l o a d i n g

ഗൾഫ്

അപൂര്‍വ്വ 'അഗ്‌നിവലയ' സൂര്യഗ്രഹണം നാളെ; റമദാന്‍ ചന്ദ്രികയുമായി ഒത്തുചേര്‍ന്ന് ആകാശവിസ്മയം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 16, 2026

റിയാദ്- നാളെ (ചൊവ്വാഴ്ച) ഭൂമി അപൂര്‍വ്വമായ ഒരു 'അഗ്‌നിവലയ' സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കും. ചന്ദ്രന്‍ ഭൂമിയില്‍ നിന്ന് അതിന്റെ ഭ്രമണപഥത്തില്‍ ഏറ്റവും അകലെയായിരിക്കുന്ന സമയത്ത് സൂര്യനും ഭൂമിക്കും ഇടയിലൂടെ കടന്നുപോകുമ്പോഴാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. ഈ സമയത്ത് ചന്ദ്രന് സൂര്യനെ പൂര്‍ണ്ണമായി മറയ്ക്കാന്‍ കഴിയാത്തതിനാല്‍, സൂര്യന്റെ മധ്യഭാഗം ഇരുണ്ടും വശങ്ങള്‍ തിളക്കമുള്ള ഒരു സ്വര്‍ണ്ണവളയം പോലെയും ദൃശ്യമാകും. ജ്യോതിശാസ്ത്രപരമായി റമദാന്‍ മാസപ്പിറവി ദൃശ്യമാകാന്‍ സാധ്യതയുള്ള ദിവസവുമായാണ് ഈ ഗ്രഹണം ഒത്തു വരുന്നത്. എന്നാല്‍ മാസാരംഭം സംബന്ധിച്ച ഔദ്യോഗിക തീരുമാനം സൗദി സുപ്രീം കോടതിയുടെ പ്രഖ്യാപനത്തിന് വിധേയമായിരിക്കും.

ഈ ഗ്രഹണം സൗദി അറേബ്യയിലോ മറ്റ് അറബ് രാജ്യങ്ങളിലോ നേരിട്ട് ദൃശ്യമാകില്ല. അന്റാര്‍ട്ടിക്കയിലെ വിജനമായ മേഖലകളിലും പരിസര പ്രദേശങ്ങളിലുമാണ് പ്രധാനമായും 'അഗ്‌നിവലയം' ദൃശ്യമാകുക. ഭൂഖണ്ഡത്തിന്റെ ഉള്‍ഭാഗത്തുള്ള കോണ്‍കോര്‍ഡിയ സ്റ്റേഷന്‍, തീരദേശത്തെ മിര്‍ണി സ്റ്റേഷന്‍ എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞര്‍ക്ക് മാത്രമായിരിക്കും ഈ കാഴ്ച നേരിട്ട് കാണാന്‍ സാധിക്കുക. തെക്കേ അമേരിക്കയുടെ തെക്കന്‍ ഭാഗങ്ങളിലും തെക്കുകിഴക്കന്‍ ആഫ്രിക്കയിലും ഭാഗിക ഗ്രഹണം ദൃശ്യമാകും. അറബ് രാജ്യങ്ങളിലുള്ളവര്‍ക്ക് തത്സമയ സംപ്രേക്ഷണത്തിലൂടെയും ശാസ്ത്ര ചാനലുകളിലൂടെയും ഈ പ്രതിഭാസം വീക്ഷിക്കാവുന്നതാണ്.

ജ്യോതിശാസ്ത്ര കണക്കുകള്‍ പ്രകാരം ഗ്രഹണം അതിന്റെ പൂര്‍ണ്ണതയില്‍ എത്തുമ്പോള്‍ സൂര്യന്റെ 96 ശതമാനത്തോളം ഭാഗം ചന്ദ്രനാല്‍ മറയ്ക്കപ്പെടും. അഗ്‌നിവലയ പാതക്ക് ഏകദേശം 616 കിലോമീറ്റര്‍ വീതിയുണ്ടാകും. ഏറ്റവും വ്യക്തമായി കാണപ്പെടുന്ന സ്ഥലങ്ങളില്‍പോലും ഈ 'മോതിരക്കാഴ്ച' 2 മിനിറ്റ് 20 സെക്കന്‍ഡ് മാത്രമേ നീണ്ടുനില്‍ക്കൂ. ഗ്രഹണത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള മുഴുവന്‍ പ്രക്രിയയും ഏകദേശം 4 മണിക്കൂര്‍ 31 മിനിറ്റോളം നീണ്ടുനില്‍ക്കുമെന്നാണ് ഗവേഷകര്‍ കണക്കാക്കുന്നത്.

സൗദി അറേബ്യയിലെ പ്രാദേശിക സമയം അനുസരിച്ച് ഉച്ചക്ക് 12:56-ന് ഭാഗിക ഗ്രഹണം ആരംഭിക്കും. ഉച്ചകഴിഞ്ഞ് 2:42-ഓടെ അഗ്‌നിവലയ ഘട്ടം തുടങ്ങുകയും 3:12-ന് ഗ്രഹണം അതിന്റെ പൂര്‍ണ്ണാവസ്ഥയില്‍ എത്തുകയും ചെയ്യും. തുടര്‍ന്ന് 3:41-ന് അഗ്‌നിവലയ ഘട്ടം അവസാനിക്കുകയും വൈകുന്നേരം 5:27-ഓടെ ഗ്രഹണം പൂര്‍ണ്ണമായും വിട്ടുമാറുകയും ചെയ്യും. സാധാരണയായി കാണപ്പെടുന്ന സൂര്യഗ്രഹണങ്ങളേക്കാള്‍ ദൃശ്യഭംഗിയുള്ള ഈ പ്രതിഭാസത്തെ ലോകമെമ്പാടുമുള്ള ജ്യോതിശാസ്ത്ര പ്രേമികള്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

Latest News

പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026