l o a d i n g

ഗൾഫ്

റിയാദിലെ യുഎസ് എംബസിക്ക് നേരെയുള്ള ഇറാന്റെ ആക്രമണത്തെ ശക്തമായി അപലപിച്ച് സൗദി അറേബ്യ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 3, 2026

റിയാദ്- യുഎസ് എംബസി കെട്ടിടത്തിന് നേരെ ഇറാന്‍ നടത്തിയ ക്രൂരമായ ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിക്കുകയും തള്ളിക്കളയുകയും ചെയ്തു. ഭീരുത്വപരവും അനാവശ്യവുമായ ആക്രമണങ്ങള്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും നിയമങ്ങളുടെയും ലംഘനമാണെന്ന് രാജ്യം വ്യക്തമാക്കി.

സായുധ പോരാട്ടങ്ങളുടെ സമയത്ത് പോലും നയതന്ത്ര കാര്യാലയങ്ങള്‍ക്കും ജീവനക്കാര്‍ക്കും സംരക്ഷണം നല്‍കുന്ന 1949-ലെ ജനീവ കണ്‍വെന്‍ഷന്‍, 1961-ലെ വിയന്ന കണ്‍വെന്‍ഷന്‍ എന്നിവയുടെ നഗ്‌നമായ ലംഘനമാണ് ആവര്‍ത്തിച്ചുള്ള ആക്രമണങ്ങളെന്ന് സൗദി അറേബ്യ ചൂണ്ടിക്കാട്ടി.

ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രകോപനപരമായ പെരുമാറ്റം മേഖലയെ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് തള്ളിവിടുമെന്ന് സൗദി മുന്നറിയിപ്പ് നല്‍കി. ഇറാനെ ലക്ഷ്യം വെക്കാന്‍ തങ്ങളുടെ ആകാശസീമയോ ഭൂപ്രദേശമോ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് സൗദി അധികൃതര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നിട്ടും ഇത്തരം ആക്രമണങ്ങള്‍ തുടരുന്നത് അംഗീകരിക്കാനാവില്ലെന്ന് രാജ്യം ഊന്നിപ്പറഞ്ഞു.

രാജ്യത്തിന്റെ സുരക്ഷ, അഖണ്ഡത, പൗരന്മാര്‍, തന്ത്രപ്രധാനമായ താല്‍പ്പര്യങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനായി ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കുന്നതടക്കം ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ തങ്ങള്‍ക്ക് പൂര്‍ണ്ണ അവകാശമുണ്ടെന്നും സൗദി അറേബ്യ ആവര്‍ത്തിച്ചു.

Latest News

 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026