l o a d i n g

സാംസ്കാരികം

'കേരള സ്റ്റോറി 2' പ്രദര്‍ശനത്തിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം; കാണികളില്ലാതെ പലയിടത്തും ഷോ റദ്ദാക്കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 28, 2026

കൊച്ചി: വിവാദ ചിത്രം 'ദി കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്' റിലീസിനെതിരെ സംസ്ഥാന വ്യാപകമായി ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം. കൊച്ചിയിലും കണ്ണൂരിലും ഉള്‍പ്പെടെ വിവിധ തീയറ്ററുകളില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയതോടെ പലയിടങ്ങളിലും പ്രദര്‍ശനം തടസ്സപ്പെട്ടു. പ്രതിഷേധത്തിനൊപ്പം കാണികള്‍ കുറവായതും സിനിമയുടെ പ്രദര്‍ശനത്തെ ബാധിച്ചു.

എറണാകുളം ഷേണായീസ് തീയറ്ററില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത് അധികൃതരുമായി വാക്കേറ്റത്തിന് കാരണമായി. കേരളത്തെ ഇകഴ്ത്തിക്കാണിക്കുന്ന സിനിമയുടെ പ്രദര്‍ശനം അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പ്രവര്‍ത്തകര്‍. പ്രതിഷേധത്തെ തുടര്‍ന്ന് രാവിലെ 10.10-ന് നടത്താനിരുന്ന ഷോ മാറ്റി വെച്ചു. കണ്ണൂര്‍ ലിബര്‍ട്ടി തീയറ്ററിലും സമാനമായ രീതിയില്‍ പ്രതിഷേധം അരങ്ങേറി.

പ്രതിഷേധങ്ങള്‍ക്കിടയിലും കാണികള്‍ തീരെ കുറവായതിനെ തുടര്‍ന്ന് കൊച്ചിയിലെയും കണ്ണൂരിലെയും പ്രമുഖ തീയറ്ററുകള്‍ പ്രദര്‍ശനം റദ്ദാക്കി. എറണാകുളം ഷേണായീസ്, കൊച്ചി ഫോറം മാള്‍, കണ്ണൂരിലെ രണ്ട് തീയറ്ററുകള്‍ എന്നിവിടങ്ങളിലെ ഷോകളാണ് ഒഴിവാക്കിയത്. പലയിടങ്ങളിലും പത്തില്‍ താഴെ ആളുകള്‍ മാത്രമാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

സിനിമയുടെ റിലീസ് തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തതിനെ തുടര്‍ന്നാണ് ചിത്രം തീയറ്ററുകളില്‍ എത്തിയത്. ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധര്‍മ്മാധികാരി, ജസ്റ്റിസ് പി.വി. ബാലകൃഷ്ണന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് റിലീസിന് അനുമതി നല്‍കിയത്.

സിനിമ പൂര്‍ണ്ണമായി കാണാതെ ഏതാനും ക്ലിപ്പിംഗുകളുടെ അടിസ്ഥാനത്തില്‍ റിലീസ് തടയാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ വരുത്തിയാണ് ചിത്രം എത്തിയതെന്നും കോടതി ചൂണ്ടിക്കാട്ടി. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് ഭയന്ന് സിനിമ തടയാനാകില്ലെന്നും അത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

Latest News

 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026