l o a d i n g

ഗൾഫ്

രൂപയ്ക്ക് ചരിത്ര തകര്‍ച്ച; സൗദി റിയാല്‍ നിരക്ക് 25 കടന്നു, പ്രവാസികള്‍ക്ക് ആശ്വാസം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 28, 2026

റിയാദ്: ഇന്ത്യന്‍ രൂപയുടെ മൂല്യം സര്‍വകാല തകര്‍ച്ച നേരിട്ടതോടെ സൗദി റിയാല്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്കില്‍ വന്‍ വര്‍ധനവ്. ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജ്ജിച്ചതോടെയാണ് രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞത്. ഇതോടെ സൗദിയില്‍ നിന്നുള്ള പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കുമ്പോള്‍ മികച്ച നിരക്കാണ് ലഭിക്കുന്നത്.

നിലവിലെ വിപണി സാഹചര്യം അനുസരിച്ച് ഒരു സൗദി റിയാലിന് 25 രൂപയ്ക്ക് മുകളിലാണ് വിനിമയ നിരക്ക് ലഭിക്കുന്നത്. ബഹ്‌റൈന്‍ ദിനാര്‍ ചരിത്രത്തിലാദ്യമായി 250 രൂപ കടന്നു. മറ്റ് ജി.സി.സി കറന്‍സികളിലും ഇതിന് ആനുപാതികമായ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 84-85 നിലവാരത്തിലേക്ക് താഴ്ന്നതാണ് ഗള്‍ഫ് കറന്‍സികള്‍ക്ക് കരുത്തായത്.
മാസാവസാനമായതിനാലും ശമ്പളം ലഭിക്കുന്ന സമയമായതിനാലും നിരക്കിലെ ഈ വര്‍ധനവ് പ്രയോജനപ്പെടുത്താന്‍ എക്സ്‌ചേഞ്ച് സെന്ററുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പണമയക്കാന്‍ സാധിക്കുന്ന ഓണ്‍ലൈന്‍ ആപ്പുകളിലും വലിയ തോതില്‍ സാന്നിധ്യം രേഖപ്പെടുത്തുന്നുണ്ട്.

രൂപയുടെ മൂല്യം ഇടിയുന്നത് ഇന്ത്യയിലെ ഇറക്കുമതി ചെലവ് വര്‍ധിപ്പിക്കുമെങ്കിലും, വിദേശത്തുള്ള സാധാരണക്കാരായ പ്രവാസികളെ സംബന്ധിച്ചിടത്തോളം കുറഞ്ഞ റിയാല്‍ നല്‍കി കൂടുതല്‍ തുക നാട്ടിലെത്തിക്കാം എന്നത് വലിയ ആശ്വാസമാണ്. വരും ദിവസങ്ങളിലും രൂപയുടെ മൂല്യത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

സൗദിയിലെ വിവിധ ബാങ്കുകളുടേയും മണി എക്സ്ചേഞ്ചുകളുടേയും നിരക്കുകള്‍ ഇപ്രകാരം.
പണമയക്കുന്നതിന് മുന്‍പ് എക്സ്‌ചേഞ്ചുകളുമായി നേരിട്ട് ബന്ധപ്പെട്ട് നിരക്ക് ഉറപ്പുവരുത്തുക. നിരക്കുകളില്‍ നേരിയ മാറ്റമുണ്ടായേക്കാം.

ക്രമനമ്പർ,ബാങ്ക് / എക്സ്ചേഞ്ച് ആപ്പ്,വിനിമയ നിരക്ക് (രൂപയിൽ)

1,Emirates NBD KSA,25.10
2,FRiENDi PAY,25.09
3,Mobily Pay,25.04
4,NEO - SNB,25.04
5,SAIB Flexx,25.01
6,Bin Yalla,25.00
7,Al Amoudi (Jeddah),25.00
8,D360,24.99
9,Barq,24.99
10,STC Pay,24.98
11,urpay,24.98
12,Tiqmo,24.95
13,Alinma Pay,24.94
14,Alinma Bank,24.93
15,Western Union,24.90
16,Riyadh Bank,24.88
17,Enjaz,24.83
18,Fawri,24.74
19,SAB,24.74
20,ANB Telemoney,24.74
21,Tahweel Al Rajhi,24.68
22,SNB Quick Pay,24.44

ശ്രദ്ധിക്കുക: വിനിമയ നിരക്കുകളിൽ ഏതു നിമിഷവും മാറ്റം വരാൻ സാധ്യതയുണ്ട്. പണമയക്കുന്നതിന് മുൻപ് ബന്ധപ്പെട്ട ആപ്പുകളിലോ ബാങ്കുകളിലോ നിരക്ക് ഉറപ്പുവരുത്തുക.

Latest News

പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026