l o a d i n g

ഗൾഫ്

ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കിലും ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ട്രംപ്; ദുബായ് തീരത്ത് കുവൈത്ത് എണ്ണക്കപ്പലിന് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 31, 2026

വാഷിംഗ്ടണ്‍: ഇറാനെതിരായ സൈനിക നടപടികള്‍ വേഗത്തില്‍ അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന്റെ കൈവശം തുടര്‍ന്നാലും യുദ്ധം നീട്ടിക്കൊണ്ടുപോകാന്‍ താല്പര്യമില്ലെന്ന് ട്രംപ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതോടെ ലോകത്തെ പ്രധാന എണ്ണക്കടത്തു പാത തുറക്കാനുള്ള സങ്കീര്‍ണ്ണമായ ദൗത്യം അനിശ്ചിതത്വത്തിലായി.

നാല് മുതല്‍ ആറ് ആഴ്ചയ്ക്കുള്ളില്‍ യുദ്ധം അവസാനിപ്പിക്കാനാണ് ട്രംപ് ലക്ഷ്യമിടുന്നത്. ഹോര്‍മുസ് കടലിടുക്ക് വീണ്ടെടുക്കാനുള്ള നീക്കം യുദ്ധം നീണ്ടുപോകാന്‍ കാരണമാകുമെന്ന് വൈറ്റ് ഹൗസ് വിലയിരുത്തുന്നു. ഇറാന്റെ നാവികശേഷിയെയും മിസൈല്‍ സംഭരണികളെയും തകര്‍ക്കുക എന്ന പ്രധാന ലക്ഷ്യം കൈവരിച്ച ശേഷം പിന്മാറാനാണ് ട്രംപിന്റെ തീരുമാനം.

നിലവിലെ ശത്രുത അവസാനിപ്പിച്ച് സൈന്യത്തെ പിന്‍വലിച്ച് വാണിജ്യ പാതകള്‍ തുറക്കുന്നതിനായി ഇറാനെതിരെ നയതന്ത്രതലത്തില്‍ സമ്മര്‍ദ്ദം ശക്തമാക്കാനാണ് അമേരിക്ക ഉദ്ദേശിക്കുന്നത്. നയതന്ത്ര നീക്കങ്ങള്‍ പരാജയപ്പെട്ടാല്‍, കടലിടുക്ക് തുറക്കുന്നതിനുള്ള ദൗത്യം യൂറോപ്യന്‍ രാജ്യങ്ങളുടെയും ഗള്‍ഫ് സഖ്യകക്ഷികളുടെയും നേതൃത്വത്തില്‍ നടപ്പാക്കാന്‍ വാഷിംഗ്ടണ്‍ ആവശ്യപ്പെടും. ഹോര്‍മുസില്‍ ഇറാന്റെ നിയന്ത്രണം തുടരുന്നത് ആഗോള വിപണിയെ ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുമ്പോഴാണ് ട്രംപിന്റെ ഈ നിര്‍ണ്ണായക നീക്കം.

ദുബായ് പോര്‍ട്ടിന് സമീപം നങ്കൂരമിട്ടിരുന്ന കുവൈത്ത് എണ്ണക്കപ്പലായ 'അല്‍ സാല്‍മി'ക്ക് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം. ചൊവ്വാഴ്ച പുലര്‍ച്ചെ 12:10-ഓടെയായിരുന്നു സംഭവം. വിഎല്‍സിസി വിഭാഗത്തില്‍പ്പെട്ട ഭീമന്‍ ക്രൂഡ് ഓയില്‍ ടാങ്കറാണ് ആക്രമിക്കപ്പെട്ടതെന്ന് കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷന്‍ (കെപിസി) അറിയിച്ചു.

കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. ആക്രമണത്തെത്തുടര്‍ന്ന് കപ്പലിന്റെ ഉടലിന് കേടുപാടുകള്‍ സംഭവിക്കുകയും തീപിടുത്തമുണ്ടാകുകയും ചെയ്തു. എണ്ണ നിറച്ചിരുന്ന കപ്പലായതിനാല്‍ സമുദ്രത്തില്‍ എണ്ണച്ചോര്‍ച്ചയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കെപിസി പ്രസ്താവനയില്‍ പറഞ്ഞു.

ദുബായ് അതോറിറ്റിയുടെ നേതൃത്വത്തിലുള്ള അഗ്‌നിശമനസേനയും എമര്‍ജന്‍സി റെസ്പോണ്‍സ് ടീമും ചേര്‍ന്ന് കപ്പലിലെ തീ പൂര്‍ണ്ണമായും അണച്ചു. കപ്പലിനുണ്ടായ സാങ്കേതിക തകരാറുകള്‍ വിലയിരുത്തി വരികയാണ്. എണ്ണച്ചോര്‍ച്ച നിയന്ത്രിക്കാനും പരിസ്ഥിതി ആഘാതം കുറയ്ക്കാനുമുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തുടരുന്നു.

2011-ല്‍ നിര്‍മ്മിച്ച 'അല്‍ സാല്‍മി'ക്ക് 333 മീറ്റര്‍ നീളവും 60 മീറ്റര്‍ വീതിയുമുണ്ട്. കുവൈത്ത് പതാക ഘടിപ്പിച്ച ഈ കപ്പലിന് 3,19,660 ടണ്‍ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്.

Latest News

പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026