l o a d i n g

ഗൾഫ്

'കോഴിക്കോടന്‍സ്' ഇഫ്താര്‍ സംഗമം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 26, 2026

റിയാദ്: കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ 'കോഴിക്കോടന്‍സ്' ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. മലാസ് കാന്റീന്‍ ലോഞ്ച് ലുലു റൂഫ്‌ടോപ് അരീനയില്‍ നടന്ന സംഗമം റിയാദ് മീഡിയ ഫോറം ജനറല്‍ സെക്രട്ടറി ജയന്‍ കൊടുങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു. റമദാനിലെ ഇഫ്താര്‍ സംഗമങ്ങള്‍ കേവലം വ്രതം അവസാനിപ്പിക്കുന്ന ചടങ്ങുകള്‍ മാത്രമല്ല; സൗഹൃദത്തിന്റെയും സഹിഷ്ണുതയുടെയും മതസൗഹാര്‍ദത്തിന്റെയും മഹത്തായ സന്ദേശം ലോകത്തിന് നല്‍കുന്ന സംഗമങ്ങളുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അബ്ദുല്‍ ലത്തീഫ് ഓമശ്ശേരി റമദാന്‍ സന്ദേശം കൈമാറി. ആത്മീയ കരുത്ത് നേടുന്നതിനോടൊപ്പം ആത്മപരിശോധന നടത്തേണ്ട മാസമാണ് റമദാനെന്നും, തനിക്കുചുറ്റുമുള്ളവരോടുള്ള ബാധ്യതകളെക്കുറിച്ചുള്ള സ്വയം തിരിച്ചറിവ് ഈ മാസത്തില്‍ നേടണമെന്നും അദ്ദേഹം ഉത്ബോധിപ്പിച്ചു. ചീഫ് ഓര്‍ഗനൈസര്‍ കെ. സി. ഷാജു അധ്യക്ഷനായിരുന്നു.

കോഴിക്കോടന്‍സ് ആറാം സീസണ്‍ ലോഞ്ചിംഗ് ചടങ്ങിനോടനുബന്ധിച്ച് നടത്തിയ ഷോര്‍ട്ട് വീഡിയോ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഫിജിന കബീറിന് മാധ്യമപ്രവര്‍ത്തകന്‍ ഷംനാദ് കരുനാഗപ്പള്ളി സര്‍ട്ടിഫിക്കറ്റും സമ്മാനവും വിതരണം ചെയ്തു. രണ്ടാം സ്ഥാനം നേടിയ ശബ്നം ഷംസുദ്ധീനിന് ലത്തീഫ് തെച്ചിയും മൂന്നാം സ്ഥാനം നേടിയ അനീഷ റഹീസിന് മുനീബ് പാഴൂരും സമ്മാനങ്ങള്‍ നല്‍കി. മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വി. കെ. കെ. അബ്ബാസിന് ബഷീര്‍ പാരഗണ്‍, ഷാലിമ റാഫിക്ക്, ഇബ്റാഹിം സുബ്ഹാന്‍ എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി.

ചടങ്ങില്‍ മുന്‍ ചീഫ് ഓര്‍ഗനൈസര്‍ ഹര്‍ഷദ് ഫറോക്ക്, അനില്‍ മാവൂര്‍, മുഹമ്മദ് ഷാഹിന്‍ എന്നിവര്‍ സംസാരിച്ചു. റയീസ് കെ. പി., അബ്ദുള്‍റഷീദ് പൂനൂര്‍, നിസാം ചെറുവാടി, അന്‍സാര്‍ കൊടുവള്ളി, സി. ടി. സഫറുള്ള എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. നിഹാദ് കല്ലായി സ്വാഗതവും ആസിഫ് കൊയിലാണ്ടി നന്ദിയും പറഞ്ഞു.

ഫോട്ടോ: ഇഫ്താര്‍ സംഗമം റിയാദ് മീഡിയ ഫോറം ജനറല്‍ സെക്രട്ടറി ജയന്‍ കൊടുങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്യുന്നു, ഷോര്‍ട്ട് വീഡിയോ മത്സരത്തിലെ വിജയിക്ക് ഷംനാദ് കരുനാഗപ്പള്ളി സമ്മാനം നല്‍കുന്നു.

Photo

Latest News

 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026