l o a d i n g

ഗൾഫ്

ഇറാന്‍ യുദ്ധം: ട്രംപിന്റെ അധികാരം തടയാനുള്ള പ്രമേയം യുഎസ് സെനറ്റ് തള്ളി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 5, 2026

വാഷിംഗ്ടണ്‍: ഇറാന്റെ മേല്‍ സൈനിക നടപടി തുടരാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അധികാരത്തിന് കടിഞ്ഞാണിടാന്‍ ലക്ഷ്യമിട്ട് പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം യുഎസ് സെനറ്റ് തള്ളി. കോണ്‍ഗ്രസിന്റെ മുന്‍കൂട്ടിയുള്ള അനുമതിയില്ലാതെ ആരംഭിച്ച സൈനിക നീക്കത്തിന് ഇതോടെ സെനറ്റിന്റെ പരോക്ഷ പിന്തുണ ലഭിച്ചിരിക്കുകയാണ്.

ഡെമോക്രാറ്റ് അംഗം ടിം കെയ്നും റിപ്പബ്ലിക്കന്‍ അംഗം റാന്‍ഡ് പോളും സംയുക്തമായാണ് പ്രമേയം അവതരിപ്പിച്ചത്. കോണ്‍ഗ്രസ് പ്രത്യേക അനുമതി നല്‍കാത്ത പക്ഷം ഇറാനെതിരെയുള്ള യുദ്ധത്തില്‍ നിന്ന് യുഎസ് സേനയെ പിന്‍വലിക്കണമെന്നായിരുന്നു പ്രമേയത്തിലെ ആവശ്യം. എന്നാല്‍ 53-47 എന്ന നിലയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റില്‍ പ്രമേയം പരാജയപ്പെടുകയായിരുന്നു.

ഭരണഘടനാ വിരുദ്ധമായാണ് ട്രംപ് യുദ്ധത്തിന് ഉത്തരവിട്ടതെന്ന് ഡെമോക്രാറ്റുകള്‍ ആരോപിച്ചു. ഇറാനില്‍ നിന്ന് പെട്ടെന്നുണ്ടായ പ്രകോപനങ്ങളോ ഭീഷണികളോ ഉള്ളതിന് തെളിവുകളില്ലെന്ന് ടിം കെയ്ന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഇറാനില്‍ നിന്നുള്ള റോഡരികിലെ ബോംബുകള്‍ നൂറുകണക്കിന് അമേരിക്കക്കാരെ കൊന്നൊടുക്കിയിട്ടുണ്ടെന്നും, ശത്രുക്കളെ ഇനിയും വളരാന്‍ അനുവദിക്കില്ലെന്നും ലിന്‍ഡ്സെ ഗ്രഹാം പ്രതികരിച്ചു.

അതിവേഗം പടരുന്ന യുദ്ധത്തിന്റെ അഞ്ചാം ദിവസമാണ് നിര്‍ണ്ണായക വോട്ടെടുപ്പ് നടന്നത്. ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള അലി ഖീമവഇയും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇതിനോടകം കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. കുവൈത്തിലെ യുഎസ് താവളത്തിന് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ അമേരിക്കന്‍ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.

യുദ്ധം ശക്തമായതോടെ ഗള്‍ഫ് മേഖലയിലാകെ അസ്ഥിരത പടരുകയാണ്. ദുബായ്, റിയാദ് തുടങ്ങിയ സുരക്ഷിത നഗരങ്ങളെപ്പോലും ബാധിക്കുന്ന രീതിയില്‍ സംഘര്‍ഷം വ്യാപിച്ചു. ലോകരാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ മേഖലയില്‍ നിന്ന് ഒഴിപ്പിക്കാനുള്ള തിരക്കിലാണ്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉറച്ച നിലപാട് പ്രമേയത്തിന് തിരിച്ചടിയായി. റിപ്പബ്ലിക്കന്‍ പക്ഷത്ത് നിന്ന് റാന്‍ഡ് പോള്‍ മാത്രമാണ് പ്രമേയത്തെ അനുകൂലിച്ചത്.
പെന്‍സില്‍വേനിയയില്‍ നിന്നുള്ള ഡെമോക്രാറ്റ് അംഗം ജോണ്‍ ഫെറ്റര്‍മാന്‍ പാര്‍ട്ടിക്കെതിരായി പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തു. സെനറ്റിലും പ്രതിനിധി സഭയിലും പ്രമേയം പാസായെങ്കില്‍ പോലും അതിനെ വീറ്റോ (റദ്ദാക്കല്‍) ചെയ്യാന്‍ പ്രസിഡന്റിന് അധികാരമുണ്ട്. അത് മറികടക്കാന്‍ കോണ്‍ഗ്രസിന്റെ രണ്ട് സഭകളിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്, ഇത് നിലവിലെ സാഹചര്യത്തില്‍ അസാധ്യമാണ്.

വരുന്ന ആഴ്ചകളിലും സൈനിക നടപടി തുടരുമെന്നും ഇതിനായി കൂടുതല്‍ ഫണ്ട് ആവശ്യമായി വരുമെന്നും പെന്റഗണ്‍ വൃത്തങ്ങള്‍ അറിയിച്ചു. 1973-ലെ 'വാര്‍ പവേഴ്സ് ആക്ട്' പ്രകാരമാണ് ഡെമോക്രാറ്റുകള്‍ വോട്ടെടുപ്പ് ആവശ്യപ്പെട്ടത്. പരാജയപ്പെടുമെന്ന് ഉറപ്പായിരുന്നിട്ടും, യുദ്ധവിഷയത്തില്‍ ജനപ്രതിനിധികളുടെ നിലപാട് വ്യക്തമാക്കാനാണ് വോട്ടെടുപ്പിലൂടെ ലക്ഷ്യമിട്ടതെന്ന് ഡെമോക്രാറ്റുകള്‍ പറഞ്ഞു.

Latest News

 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026