l o a d i n g

ഗൾഫ്

റിയാദില്‍ യുഡിഎഫ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവേശക്കടലായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 28, 2026

റിയാദ്: ഗള്‍ഫ് മണ്ണില്‍ രാഷ്ട്രീയ ചൂടുയര്‍ത്തി യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവേശ തരംഗമായി. വിവിധ ജില്ലകളില്‍ നിന്നായി നൂറുകണക്കിന് കെ.എം.സി.സി, ഒ.ഐ.സി.സി പ്രവര്‍ത്തകരും അനുഭാവികളും പങ്കെടുത്ത സമ്മേളനം പ്രവാസി മലയാളികളുടെ രാഷ്ട്രീയ മനോഭാവം തുറന്നുകാട്ടുന്ന വേദിയായി. തുടക്കം മുതല്‍ അവസാനം വരെ മുദ്രാവാക്യങ്ങളാലും ശക്തമായ രാഷ്ട്രീയ വിമര്‍ശനങ്ങളാലും സമ്മേളനം സജീവമായിരുന്നു.

ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കെ.എം.സി.സി പ്രസിഡന്റ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുരേഷ് ശങ്കര്‍ ആമുഖ പ്രസംഗം നടത്തി. കെ.എം.സി.സി ചെയര്‍മാന്‍ യു.പി. മുസ്തഫ, ഒ.ഐ.സി.സി ഗ്ലോബല്‍ കമ്മിറ്റി അംഗം റഷീദ് കൊളത്തറ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.

പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പ്രവര്‍ത്തകരെ ഓണ്‍ലൈന്‍ വഴി അഭിസംബോധന ചെയ്തു. അദ്ദേഹത്തിന്റെ പ്രസംഗം പ്രവര്‍ത്തകര്‍ കരഘോഷത്തോടെയാണ് ഏറ്റുവാങ്ങിയത്. സംസ്ഥാനത്ത് തീര്‍ച്ചയായും ഭരണമാറ്റം ഉണ്ടാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം, മുന്നോട്ടുള്ള രാഷ്ട്രീയ പോരാട്ടത്തില്‍ എല്ലാവരും ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്ന് ആഹ്വാനം ചെയ്തു. എറണാകുളം ഡി.സി.സി പ്രസിഡന്റും കൊച്ചി മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ മുഹമ്മദ് ഷിയാസ്, കരുനാഗപ്പള്ളി, ആലപ്പുഴ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളായ സി.ആര്‍. മഹേഷ്, എ.ഡി. തോമസ് എന്നിവരും ഓണ്‍ലൈന്‍ വഴി സംസാരിച്ചു.

''പ്രവാസികളുടെ കണ്ണീരിന്മേല്‍ വാഗ്ദാനങ്ങളുടെ കൊട്ടാരം പണിത ഭരണകൂടം'' എന്ന ശക്തമായ വിമര്‍ശനവും സമ്മേളനത്തില്‍ ഉയര്‍ന്നു. അതേസമയം, യുഡിഎഫ് അധികാരത്തിലെത്തുമ്പോള്‍ പ്രവാസികള്‍ക്കായി പ്രത്യേക ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് നേതാക്കള്‍ ഉറപ്പുനല്‍കി. തൊഴില്‍ സുരക്ഷ, പുനരധിവാസം, നിക്ഷേപ സൗകര്യങ്ങള്‍ തുടങ്ങിയ മേഖലകളില്‍ സമഗ്ര ഇടപെടലുകള്‍ ഉണ്ടാകുമെന്ന് അവര്‍ വ്യക്തമാക്കി.

ചടങ്ങില്‍ വിവിധ സംഘടനാ ഭാരവാഹികളായ നവാസ് വെള്ളിമാട്കുന്ന്, നൗഫല്‍ പാലക്കാടന്‍, മജീദ് ചിങ്ങോലി, റഹ്‌മാന്‍ മുനമ്പത്ത്, അഷ്‌റഫ് വെള്ളേപാടം, മുഹമ്മദ് വേങ്ങര, മുഹമ്മദലി മണ്ണാര്‍ക്കാട്, ഷംനാദ് കരുനാഗപ്പള്ളി, മൃദുല വിനീഷ്, റഹ്‌മത്ത് അഷ്‌റഫ്, മുജീബ് ഉപ്പട, മൊയ്തീന്‍കുട്ടി തെന്നല, അസ്‌കര്‍ കണ്ണൂര്‍, റിജോ ഡൊമിനിക്ക്, സജീര്‍ പൂന്തുറ, അമീര്‍ പട്ടണത്ത്, അബ്ദുറഹ്‌മാന്‍ ഫറോക്ക്, ജലീല്‍ തിരൂര്‍, ബാലു കുട്ടന്‍, ഷുക്കൂര്‍ ആലുവ, അസീസ് വെങ്കിട്ട, നജീബ് നെല്ലാംകണ്ടി, ബഷീര്‍ താമരശ്ശേരി, അഷ്‌റഫ് മേച്ചേരി, റഫീഖ് മഞ്ചേരി, മാള മുഹിയുദ്ദീന്‍, സിറാജ് വള്ളിക്കുന്ന്, സൈഫ് കായംകുളം, അഷ്‌റഫ് കല്പകഞ്ചേരി, കരീം കൊടുവള്ളി, അനീര്‍ ബാബു, ജോണ്‍സണ്‍ മാര്‍ക്കോസ്, ജസീല മൂസ, ഷമീര്‍ പറമ്പത്ത് എന്നിവര്‍ സംസാരിച്ചു.

കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര സ്വാഗതവും, ഒ.ഐ.സി.സി ട്രഷറര്‍ സന്തോഷ് വിളയില്‍ നന്ദിയും രേഖപ്പെടുത്തി. പരിപാടിക്ക് വിവിധ ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരും നേതൃത്വം നല്‍കി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനായി ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുകയും ഓരോ ബൂത്തിലുമുള്ള പ്രവാസി കുടുംബങ്ങളെ യുഡിഎഫിനൊപ്പം അണിനിരത്താന്‍ സമിതികള്‍ രൂപീകരിക്കുകയും ചെയ്തു.

''മാറ്റത്തിനായുള്ള സമയം എത്തിയിരിക്കുന്നു'' എന്ന സന്ദേശവുമായി പ്രവര്‍ത്തകര്‍ ഒരുമിച്ച് പ്രതിജ്ഞയെടുത്തതോടെ സമ്മേളനം ആവേശകരമായി സമാപിച്ചു. പ്രവാസികളുടെ ഈ ആവേശം സര്‍ക്കാരിന്റെ വീഴ്ചകള്‍ക്ക് കനത്ത തിരിച്ചടിയാകുമെന്ന വിലയിരുത്തലോടെയാണ് കണ്‍വെന്‍ഷന്‍ അവസാനിച്ചത്. ഒ.ഐ.സി.സി, കെ.എം.സി.സി എന്നിവയുടെ സെന്‍ട്രല്‍ കമ്മിറ്റി, ഗ്ലോബല്‍ കമ്മിറ്റി, നാഷണല്‍ കമ്മിറ്റി, ജില്ലാ കമ്മിറ്റി അംഗങ്ങള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Photo

Latest News

പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026