l o a d i n g

ഗൾഫ്

സൗദി എയര്‍ലൈന്‍സ് തിരുവനന്തപുരം സര്‍വീസ് പുനരാരംഭിക്കണം -പാസഞ്ചര്‍ ഫോറം

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
March 6, 2026

റിയാദ്: സൗദി അറേബ്യയിലെ വിവിധ നഗരങ്ങളില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള സൗദി എയര്‍ലൈന്‍സ് (സൗദിയ) സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ 'സൗദിയ പാസഞ്ചര്‍ ഫോറം' രൂപീകരിച്ചു. 2017 ഒക്ടോബറില്‍ ആരംഭിച്ച റിയാദ്/ജിദ്ദ - തിരുവനന്തപുരം നേരിട്ടുള്ള സര്‍വീസുകള്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ നിര്‍ത്തലാക്കിയത് തെക്കന്‍ കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രവാസികളെ വലിയ ദുരിതത്തിലാക്കിയിരിക്കുകയാണ്.

നിലവില്‍ കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും മാത്രമാണ് സൗദിയ സര്‍വീസ് നടത്തുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലക്കാര്‍ക്കും തമിഴ്നാട്ടിലെ കന്യാകുമാരി മുതല്‍ വിരുതുനഗര്‍ വരെയുള്ള ആറ് തെക്കന്‍ ജില്ലകളിലെ പ്രവാസികള്‍ക്കും തിരുവനന്തപുരം വിമാനത്താവളമാണ് ഏക ആശ്രയം. നേരിട്ടുള്ള സര്‍വീസുകള്‍ ഇല്ലാത്തതിനാല്‍ മറ്റ് വിദേശ വിമാനക്കമ്പനികളെ ആശ്രയിക്കേണ്ടി വരുന്നത് യാത്രാസമയം 24 മുതല്‍ 36 മണിക്കൂര്‍ വരെ വര്‍ധിപ്പിക്കുന്നു.

റിയാദ് കേന്ദ്രീകരിച്ച് നടന്ന ഓണ്‍ലൈന്‍ യോഗത്തില്‍ ഈ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് കേന്ദ്ര വ്യോമയാന മന്ത്രിക്കും സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനും (GACA) വീണ്ടും നിവേദനം നല്‍കാന്‍ തീരുമാനിച്ചു. ആറ്റിങ്ങല്‍ എം.പി അടൂര്‍ പ്രകാശ് വഴി പാര്‍ലമെന്റ് സമ്മേളന വേളയില്‍ കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചരപ്പ റാം മോഹന്‍ നായിഡുവിന് നിവേദനം നേരിട്ട് സമര്‍പ്പിക്കും.

ഒന്നിലധികം വിമാനങ്ങള്‍ മാറിക്കയറേണ്ടി വരുന്നത് രോഗികള്‍ക്കും കുട്ടികള്‍ക്കും വയോധികര്‍ക്കും വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. കുറഞ്ഞ ദിവസത്തെ അവധിക്ക് നാട്ടില്‍ പോകുന്നവര്‍ക്ക് യാത്രയില്‍ മാത്രം 2 മുതല്‍ 4 ദിവസം വരെ നഷ്ടപ്പെടുന്നു. കൊച്ചിയിലോ കോഴിക്കോട്ടോ ഇറങ്ങുന്നവര്‍ക്ക് തെക്കന്‍ ജില്ലകളിലെ വീട്ടിലെത്താന്‍ വീണ്ടും 8 മുതല്‍ 12 മണിക്കൂര്‍ വരെ റോഡ് മാര്‍ഗ്ഗം സഞ്ചരിക്കേണ്ടിയും വരുന്നു. വിഴിഞ്ഞം തുറമുഖം, ഐ.ടി ഹബ്ബ്, വിനോദസഞ്ചാര മേഖല എന്നിവയുടെ വളര്‍ച്ച പരിഗണിക്കുമ്പോള്‍ തിരുവനന്തപുരത്തേക്ക് വലിയ സാധ്യതകളാണുള്ളതെന്ന് യോഗം ചൂണ്ടിക്കാട്ടി.

സുബൈര്‍കുഞ്ഞ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. അബ്ദുല്‍ അസീസ് സുബൈര്‍കുഞ്ഞ് നിവേദനത്തിന്റെ കരട് അവതരിപ്പിച്ചു. ശിഹാബ് കൊട്ടുകാട്, ഷംനാദ് കരുനാഗപ്പള്ളി, ജോസഫ് അതിരുങ്കല്‍, അലക്‌സ് കൊട്ടാരക്കര, ഇംത്യാസ് അഹമ്മദ്, റാഫി പാങ്ങോട്, നിസ്സാര്‍ പള്ളിക്കശ്ശേരില്‍, ഇസ്മായില്‍ നൗഷാദ്, അബ്ദുറഹ്‌മാന്‍, അനസ് ഓച്ചിറ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Latest News

 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026