l o a d i n g

ഗൾഫ്

ജിദ്ദ ഏറനാട് മണ്ഡലം കെ.എം.സി.സി ഇഫ്താര്‍ സംഗമവും കുടുംബ സഹായ ഫണ്ട് വിതരണവും നടത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 19, 2026

ജിദ്ദ: ജിദ്ദ ഏറനാട് മണ്ഡലം കെ.എം.സി.സി ഇഫ്താര്‍ കുടുംബ സംഗമവും മുനീര്‍ കുടുംബ സഹായ ഫണ്ട് വിതരണവും സംഘടിപ്പിച്ചു. ഷറഫിയ അല്‍ റയാന്‍ ക്ലിനിക്ക് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി ജനറല്‍ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ കമ്മിറ്റിയുടെ കുടുംബ സുരക്ഷാ പദ്ധതിയില്‍ ചേരാനുള്ള അവസാന തീയതി അടുത്തുവെന്നും, പരമാവധി ആളുകളെ പദ്ധതിയില്‍ ചേര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ നോര്‍ക്ക കെയര്‍ രജിസ്‌ട്രേഷന്‍ ഇപ്പോള്‍ ലഭ്യമാണെന്നും പ്രവാസികള്‍ ഇത് പ്രയോജനപ്പെടുത്താന്‍ മടിക്കരുതെന്നും നാണി മാസ്റ്റര്‍ വ്യക്തമാക്കി.

ജില്ലാ ഭാരവാഹി അബു കാട്ടുപാറ റമദാന്‍ സന്ദേശം നല്‍കി. അടുത്തിടെ അന്തരിച്ച മണ്ഡലത്തിലെ കെ.എം.സി.സി പ്രവര്‍ത്തകരായിരുന്ന മുനീര്‍ കാവനൂര്‍, മുസ്തഫ വെള്ളില എന്നിവരെ ജില്ലാ വൈസ് പ്രസിഡന്റ് സൈതലവി പുളിയക്കോട് അനുസ്മരിച്ചു. അരീക്കോട് ബ്ലോക്ക് മെമ്പര്‍ ജലീല ടീച്ചര്‍ ആശംസകള്‍ നേര്‍ന്നു. ജിദ്ദ ഏറനാട് മണ്ഡലം കെ.എം.സി.സിയും ജിദ്ദ കാവനൂര്‍ പഞ്ചായത്ത് കെ.എം.സി.സിയും സംയുക്തമായി സമാഹരിച്ച മുനീര്‍ കാവനൂര്‍ കുടുംബ സഹായ ഫണ്ട്, ജില്ലാ അഡൈ്വസറി ചെയര്‍മാന്‍ കെ.എം. മുഹമ്മദ് മണ്ഡലം കമ്മിറ്റി സെക്രട്ടറി മൊയ്തീന്‍ കുട്ടി കാവനൂരിന് കൈമാറി.

ജിദ്ദ ഏറനാട് മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് സുല്‍ഫീക്കര്‍ ഒതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മൊയ്തീന്‍ കുട്ടി സ്വാഗതവും ട്രഷറര്‍ മന്‍സൂര്‍ അരീക്കോട് നന്ദിയും പറഞ്ഞു. അബു അരീക്കോട് ഖിറാത്ത് നടത്തി. മണ്ഡലം ഭാരവാഹികളായ സലാം കെ.വി, സലിം കിഴുപറമ്പ്, അലി പത്തനാപുരം, ബക്കര്‍ കെ.ടി, മുഹമ്മദ് സി, ഫാറൂഖ് ഉറങ്ങാട്ടിരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വിവിധ പഞ്ചായത്ത് ഭാരവാഹികള്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Latest News

പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026