l o a d i n g

ഗൾഫ്

വണ്ടൂര്‍ പ്രവാസി കൂട്ടായ്മയുടെ ഇഫ്താര്‍ സംഗമം സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും വേദിയായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 16, 2026

ജിദ്ദ: വണ്ടൂര്‍ പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം പ്രവാസലോകത്തെ സൗഹൃദത്തിന്റെ നേര്‍ക്കാഴ്ചയായി. ജിദ്ദയില്‍ നടന്ന ചടങ്ങില്‍ കൂട്ടായ്മയുടെ പ്രസിഡന്റ് ബേബി നീലാമ്പ്ര അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി കെ.ടി.എ. മുനീര്‍ സംഗമം ഉദ്ഘാടനം ചെയ്തു. പ്രവാസ ലോകത്തെ തിരക്കുകള്‍ക്കിടയിലും നാടിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കാനും പരസ്പര സൗഹൃദം പുതുക്കുവാനും ഇത്തരം ഒത്തുചേരലുകള്‍ അനിവാര്യമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

സൗദി സന്ദര്‍ശനാര്‍ത്ഥം എത്തിയ കൂട്ടായ്മയുടെ മുന്‍ സാരഥി അക്ബര്‍ കരുമാര, ആദ്യകാല പ്രവാസികളിലൊരാളായ കുഞ്ഞി മൊയ്ദീന്‍ പത്തുതറ എന്നിവര്‍ മുഖ്യാതിഥികളായി സംസാരിച്ചു. കേരളത്തിന്റെ സാമൂഹിക മാറ്റങ്ങള്‍ക്ക് മുന്‍പുള്ള പഴയകാല പ്രവാസജീവിതത്തെയും അന്നത്തെ കഷ്ടപ്പാടുകളെയും കുറിച്ച് കുഞ്ഞി മൊയ്ദീന്‍ വിവരിച്ചു. പി. ഭാസ്‌കരന്‍ മാഷിന്റെ കവിത ആലപിച്ചുകൊണ്ട് അദ്ദേഹം പങ്കുവെച്ച അനുഭവങ്ങള്‍ സദസ്സിന് വിജ്ഞാനപ്രദമായി.

വണ്ടൂര്‍ പ്രവാസി കൂട്ടായ്മ ഭാരവാഹികളായ സവാദ് നാലകത്ത്, സമീര്‍ പത്തുതറ, മുഹൈമിന്‍ കെ.ടി. തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. റഊഫ് കരുമാര, റഷാദ് കെ.ടി., ഹസൈന്‍ പുന്നപ്പാല, ഇസ്മായില്‍ സി.ടി.പി., ജംഷീദ്, എ.പി. അന്‍വര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി കെ.ടി. സകീര്‍ ഹുസൈന്‍ സ്വാഗതവും പി. റോഷിദ് നന്ദിയും രേഖപ്പെടുത്തി. വണ്ടൂരിലെയും പരിസര പ്രദേശങ്ങളിലെയും നിരവധി പ്രവാസി കുടുംബങ്ങള്‍ സംഗമത്തില്‍ പങ്കെടുത്തു.

Photo Photo

Latest News

 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026