l o a d i n g

ഗൾഫ്

കാരുണ്യവീഥിയിലെ സൗമ്യസാന്നിധ്യം: കബീര്‍ കൊണ്ടോട്ടിക്ക് ദമ്മാമിന്റെ സ്മരണാഞ്ജലി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 30, 2026

ദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യയില്‍ കാരുണ്യത്തിന്റെ തണല്‍വിരിച്ച കബീര്‍ കൊണ്ടോട്ടിക്ക് ദമ്മാം കെ.എം.സി.സി സ്മരണാഞ്ജലി അര്‍പ്പിച്ചു. ബദര്‍ അല്‍ റാബി മെഡിക്കല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ ദമ്മാം മലപ്പുറം ജില്ലാ കെ.എം.സി.സി, ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി, കൊണ്ടോട്ടി നിയോജകമണ്ഡലം കെ.എം.സി.സി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ കിഴക്കന്‍ പ്രവിശ്യയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ സംബന്ധിച്ചു.

പ്രവാസലോകത്തെ ദുരനുഭവങ്ങളുടെ ചൂടേറ്റ് വാടിപ്പോകുമായിരുന്ന ഒട്ടനവധി പേര്‍ക്കും, രോഗാവസ്ഥയില്‍ തളര്‍ന്ന് മറുനാട്ടില്‍ ഒറ്റപ്പെട്ടവര്‍ക്കും, ആരോരുമില്ലാതെ മരണത്തിന്റെ തണുപ്പിലേക്ക് പടിയിറങ്ങിപ്പോയവര്‍ക്കും തണലായി നിന്ന വലിയൊരു മനുഷ്യസ്‌നേഹിയെയാണ് ഈ വിയോഗത്തിലൂടെ പ്രവിശ്യക്ക് നഷ്ടമായതെന്ന് സംഗമം അഭിപ്രായപ്പെട്ടു.

പ്രവിശ്യയുടെ കാരുണ്യമേഖലയില്‍ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം തന്റെ പ്രയാസങ്ങളേക്കാള്‍ മറ്റുള്ളവരുടെ വേദനകള്‍ക്കാണ് എപ്പോഴും മുന്‍ഗണന നല്‍കിയിരുന്നത്. ആശുപത്രി വരാന്തകളില്‍ പെട്ടുപോയവര്‍ക്കും നിയമക്കുരുക്കുകളില്‍പ്പെട്ട് നാടണയാന്‍ കഴിയാത്തവര്‍ക്കും അദ്ദേഹം വെറുമൊരു ജീവകാരുണ്യ പ്രവര്‍ത്തകനായിരുന്നില്ല, മറിച്ച് അവരെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച് സാന്ത്വനമേകിയ സഹോദരന്‍ തന്നെയായിരുന്നു. പകരക്കാരനില്ലാത്ത സമര്‍പ്പിത ജീവിതം നയിച്ച സൗമ്യനായ വ്യക്തിത്വത്തെയാണ് ഈ അവിചാരിത വിയോഗത്തിലൂടെ പ്രവാസലോകത്തിന് നഷ്ടമായതെന്നും അനുസ്മരണ യോഗം വിലയിരുത്തി.

കിഴക്കന്‍ പ്രവിശ്യ കെ.എം.സി.സി ആക്റ്റിംഗ് പ്രസിഡന്റ് ഖാദര്‍ മാസ്റ്റര്‍ വാണിയമ്പലം സംഗമം ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല, കെ.എം.സി.സി നാഷണല്‍ കമ്മിറ്റി സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍, കെ.എം.സി.സി നാഷണല്‍ കമ്മിറ്റി സാംസ്‌കാരിക സമിതി ചെയര്‍മാന്‍ മാലിക് മഖ്ബൂല്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി. ദമ്മാം മലപ്പുറം ജില്ലാ കെ.എം.സി.സി ഓര്‍ഗനൈസിംഗ് സെക്രട്ടറി സഹീര്‍ മജ്ദാല്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.

ദമ്മാം മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡന്റ് കെ.പി. ഹുസൈന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കിഴക്കന്‍ പ്രവിശ്യ കെ.എം.സി.സി നേതാക്കളായ മുഹമ്മദ് കുട്ടി കോഡൂര്‍, സിദ്ദീഖ് പാണ്ടികശാല, റഹ്‌മാന്‍ കാരയാട്, അമീറലി കൊയിലാണ്ടി എന്നിവരും മലയാളി സമാജം ജനറല്‍ സെക്രട്ടറി ഡോ. സിന്ധു ബിനു, കെ.എം.സി.സി വനിതാ വിംഗ് നേതാവ് ഷബ്‌ന നജീബ്, ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ദു സമദ് കരിഞ്ചാപ്പാടി, ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി മുന്‍ പ്രസിഡന്റ് ഹമീദ് വടകര, കൊണ്ടോട്ടിയന്‍സ് ദമ്മാം ജനറല്‍ സെക്രട്ടറി അഷ്‌റഫ് കൊണ്ടോട്ടി എന്നിവര്‍ സംസാരിച്ചു. വിവിധ സെന്‍ട്രല്‍, ജില്ലാ, മണ്ഡലം കമ്മിറ്റികളെ പ്രതിനിധീകരിച്ച് മുജീബ് കൊളത്തൂര്‍, ജൗഹര്‍ കുനിയില്‍, ഇഖ്ബാല്‍ ആനമങ്ങാട്, സമദ് കെ.പി, ബഷീര്‍ ആലുങ്ങല്‍, അസ്ലം കോളക്കോടന്‍, മഹ്‌മൂദ് പൂക്കാട്, ഫൈസല്‍ ഇരിക്കൂര്‍, ആസിഫ് കൊണ്ടോട്ടി എന്നിവരും സംസാരിച്ചു.

ഫാത്തിമ ഹുദയുടെ ഖിറാഅത്തോടു കൂടി ആരംഭിച്ച സംഗമത്തില്‍ അനസ് മൗലവി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. ഖാദര്‍ അണങ്കൂര്‍, മുഹമ്മദ് കരിങ്കപ്പാറ, റിയാസ് മമ്പാട്, ഫൈസല്‍ മണിമൂളി, അഷ്‌റഫ് ക്ലാരി, ഉസ്മാന്‍ പൂണ്ടോളി, വഹീദ് റഹ്‌മാന്‍, ഷിബിലി ആലിക്കല്‍, ഷംസു കൊട്ടുക്കര, സലീല്‍ കൊണ്ടോട്ടി, സലാഹുദ്ദീന്‍ കണ്ണമംഗലം, ഷൗക്കത്ത് അടിവാരം, സലാം മുയ്യം, നൗഷാദ് കുന്നമംഗലം, അഫ്‌സല്‍ തൃശൂര്‍, അമീറലി കോഡൂര്‍, മുത്തുഭായ്, മൊയ്തീന്‍ ദല്ല, മുഹമ്മദ് വില്ലന്‍, മുജീബ് കോഡൂര്‍, നിസാര്‍ വടക്കുമ്പാട്ട്, സമീര്‍ അരീക്കോട്, റൂഖിയ റഹ്‌മാന്‍, സുലൈഖ ഹുസൈന്‍, സുമയ്യ ഫസല്‍, ഹാജറ സലീം, റിഫാന ആസിഫ്, ജുമാന ഷംസു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സൈനുല്‍ ആബിദ് കുമളി സ്വാഗതവും റസാഖ് ബാവു കൊണ്ടോട്ടി നന്ദിയും പറഞ്ഞു.

Photo

Latest News

പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026