l o a d i n g

ഗൾഫ്

മക്ക കെഎംസിസി മെഗാ ഇഫ്താര്‍ സംഗമം ജനസാഗരമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 6, 2026

മക്ക: പതിവ് തെറ്റിക്കാതെ റമദാനിലെ രണ്ടാമത്തെ വെള്ളിയാഴ്ച മക്ക കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച മെഗാ ഇഫ്താര്‍ സംഗമം ആയിരങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഷറായ അല്‍ശുമൂഹ് ഓപ്പണ്‍ മൈതാനിയില്‍ നടന്ന സംഗമത്തില്‍ സ്വദേശികളും വിദേശികളുമടക്കം സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ ഒത്തുചേര്‍ന്നു.

മക്കയിലെ വിവിധ ഉദ്യോഗസ്ഥ പ്രമുഖര്‍, സ്ഥാപന മേധാവികള്‍, ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികള്‍, കെഎംസിസി ഇരുപത് ഏരിയ കമ്മിറ്റികളിലെ പ്രവര്‍ത്തകര്‍ എന്നിവരുടെ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി. വര്‍ഷങ്ങളായി തുടരുന്ന ഈ ഇഫ്താര്‍ സംഗമം മക്കയിലെ പ്രവാസി കുടുംബങ്ങളുടെ ഏറ്റവും വലിയ ഒത്തുചേരല്‍ കൂടിയായി മാറി. ഒരോ വര്‍ഷവും ജനപങ്കാളിത്തം വര്‍ധിച്ചു വരുന്ന ഈ സംഗമം, സൗഹൃദങ്ങള്‍ പുതുക്കാനും പ്രവാസികള്‍ക്കിടയില്‍ ഐക്യം വളര്‍ത്താനുമുള്ള വേദിയായാണ് വിലയിരുത്തപ്പെടുന്നത്.

സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ കുഞ്ഞിമോന്‍ കാക്കിയ (പ്രസിഡന്റ്), സുലൈമാന്‍ മാളിയേക്കല്‍ (ചെയര്‍മാന്‍), മുസ്തഫ മുഞ്ഞക്കുളം (ട്രഷറര്‍), മുസ്തഫ മലയില്‍, നാസര്‍ കിന്‍സാറ, എം.സി. നാസര്‍, കുഞ്ഞാപ്പ പൂക്കോട്ടൂര്‍, അന്‍സാര്‍ കൊണ്ടോട്ടി, സിദ്ധീഖ് കൂട്ടിലങ്ങാടി, ഷാഹിദ് പരേടത്ത്, നാസര്‍ ഉണ്ണിയാല്‍, ഷമീര്‍ ബദര്‍ കെട്ടുക്കര എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

വിവിധ ഏരിയ കമ്മിറ്റികളില്‍ നിന്ന് തിരഞ്ഞെടുത്ത 300-ല്‍ അധികം വളണ്ടിയര്‍മാരുടെ സേവനമാണ് പ്രവാസലോകത്തെ ഈ വന്‍ സംഗമത്തിന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. വിപുലമായ സൗകര്യങ്ങളാണ് ഇഫ്താറില്‍ പങ്കെടുത്തവര്‍ക്കായി വളണ്ടിയര്‍ വിംഗ് ഒരുക്കിയിരുന്നത്.

Latest News

 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026