l o a d i n g

സാംസ്കാരികം

സജിത്ത് രാമകൃഷ്ണന്റെ 'ഒരു തുണ്ട് നീലാകാശം' പ്രകാശനം ചെയ്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 18, 2026

ദമ്മാം: യുവ എഴുത്തുകാരന്‍ സജിത്ത് രാമകൃഷ്ണന്റെ ആദ്യ കഥാ സമാഹാരം 'ഒരു തുണ്ട് നീലാകാശം' ദമ്മാമില്‍ പ്രകാശനം ചെയ്തു. സൗദി മലയാളി സമാജം സംഘടിപ്പിച്ച ചടങ്ങില്‍ മലയാളി സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷനായിരുന്നു. ദമ്മാം അല്‍മുന ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പലും, സാമൂഹിക സാംസ്‌കാരിക രംഗത്തെ സജീവസാന്നിധ്യവുമായ നൗഫല്‍ പാലക്കോത്ത് സംഗമം ഉദ്ഘാടനം ചെയ്തു. സാഹിത്യപ്രവര്‍ത്തന രംഗത്ത് സൗദി മലയാളി സമാജം നടത്തുന്ന നിസ്തുലമായ സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം അഭിപ്രായപെട്ടു.

ചലച്ചിത്ര നിര്‍മാതാവും, എഴുത്തുകാരനും, പ്രമുഖ വ്യവസായിയുമായ ജോളി ലോനപ്പന്‍ പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ ശ്രദ്ധേയ വ്യക്തിത്വം രഞ്ജിത്ത് വടകര പുസ്തകം ഏറ്റുവാങ്ങി. ഡോക്ടര്‍ സിന്ധു ബിനു പുസ്തകപരിചയം നടത്തി.
ബാല്യകാലത്തിന്റെ മധുരവും വേദനയും, ഗ്രാമീണ ജീവിതത്തിന്റെ സൗന്ദര്യവും, കുടംബബന്ധങ്ങളുടെ ആഴവും മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന പുസ്തകമാണിതെന്ന് അവര്‍ പറഞ്ഞു. സമാജം ദേശീയ പ്രസിഡന്റ് മാലിക് മഖ്ബൂല്‍, പ്രവിശ്യയിലെ സാംസ്‌കാരിക സാമൂഹ്യ രംഗത്തെ പ്രമുഖരായ അബ്ദുല്‍ ഖാദര്‍ വാണിയമ്പലം, ഷാജി മതിലകം, ലീന ഉണ്ണികൃഷ്ണന്‍, ശ്രീജിത്ത് രാമകൃഷ്ണന്‍, ഇഖ്ബാല്‍ വെളിയങ്കോട് എന്നിവര്‍ സംസാരിച്ചു.

മുഖ്യാതിഥി ജോളി ലോനപ്പനുള്ള സമാജത്തിന്റെ ആദരവ് ഭാരവാഹികളായ ജേക്കബ് ഉതുപ്പ്, മുരളീധരന്‍, ഷനീബ് അബൂബക്കര്‍ എന്നിവര്‍ ചേര്‍ന്ന് സമര്‍പ്പിച്ചു. ഗ്രന്ഥകാരന്‍ സജിത്തിനുള്ള സ്‌നേഹാദരവ് സാജിദ് ആറാട്ടുപുഴയും മാലിക് മഖ്ബൂലും ചേര്‍ന്ന് സമ്മാനിച്ചു. പി.ടി അലവി, സൈനു കുമളി, ബിജു പൂതക്കുളം, മാത്തുകുട്ടി പള്ളിപ്പാട്, സയ്ദ് ഹമദാനി, ലതിക അങ്ങേപ്പാട്ട്, സമദ് കൂടല്ലൂര്‍, ആര്‍ ഷഹ്ന, ലുഖ്മാന്‍ വിളത്തൂര്‍, സലീം പി.വി, മോഹന്‍ വസുധ, രശ്മി ചന്ദ്രന്‍, സൗമ്യ വിനോദ്, ഗായത്രി ബിജു, മഞ്ജുഷ ലജിത്ത്, തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ചടങ്ങിന് മുന്നോടിയായി നടന്ന സാംസ്‌കാരിക സന്ധ്യയില്‍ ജോയ് തോമസ്, സീനത്ത് സാജിദ്, കല്ല്യാണി ബിനു, അസ്ഹര്‍, ബിനു കുഞ്ഞ്, റിന്‍സി, ഷാജി മതിലകം എന്നിവര്‍ അവതരിപ്പിച്ച ഗൃഹാതുരത്വമുണര്‍ത്തിയ കവിതകളും ഗാനങ്ങളും ശ്രദ്ധേയമായി. വിസ്മയ സജീഷ് അവതരിപ്പിച്ച മലയാളി സമാജം അവതരണഗാനത്തിന്റെ മനോഹരമായ നൃത്താവിഷ്‌കാരം ചടങ്ങിന് മാറ്റുകൂട്ടി. ഹുസൈന്‍ ചമ്പോളില്‍, സഹീര്‍ മജ്ദാല്‍ എന്നിവര്‍ പരിപാടിയുടെ അവതാരകരായിരുന്നു. സജിത്ത് രാമകൃഷ്ണന്‍ മറുപടി പ്രസംഗം നടത്തി. മലയാളി സമാജം ഭാരവാഹികളായ ഫെബിനാ നജ്മുസമാന്‍, ബിനു പുരുഷോത്തമന്‍, ഉണ്ണികൃഷ്ണന്‍, ഷാജു അഞ്ചേരി, നസീര്‍ പുന്നപ്ര, വിനോദ് കുഞ്ഞ്, സരള ജേക്കബ്, ഷാക്കിറ ഹുസൈന്‍, സബി നസീര്‍, ബൈജുരാജ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ചടങ്ങില്‍ നജ്മുസമാന്‍ കുളങ്ങരതൊടി സ്വാഗതവും, ബിനു കുഞ്ഞ് നന്ദിയും പറഞ്ഞു.

Latest News

 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026