l o a d i n g

ഗൾഫ്

പ്രവാസി ഏകോപനത്തിന് പുത്തനുണര്‍വ്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ സൗദി കൗണ്‍സിലിന് പുതിയ നേതൃത്വം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 19, 2026

റിയാദ്: ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തെ ഏകോപിപ്പിക്കുന്ന പ്രമുഖ ആഗോള സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്‍ (WMF) സൗദി ദേശീയ കൗണ്‍സിലിന്റെ 2026-2027 കാലയളവിലേക്കുള്ള പുതിയ നേതൃനിര ചുമതലയേറ്റു. മേഖലയിലെ പ്രവാസി പ്രവര്‍ത്തനങ്ങള്‍ക്ക് പുതുഊര്‍ജം പകരുന്ന പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് സംഘടനയുടെ കെട്ടുറപ്പിന് പുതിയ ദിശയും വ്യാപ്തിയും നല്‍കുമെന്ന് വിലയിരുത്തപ്പെടുന്നു.

168 രാജ്യങ്ങളിലായി 260-ലധികം കൗണ്‍സിലുകളുള്ള ഡബ്ല്യൂ.എം.എഫിന്റെ സൗദി ദേശീയ ഘടകത്തിന് രൂപം നല്‍കിയ പുതിയ ഭരണസമിതി, പ്രവാസി മലയാളികളുടെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ ഇടപെടലുകള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് മുന്‍ഗണന നല്‍കുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.

പുതിയ ഭാരവാഹികള്‍:

ഹെന്റി തോമസ് (നാഷണല്‍ കോഓര്‍ഡിനേറ്റര്‍), നിസ്സാര്‍ പള്ളിക്കശ്ശേരില്‍ (നാഷണല്‍ പ്രസിഡന്റ്), പ്രിന്‍സ് ജോര്‍ജ് (നാഷണല്‍ സെക്രട്ടറി), സുശീല ജോസഫ് (നാഷണല്‍ ട്രഷറര്‍), രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഡബ്ല്യൂ.എം.എഫ് കൗണ്‍സിലുകളെ ഏകോപിപ്പിച്ച് സംഘടനയെ കൂടുതല്‍ ശക്തമായ പ്രവാസി ശൃംഖലയാക്കി മാറ്റുക, സാമൂഹിക സേവന പദ്ധതികള്‍ വിപുലീകരിക്കുക, മലയാളി സമൂഹത്തിന്റെ ഐക്യവും സഹകരണവും വര്‍ധിപ്പിക്കുക എന്നിവയാണ് പുതിയ നേതൃത്വത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.

ഡബ്ല്യൂ.എം.എഫ് ഫൗണ്ടര്‍ ചെയര്‍മാന്‍ ഡോ. പ്രിന്‍സ് പള്ളിക്കുന്നേല്‍ (ഓസ്ട്രിയ), ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജെ. രത്‌നകുമാര്‍ (ഒമാന്‍), ഗ്ലോബല്‍ പ്രസിഡന്റ് ഡോ. ആനി ലിബു (അമേരിക്ക) എന്നിവര്‍ പുതിയ നേതൃത്വത്തിന് ആശംസകള്‍ നേര്‍ന്നു.

പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങളില്‍ സജീവ ഇടപെടലുകള്‍ ഉറപ്പാക്കുമെന്നും യുവജനങ്ങളെ സംഘടനാപ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള സവിശേഷ പദ്ധതികള്‍ നടപ്പിലാക്കുമെന്നും പുതിയ ഭാരവാഹികള്‍ അറിയിച്ചു.

ഫോട്ടോ: ഹെന്റി തോമസ്, നിസ്സാര്‍ പള്ളിക്കശ്ശേരില്‍, സുശീല ജോസഫ്.

Latest News

പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026