള്‍ക്ക് കനത്ത തിരിച്ചടിയാകുമെന്ന വിലയിരുത്തലോടെയാണ് കണ്‍വെന്‍ഷന്‍ അവസാനിച്ചത്. ഒ.ഐ.സി.സി, കെ.എം.സി.സി സംഘടനകളുടെ സെന്‍ട്രല്‍ കമ്മിറ്റി, ഗ്ലോബല്‍ കമ്മിറ്റി, നാഷണല്‍ കമ്മിറ്റി, ജില്ലാ കമ്മിറ്റി അംഗങ്ങള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Photo

Latest News

 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026