l o a d i n g

ഗൾഫ്

മിഡില്‍ ഈസ്റ്റില്‍ യുദ്ധസമാന സാഹചര്യം: ഖത്തറില്‍ സാമ്പത്തിക മേഖലയ്ക്ക് വര്‍ക്ക് ഫ്രം ഹോം നിര്‍ദ്ദേശം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 3, 2026

ദുബായ്: ഇറാന്‍-അമേരിക്ക-ഇസ്രായേല്‍ സംഘര്‍ഷം കടുക്കുന്ന പശ്ചാത്തലത്തില്‍ ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സ് അതോറിറ്റി (ഝഎങഅ) ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. അതോറിറ്റിയുടെ കീഴിലുള്ള എല്ലാ ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ക്കും ഈ നിര്‍ദ്ദേശം ബാധകമാണ്. ഇന്നു മുതല്‍ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ റിമോട്ട് വര്‍ക്കിംഗ് രീതി തുടരാനാണ് തീരുമാനം.

ഫ്‌ലെക്‌സിബിള്‍ വര്‍ക്കിംഗ് സംവിധാനങ്ങള്‍ സംബന്ധിച്ച മുന്‍ തീരുമാനങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ പുതിയ നീക്കം. എക്‌സ് പ്ലാറ്റ്ഫോമിലൂടെയാണ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്. ജോലിയുടെ സ്വഭാവമനുസരിച്ച് ഏതൊക്കെ ജീവനക്കാര്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്ന് അതത് സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണ്.

സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കി
കഴിഞ്ഞ മൂന്ന് ദിവസമായി ഇറാനും അമേരിക്കയും ഇസ്രായേലും തമ്മിലുള്ള സൈനിക നീക്കങ്ങള്‍ മേഖലയില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും തുടരുന്ന സാഹചര്യത്തില്‍ മിഡില്‍ ഈസ്റ്റിലെ പല രാജ്യങ്ങളും അതീവ ജാഗ്രതയിലാണ്.

മേഖലയിലെ അനിശ്ചിതാവസ്ഥ കണക്കിലെടുത്ത് ഭരണകൂടങ്ങളും ധനകാര്യ സ്ഥാപനങ്ങളും അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. സേവനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ജീവനക്കാരുടെ ജീവന്‍ സംരക്ഷിക്കാനുമാണ് ഖത്തര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മുന്‍കരുതല്‍ നടപടികളിലേക്ക് നീങ്ങുന്നത്.

Latest News

 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026