l o a d i n g

ഗൾഫ്

നാലരപ്പതിറ്റാണ്ടിന്റെ പ്രവാസ സ്മരണകളുമായി അബ്ദുറഹീം വണ്ടൂര്‍ മടങ്ങുന്നു; വിടവാങ്ങുന്നത് ജിദ്ദയിലെ സജീവ സാന്നിധ്യം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 16, 2026

ജിദ്ദ: പ്രവാസലോകത്ത് സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളും മായാത്ത ഓര്‍മ്മകളും സമ്മാനിച്ച് 46 വര്‍ഷം നീണ്ട പ്രവാസ ജീവിതം മതിയാക്കി അബ്ദുറഹീം വണ്ടൂര്‍ ജന്മനാട്ടിലേക്ക് മടങ്ങുന്നു. ജിദ്ദയിലെ പ്രമുഖ സ്ഥാപനമായ ഇ.എ. ജുഫാലി ആന്റ് ബ്രദേഴ്‌സ് കമ്പനിയില്‍ കമ്മോഡിറ്റി ലീഡറായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ച അദ്ദേഹം, സഹപ്രവര്‍ത്തകര്‍ക്കും പ്രവാസി സമൂഹത്തിനും എന്നും താങ്ങായിരുന്ന വ്യക്തിത്വമായിരുന്നു.

തന്റെ ഒഴിവു സമയങ്ങള്‍ മുഴുവന്‍ സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ച അദ്ദേഹം, നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉന്നമനത്തിനായി പ്രവാസ ലോകത്ത് സജീവമായി ഇടപെട്ടിരുന്നു. സംഘടനാ രംഗത്ത് ഐ.സി.എഫ് സൗദി നാഷണല്‍ കമ്മിറ്റി സോഷ്യല്‍ സര്‍വീസ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി പ്രസിഡന്റായും ഐ.സി.എഫ് ജിദ്ദ റീജിയണിലെ കരുത്തുറ്റ സാന്നിധ്യമായും അദ്ദേഹം പ്രവര്‍ത്തിച്ചു. കൂടാതെ, ജിദ്ദ മഹദ് അല്‍ ഉലൂം ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഡയറക്ടറേറ്റ് ബോര്‍ഡ് അംഗമെന്ന നിലയില്‍ വിദ്യാഭ്യാസ മേഖലയിലും വലിയ സംഭാവനകള്‍ നല്‍കി.

ഐ.സി.എഫ് ജിദ്ദ റീജിയന്‍ കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങില്‍ നിരവധി സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പങ്കെടുത്തു. ആപത്ഘട്ടങ്ങളില്‍ പ്രവാസികള്‍ക്ക് താങ്ങായി നിന്നതും സംഘടനയെ താഴെത്തട്ടില്‍ ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹം വഹിച്ച പങ്കും ചടങ്ങില്‍ അനുസ്മരിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, മുജീബ് റഹ്‌മാന്‍ എ.ആര്‍. നഗര്‍, ബഷീര്‍ എറണാകുളം, യഹ്യ ഖലീല്‍ നൂറാനി, ഹസ്സന്‍ സഖാഫി തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ച് ആശംസകള്‍ നേര്‍ന്നു.

ദീര്‍ഘകാലത്തെ പ്രവാസ ജീവിതത്തിലെ സ്‌നേഹനിര്‍ഭരമായ നിമിഷങ്ങള്‍ ഓര്‍ത്തെടുത്ത അബ്ദുറഹീം വണ്ടൂര്‍, തനിക്ക് ലഭിച്ച സ്വീകരണത്തിന് മറുപടി പ്രസംഗത്തില്‍ നന്ദി രേഖപ്പെടുത്തി.

Latest News

പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026