l o a d i n g

ഗൾഫ്

ഇറാന്‍ ഡ്രോണ്‍ ആക്രമണം: കുവൈത്തില്‍ ഡസന്‍കണക്കിന് യുഎസ് സൈനികര്‍ക്ക് ഗുരുതര പരിക്ക്

Thumbnail
Publisher By     BY - DESK
March 13, 2026

വാഷിംഗ്ടണ്‍: ഇറാനുമായുള്ള യുദ്ധത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ കുവൈത്തിലെ യുഎസ് സൈനിക കേന്ദ്രത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ നിരവധി അമേരിക്കന്‍ സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പുറത്തുവന്ന സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് പ്രകാരം, ഡസന്‍കണക്കിന് സൈനികര്‍ക്കാണ് സ്‌ഫോടനത്തില്‍ മാരകമായ പരിക്കേറ്റത്.

തലച്ചോറിനേറ്റ ആഘാതം, പൊള്ളല്‍, ചില്ല് കഷണങ്ങള്‍ തറച്ചുണ്ടായ മുറിവുകള്‍ എന്നിവ സൈനികര്‍ക്കുണ്ടായതായും ഒരു സൈനികന്റെ കൈകാലുകള്‍ മുറിച്ചുമാറ്റേണ്ടി വന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ 30-ലധികം സൈനികര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

പരിക്കേറ്റ സൈനികരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സൈനിക ആശുപത്രികളിലാണ് ചികിത്സിക്കുന്നത്. അടിയന്തര ചികിത്സ ആവശ്യമുള്ള 20 സൈനികരെ സി-17 വിമാനത്തില്‍ ജര്‍മ്മനിയിലെ ലാന്‍ഡ്സ്റ്റുള്‍ റീജിയണല്‍ മെഡിക്കല്‍ സെന്ററിലേക്ക് മാറ്റി. ഇവര്‍ക്ക് ഓര്‍മ്മക്കുറവ്, തലച്ചോറിനേറ്റ ആഘാതം തുടങ്ങിയ പ്രശ്‌നങ്ങളുണ്ട്. മൊത്തം 25 പേര്‍ ഇവിടെ ചികിത്സയിലാണ്. 12 സൈനികരെ വാഷിംഗ്ടണിനടുത്തുള്ള വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിട്ടറി മെഡിക്കല്‍ സെന്ററിലും, ഒരാളെ ടെക്‌സസിലെ ബ്രൂക്ക് ആര്‍മി മെഡിക്കല്‍ സെന്ററിലും പ്രവേശിപ്പിച്ചു.

ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് മാത്രമാണ് ഗുരുതര പരിക്കേറ്റതെന്നായിരുന്നു പെന്റഗണ്‍ ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ പുതിയ കണക്കുകള്‍ പ്രകാരം പരിക്കേറ്റവരുടെ എണ്ണം ഇതിലും കൂടുതലാണെന്ന് വ്യക്തമാകുന്നു. ഇറാനുമായുള്ള യുദ്ധം തുടങ്ങിയത് മുതല്‍ ഇതുവരെ 140 യുഎസ് സൈനികര്‍ക്ക് പരിക്കേറ്റതായും ഇതില്‍ ഭൂരിഭാഗം പേരും ഡ്യൂട്ടിയില്‍ തിരിച്ചെത്തിയതായും പെന്റഗണ്‍ വക്താവ് ഷോണ്‍ പാര്‍നെല്‍ അറിയിച്ചിരുന്നു.

വ്യാഴാഴ്ച കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും ഇറാന്‍ ഡ്രോണ്‍ ആക്രമണമുണ്ടായി. ആക്രമണത്തില്‍ വിമാനത്താവളത്തിന് നാശനഷ്ടങ്ങള്‍ സംഭവിച്ചതായി കുവൈത്ത് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. എന്നാല്‍ ഇവിടെ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. യുദ്ധ പശ്ചാത്തലത്തില്‍ കുവൈത്തിന്റെ വ്യോമാതിര്‍ത്തി നിലവില്‍ അടച്ചിട്ടിരിക്കുകയാണ്.

Latest News

 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026