l o a d i n g

ഗൾഫ്

പ്രവാസി സൗഹൃദ കേരളത്തിന് യുഡിഎഫ് ഭരണം വരണം, ജിദ്ദ കെഎംസിസി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശകരമായ തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 25, 2026

ജിദ്ദ: കേരള നിയമസഭയിലേക്ക് നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ചരിത്ര വിജയം ഉറപ്പാക്കുന്നതിനായി ജിദ്ദയില്‍ വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.കെ.എ. റസാഖ് മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേള്‍ഡ് കെഎംസിസി പ്രസിഡന്റ് കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.

ജിദ്ദ കെഎംസിസിയുടെ വിവിധ മേഖലകളില്‍ നിന്നുള്ള നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വന്‍ പങ്കാളിത്തത്തോടെ നടന്ന യോഗം കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകേണ്ട പ്രധാന വിഷയങ്ങളും വിശദമായി വിലയിരുത്തി.

സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനും പ്രവാസി സമൂഹം നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനും ഐക്യജനാധിപത്യ മുന്നണി അധികാരത്തില്‍ വരേണ്ടത് അനിവാര്യമാണെന്ന് ഗ്ലോബല്‍ കെഎംസിസി പ്രസിഡന്റ് കെ.പി. മുഹമ്മദ് കുട്ടി അഭിപ്രായപ്പെട്ടു. കഴിഞ്ഞ പത്തു വര്‍ഷമായി കേരളത്തിലെ ജനജീവിതം ദുസ്സഹമാണെന്നും സംസ്ഥാനം കടുത്ത കടബാധ്യതയിലാണെന്നും അദ്ദേഹം പറഞ്ഞു. ഭരണരംഗത്തെ അഴിമതിയും സ്വജനപക്ഷപാതവും പിന്‍വാതില്‍ നിയമനങ്ങളും സര്‍ക്കാരിന്റെ വിശ്വാസ്യത തകര്‍ത്തതായും അദ്ദേഹം കുറ്റപ്പെടുത്തി.

അവസരവാദ രാഷ്ട്രീയത്തിന്റെ ഭാഗമായി വര്‍ഗീയ ശക്തികളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇത് കേരളത്തിന്റെ മതസൗഹൃദ അന്തരീക്ഷത്തെ തകര്‍ക്കുന്നു. ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ കഴിയാത്ത ഈ സര്‍ക്കാരിന് പകരം ഒരു ഭരണമാറ്റം അനിവാര്യമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റ് നേതാക്കളും അഭിപ്രായപ്പെട്ടു.

നാസര്‍ വെളിയങ്കോട്, നസീര്‍ വാവക്കുഞ്ഞ്, ഇസ്മായില്‍ മുണ്ടക്കുളം, എ.കെ. ബാവ, നാസര്‍ മച്ചിങ്ങല്‍, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, നാണി ഇസഹാക്ക്, സക്കരിയ ആറളം, നസീര്‍ പെരുമ്പല കാസര്‍കോട്, സെയ്തലവി രാമനാട്ടുകര, മുഹമ്മദ് കെ.കെ, മനാഫ് മണ്ണാര്‍ക്കാട്, കെ.എസ്. റസാഖ് കോട്ടയം, സമീര്‍ ആലപ്പുഴ, നൗഫല്‍ ഉള്ളാടന്‍, മുഹമ്മദ് പെരുമ്പിലായി, ശിഹാബ് കണ്ണമംഗലം, മുഹമ്മദലി മുസ്ലിയാര്‍ പെരിന്തല്‍മണ്ണ, അബൂട്ടി നിലമ്പൂര്‍, ജാഫര്‍ വെന്നിയൂര്‍, അയ്യൂബ് മറയൂര്‍, ബക്കര്‍ കിഴിശ്ശേരി, സലാഹു വാളക്കുട, സമീര്‍ തൃക്കലങ്ങോട്, അബ്ദുല്‍ ഖാദര്‍ ചെങ്കള തുടങ്ങിയവര്‍ സംസാരിച്ചു.

കേരളത്തിലെ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തി പ്രവാസി സമൂഹം പ്രചാരണ രംഗത്ത് സജീവമാകണമെന്ന് യോഗം ആഹ്വാനം ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്ഹാഖ് പൂണ്ടോളി, ടി.പി. സിറാജ് കണ്ണവം, അലി പാങ്ങാട്ട്, സീതി കൊളക്കാടന്‍, ആബിദ് പട്ടാമ്പി, മുസ്തഫ ആനക്കയം എന്നിവര്‍ നേതൃത്വം നല്‍കി. വി.പി. മുസ്തഫ സ്വാഗതവും ജലാല്‍ തേഞ്ഞിപ്പലം നന്ദിയും പറഞ്ഞു.

Photo

Latest News

 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026