l o a d i n g

ഗൾഫ്

ജിസാനില്‍ സാംപ്കോ വാര്‍ഷികാഘോഷവും കലാവിരുന്നും ശ്രദ്ധേയമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 30, 2026

ജിസാന്‍: നാലാമത് വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് സാംപ്കോ 'സിംഫണി ഓഫ് സക്സസ്' എന്ന പേരില്‍ ജിസാനില്‍ സംഘടിപ്പിച്ച കലാവിരുന്നും സംഗീത നിശയും വിവിധ കായിക മത്സരങ്ങളും ശ്രദ്ധേയമായി. കമ്പനി ജീവനക്കാരുടെയും പ്രവാസി സമൂഹത്തിന്റെയും സജീവ പങ്കാളിത്തം ആഘോഷപരിപാടികള്‍ക്ക് ആവേശം പകര്‍ന്നു. സാംപ്കോ കോമ്പൗണ്ടില്‍ നടന്ന വാര്‍ഷികാഘോഷ ചടങ്ങില്‍ മാനേജിംഗ് ഡയറക്ടറന്മാരായ അഹമ്മദ് ഉച്ചില്‍, കെ.പി.പ്രവീണ്‍കുമാര്‍, അബ്ദുള്‍ റഹിം അബ്ദുള്ള, അസിസ്റ്റന്റ് മാനേജര്‍ ഇസ്മായില്‍ റാസി ബിന്‍, പ്രോജക്ട് മാനേജര്‍ സൂരജ് തയ്യില്‍ എന്നിവര്‍ സംസാരിച്ചു. സുഹൃദ്സംഗമത്തില്‍ എ.എസ്.ജി കമ്പനി മാനേജിംഗ് ഡയറക്ടര്‍ ഷമി, കെ.എം.സി.സി സൗദി ദേശീയ സെക്രട്ടറി ഹാരിസ് കല്ലായി, കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ശംസു പൂക്കോട്ടൂര്‍, ജല കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി സലാം കൂട്ടായി, പ്രസിഡന്റ് ഫൈസല്‍ മേലാറ്റൂര്‍, മാധ്യമപ്രവര്‍ത്തകനും ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് സാമൂഹിക ക്ഷേമസമിതി അംഗവുമായ താഹ കൊല്ലേത്ത്, സിറാജ് പുല്ലൂരാമ്പാറ,അബ്ദുല്‍ റഹിമാന്‍, റഫീഖ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

സാധ്വിക സൂരജ്, ശില്‍പ പ്രവീണ്‍, ഖദീജ താഹ, നൂറ ഫാത്തിമ, എവിലിന്‍ ജോര്‍ജ്, നൗറ മരിയ ജിനു, സീറ റിച്ച ജിനു എന്നിവര്‍ അവതരിപ്പിച്ച നൃത്തനൃത്യങ്ങള്‍ ഹൃദ്യമായി. കലാവിരുന്നില്‍ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. പ്രസിദ്ധ ഗായകരായ ആശ ഷിജുവും അലി റിസയും നേതൃത്വം നല്‍കിയ ഗ്രാന്‍ഡ് മ്യൂസിക്കല്‍ നൈറ്റ് കാണികള്‍ക്ക് ആവേശം പകര്‍ന്നു. സലിം മൈസൂര്‍ ഹിന്ദി ഗാനാലാപനം നടത്തി.

വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന ആവേശകരമായ ക്രിക്കറ്റ് മത്സരത്തില്‍ ജിസാന്‍ സൂപ്പര്‍ കിംഗ്സ് ഒന്നാം സ്ഥാനവും യൂണിവേഴ്സല്‍ സ്ട്രൈക്കേഴ്സ് രണ്ടാം സ്ഥാനവും നേടി. ഫൈനല്‍ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ജിസാന്‍ സൂപ്പര്‍ കിംഗ്സ് എതിരാളികളെ മറികടന്ന് കിരീടം സ്വന്തമാക്കി. മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച ഇരുടീമുകളുടെയും കളിക്കാര്‍ക്കും വിജയികള്‍ക്കും ട്രോഫിയും സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. വിവിധ കായിക മത്സരങ്ങളില്‍ വിജയികളായ അഞ്ജിത ജോഷി, റിസ, പ്‌ളാബോന്‍, ജമീല്‍, അല്‍ഖന്‍സ അഹമ്മദ് ഹസന്‍, അനീസ, സാരംഗ് സൂരജ്, ഫിറോസ്, സാധ്വിക സൂരജ്, ഷാഹിന്‍ ആലം, ആസിഫ് അബ്ദുള്ള, റെയ്ഹാന്‍, ശിബ്ലി, അറാഫത്ത് യാസില്‍, സെയ്ഫുള്ള നടയ്ക്കല്‍ എന്നിവര്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ നല്‍കി. സാംപ്കോ സൂപ്പര്‍വൈസറന്മാരായ ആസിഫ് അബ്ദുള്ള, റിയാസ് മുഹമ്മദ്, സെയിഫുള്ള നടയ്ക്കല്‍ എന്നിവര്‍ വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Latest News

 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026