l o a d i n g

ബിസിനസ്

ലുലുവിന്റെ 'മെയ്ഡ് ഇന്‍ സൗദി' പ്രമോഷന് വന്‍ സ്വീകാര്യത: പ്രശംസയുമായി സൗദി വ്യവസായ മന്ത്രാലയം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 21, 2026

റിയാദ് : ''മെയ്ഡ് ഇന്‍ സൗദി' പ്രമോഷനുകളിലൂടെ പ്രാദേശിക ഉത്പന്നങ്ങളെയും സംരംഭങ്ങളെയും പ്രോല്‍സാഹിപ്പിക്കുന്നതിനും രാജ്യത്തെ സാമൂഹിക ശാക്തീകരണത്തിനായി സവിശേഷ പങ്കാളിത്തം വഹിക്കുന്നതിനും ലുലു ഗ്രൂപ്പിന് അംഗീകാരം. സൗദി വ്യവസായ - ധാതു വിഭവ മന്ത്രാലയത്തിന്റേതാണ് ഈ പ്രശംസ. മന്ത്രാലയവും സൗദി എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന നജൗദ് ബിഖൈര്‍ന 2026 പദ്ധതിയുടെ എക്‌സ്‌ക്ലൂസീവ് റീട്ടെയ്ല്‍ പാര്‍ട്ണര്‍ എന്ന നിലയിലുള്ള ലുലുവിന്റെ സുപ്രധാന പങ്കിനെയും സൗദി വ്യവസായ വകുപ്പ് മന്ത്രി ഹിസ്.എക്‌സലന്‍സി. ബന്ദര്‍ ഇബ്രാഹിം അല്‍ഖൊറൈഫ് അഭിനന്ദിച്ചു. പ്രാദേശിക സംരംഭങ്ങളെ പ്രോത്സാഹിപ്പിയ്ക്കുന്ന പദ്ധതിയിലൂടെ ഇതുവരെ 2.8 ലക്ഷത്തിലധികം സൗദി ഉത്പന്നങ്ങള്‍ രാജ്യത്തുടനീളമുള്ള പതിനായിരത്തിലധികം കൂടുംബങ്ങളിലേക്ക് എത്തിക്കാന്‍ സാധിച്ചു.

സൗദി സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായുള്ള ' മെയ്ഡ് ഇന്‍ സൗദി ' പ്രമോഷനുകള്‍ക്കും ഓഫറുകള്‍ക്കും തുടക്കം കുറിച്ചതിന് പിന്നാലെയാണ് ലുലുവിന് ഈ അഭിമാന നേട്ടം. ലുലുവിന്റെ ദാറത്ത് ലബാന്‍ ബ്രാഞ്ചില്‍ നടന്ന ചടങ്ങില്‍ മുഖ്യാതിഥിയും സൗദി എക്‌സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ മെയ്ഡ് ഇന്‍ സൗദി പദ്ധതി ജനറല്‍ സൂപ്പര്‍വൈസറുമായ മുഹമ്മദ് ബിന്‍ ദായേലാണ് പ്രമോഷന്‍ ഉദ്ഘാടനം ചെയ്തത്. മെയ്ഡ് ഇന്‍ സൗദി പ്രമോഷനും ഓഫറുകളും സൗദിയിലുടനീളമുള്ള മുഴുവന്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ഉണ്ടായിരിക്കും. സൗദി എക്സ്പോര്‍ട്ട്സ് എക്സ്റ്റേണല്‍ പാര്‍ട്ണര്‍ഷിപ്പ് ഹെഡ് സൗദ് അല്‍ തുവൈജിരി, ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റ്‌സ് ഡയറക്ടര്‍ മുഹമ്മദ് ഹാരിസ്, ലുലു മാനേജ്മെന്റ് ടീം അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
മുഖ്യാതിഥി ഉള്‍പ്പെടെയുള്ളവര്‍ ഉദ്ഘാടനത്തിന് ശേഷം പ്രത്യേകമായി സജ്ജീകരിച്ച '' മെയ്ഡ് ഇന്‍ സൗദി' പ്രമോഷന്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു.

മെയ്ഡ് ഇന്‍ സൗദി പ്രമോഷന് വേണ്ടി വിപുലമായ ക്രമീകരണങ്ങളാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലുടനീളം ഒരുക്കിയിരിക്കുന്നത്. ഗ്രോസറി, ഹൗസ്ഹോള്‍ഡ് വിഭാഗങ്ങളിലെ പ്രാദേശിക ബ്രാന്‍ഡുകളും ഉല്‍പ്പന്നങ്ങളും ഏറെ വൈവിധ്യം നിറഞ്ഞതാണ്. പ്രീമിയം അടക്കം സൗദിയുടെ തനത് ഈന്തപ്പഴങ്ങളുടെ ശേഖരവും പ്രദര്‍ശനവുമാണ് മറ്റൊരാകര്‍ഷണം.

'നമ്മുടെ മണ്ണില്‍ നിന്ന്' എന്ന ആശയത്തില്‍ ഒരുക്കിയ പഴം-പച്ചക്കറി വിഭാഗം സൗദി കാര്‍ഷിക മേഖലയുടെ കരുത്ത് വിളിച്ചോതുന്നതായിരുന്നു. സൗദിയില്‍ തന്നെ നിര്‍മ്മിക്കുന്ന 'ലുലു പ്രൈവറ്റ് ലേബല്‍' ഉല്‍പ്പന്നങ്ങളും മെയ്ഡ് ഇന്‍ സൗദി പ്രമോഷനിലുണ്ട്. ശീതീകരിച്ച ഭക്ഷ്യവസ്തുക്കളുടെ വിഭാഗത്തിലെ സൗദി ഉല്‍പ്പന്നങ്ങളും പ്രദര്‍ശനവും അവയുടെ ഗുണനിലവാരവും, സൗദിയുടെ ഭക്ഷ്യ - വിഭവ മേഖലയുടെ വളര്‍ച്ച വിളിച്ചോതുന്നതായി.

Latest News

 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026