l o a d i n g

ഗൾഫ്

ജിദ്ദയിലെ 'പെണ്‍കരുത്ത്': EWA ഇഫ്താര്‍ സംഗമം നടത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 17, 2026

ജിദ്ദ: ജിദ്ദയിലെ പ്രമുഖ വനിതാ സംഘടനയായ Empowering Women's Alliance (EWA) അംഗങ്ങള്‍ക്കായി ഇഫ്താര്‍ വിരുന്നൊരുക്കി. വനിതകളുടെ ഉന്നമനത്തിനും ശാക്തീകരണത്തിനുമായി രൂപീകരിച്ച EWA, ശ്രദ്ധേയമായ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച കുടുംബിനികളെയും ഉദ്യോഗസ്ഥരെയും കോര്‍ത്തിണക്കി പ്രശസ്ത ഗായികയും സാമൂഹിക പ്രവര്‍ത്തകയുമായ സോഫിയ സുനിലിന്റെ നേതൃത്വത്തില്‍ രണ്ട് വര്‍ഷം മുമ്പാണ് സംഘടന രൂപീകൃതമായത്.

ജിദ്ദ റിഹാബിലെ പാര്‍ക്കില്‍ നടന്ന ഇഫ്താര്‍ സംഗമത്തിന് അഡ്മിനും ഫൗണ്ടറുമായ സോഫിയ സുനിലിനോടൊപ്പം കോര്‍ഡിനേറ്റര്‍മാരായ സബീന റാഫി, ജ്യോതി ബാബുകുമാര്‍, സാബിറ മജീദ് എന്നിവര്‍ നേതൃത്വം നല്‍കി. എക്‌സിക്യൂട്ടീവ് അംഗങ്ങളടക്കമുള്ളവര്‍ വീടുകളില്‍ നിന്ന് തയ്യാറാക്കി കൊണ്ടുവന്ന രുചികരമായ വിഭവങ്ങള്‍ വിരുന്നിന് മാറ്റ് കൂട്ടി.

ഭക്ഷണം പങ്കുവെക്കുന്നതിലുപരി പരസ്പര സഹകരണവും ഒത്തൊരുമയും ഐക്യവുമാണ് ഇത്തരം സംഗമങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്നും, റമദാനിലെ പുണ്യദിനങ്ങളില്‍ പ്രാര്‍ത്ഥനകള്‍ക്കായി വിശ്വാസികള്‍ കൂടുതല്‍ സമയം മാറ്റിവെക്കണമെന്നും സോഫിയ സുനില്‍ തന്റെ പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു. ചടങ്ങില്‍ മറിയം റോസ് ടീച്ചര്‍ റമദാന്‍ സന്ദേശം നല്‍കി. അംഗങ്ങളുടെ കുടുംബാംഗങ്ങളുടെയും ഭര്‍ത്താക്കന്മാരുടെയും സജീവ സഹകരണം പരിപാടിയുടെ വിജയത്തിന് കരുത്തേകി.

Photo

Latest News

 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026