l o a d i n g

ഗൾഫ്

ഇന്ത്യന്‍ സ്‌കൂള്‍ പാഠപുസ്തക കൈമാറ്റത്തിന് വെബ്‌സൈറ്റുമായി വിദ്യാര്‍ത്ഥി കൂട്ടായ്മ; 'ദോഹ ബുക്ക് ഷെല്‍ഫ്' ശ്രദ്ധേയമാകുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 26, 2026

ദോഹ: ഖത്തറിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഉപയോഗിച്ച പാഠപുസ്തകങ്ങള്‍ സൗജന്യമായി കൈമാറാന്‍ വിപുലമായ വെബ്‌സൈറ്റ് സൗകര്യമൊരുക്കി വിദ്യാര്‍ത്ഥി കൂട്ടായ്മ. സ്റ്റുഡന്റ്‌സ് ഇന്ത്യ ഖത്തര്‍, ഗേള്‍സ് ഇന്ത്യ ഖത്തര്‍ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഈ ഉദ്യമം. പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ, മുന്‍ വര്‍ഷങ്ങളിലെ പുസ്തകങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് എത്തിച്ചുനല്‍കുക എന്ന ലക്ഷ്യത്തോടെ 'ദോഹ ബുക്ക് ഷെല്‍ഫ്' എന്ന പേരിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

https://siq.cicqatar.org എന്ന വെബ്‌സൈറ്റ് വഴിയാണ് പുസ്തകങ്ങളുടെ കൈമാറ്റം നടക്കുന്നത്. ഒരു ക്ലാസിലെ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പുസ്തകങ്ങള്‍ വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്യാം. പുസ്തകങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് സൈറ്റിലൂടെ റിക്വസ്റ്റ് നല്‍കാവുന്നതാണ്. പുസ്തകം നല്‍കുന്ന ആള്‍ ഈ റിക്വസ്റ്റ് അംഗീകരിക്കുന്നതോടെ, ആവശ്യക്കാര്‍ക്ക് അദ്ദേഹവുമായി വാട്‌സ്ആപ്പ് വഴി നേരിട്ട് ബന്ധപ്പെടാനും പുസ്തകങ്ങള്‍ കൈപ്പറ്റാനും സാധിക്കും.

പുതിയ പുസ്തകങ്ങള്‍ വാങ്ങുന്ന സാമ്പത്തിക ഭാരം കുറയ്ക്കാന്‍ സഹായിക്കുകയാണ് ലക്ഷ്യം. പുസ്തകങ്ങള്‍ പുനരുപയോഗിക്കുന്നതിലൂടെ പരിസ്ഥിതി സൗഹൃദമായ ഒരു വിദ്യാഭ്യാസ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പരസ്പര സഹകരണവും പങ്കുവെക്കല്‍ മനോഭാവവും വളര്‍ത്തുന്നതിനും ഇതുപകരിക്കും.

ഖത്തറിലെ എല്ലാ ഇന്ത്യന്‍ സ്‌കൂളുകളിലെയും ഒന്ന് മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ പുസ്തകങ്ങള്‍ കൈമാറാന്‍ 'ദോഹ ബുക്ക് ഷെല്‍ഫില്‍' സൗകര്യമുണ്ട്. വര്‍ഷങ്ങളായി സ്റ്റുഡന്റ്‌സ് ഇന്ത്യയും ഗേള്‍സ് ഇന്ത്യയും നടത്തിവരുന്ന ഈ സേവനം ഇത്തവണ വെബ്‌സൈറ്റ് വഴി കൂടുതല്‍ വിപുലമാക്കുകയായിരുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു.

Latest News

പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026