l o a d i n g

ഗൾഫ്

സംഗീതത്തിന്റെ മായികപ്രപഞ്ചം തീര്‍ത്ത പി.ജെ.എസ് അമൃതോത്സവം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 16, 2026

ജിദ്ദ- ജിദ്ദയുടെ മണ്ണില്‍ പത്തനംതിട്ടയുടെ സാംസ്‌കാരിക പൈതൃകം വിളംബരം ചെയ്ത്, പത്തനംതിട്ട ജില്ലാ സംഗമം (പി.ജെ.എസ്) പതിനേഴാം വാര്‍ഷികാഘോഷം 'അമൃതോത്സവം2026' എന്ന പേരില്‍ പ്രൗഢിയോടെ ആഘോഷിച്ചു. കലയുടെ വര്‍ണ്ണക്കാഴ്ചകളും സൗഹൃദത്തിന്റെ നൈര്‍മല്യവും ഒത്തുചേര്‍ന്ന ദിനം, പ്രവാസി മലയാളികള്‍ക്ക് മറക്കാനാവാത്തതായി.
കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കോണ്‍സുല്‍ കമലേഷ് കുമാര്‍ മീണ ഉദ്ഘാടനം ചെയ്തു. പിജെസ് നടത്തുന്ന കാരുണ്യപ്രവര്‍ത്തനങ്ങളെയും സാംസ്‌കാരിക മുന്നേറ്റങ്ങളെയും അദ്ദേഹം പ്രശംസിച്ചു. വൈസ് പ്രസിഡന്റ് (അഡ്മിന്‍) മാത്യു തോമസ്, ലേഡീസ് വിങ് കണ്‍വീനര്‍ ദീപിക സന്തോഷ്, പിജെബിസ് കണ്‍വീനര്‍ സെറ ഷാജി എന്നിവര്‍ ആശംസ നേര്‍ന്നു. രക്ഷാധികാരി സന്തോഷ് ജി. നായര്‍ 2026-27 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ പരിചയപ്പെടുത്തി. വൈസ് പ്രസിഡന്റ് അനില്‍ കുമാര്‍ പത്തനംതിട്ട ആമുഖ പ്രസംഗം നിര്‍വഹിച്ചു. പ്രസിഡന്റ് അയൂബ് ഖാന്‍ പന്തളം അധ്യക്ഷനായിരുന്നു.

സംഗീതത്തിന്റെ മായികപ്രപഞ്ചം തീര്‍ത്ത് സുമേഷ് കൂട്ടിക്കല്‍, മീംസ് മി, കലാഭവന്‍ രാജേഷ് എന്നിവര്‍ നയിച്ച മെഗാ മ്യൂസിക് നൈറ്റ് ജിദ്ദയുടെ ആകാശത്തില്‍ രാഗമാലിക തീര്‍ത്തു. ഒരേസമയം പാടിയും ആടിയും സദസ്യര്‍ ഒന്നടങ്കം ലയിച്ചുചേര്‍ന്ന ആ നിമിഷങ്ങള്‍ കലയുടെ വേറിട്ടൊരനുഭവം പകര്‍ന്നുനല്‍കി. വേദിയിലെ ഓരോ താളവും ആസ്വാദകരുടെ ഹൃദയങ്ങളില്‍ ആവേശം അണപൊട്ടിയൊഴുകുന്ന കാഴ്ചയാണ് സമ്മാനിച്ചത്.

പ്രശസ്ത ഗായിക മുംതാസ് അബ്ദുറഹ്‌മാന് 'ഉല്ലാസ് കുറുപ്പ് മെമ്മോറിയല്‍ അവാര്‍ഡും', ആതുരസേവന രംഗത്തെ മികവിന് ഗുലൈല്‍ പോളി ക്ലിനിക്കിന്റെ മാനേജിംഗ് ഡയറക്ടര്‍ അര്‍ഷാദ് നൗഫലിന് ഷാജി ഗോവിന്ദിന്റെ സ്മരണാര്‍ത്ഥമുള്ള പുരസ്‌കാരവും സമ്മാനിച്ചു. പി.ജെ.എസിന്റെ നെടുംതൂണായ അലി റാവുത്തര്‍ തേക്കുതോടിനെ 'പിജെസ് ഐക്കണ്‍ ഓഫ് ദി ഇയര്‍' നല്‍കി ആദരിച്ചു. പഠനമികവിന് ചിത്ര നായര്‍ അവാര്‍ഡിന് അര്‍ഹയായി.

തുടര്‍ന്ന് വേദിയില്‍ വര്‍ണ്ണശബളമായ കലാപ്രകടനങ്ങളുടെ ഘോഷയാത്രയായിരുന്നു. പി.ജെ.എസ് ബീറ്റ്‌സ് കണ്‍വീനര്‍ ഷറഫുദീന്റെ നേതൃത്വത്തിലുള്ള അവതരണഗാനവും ബിന്ദു സണ്ണിയും ദീപിക സന്തോഷും ചേര്‍ന്നൊരുക്കിയ മനോഹരമായ നൃത്തങ്ങളും സദസ്സിനെ വിസ്മയിപ്പിച്ചു. ഈ കലാരൂപങ്ങളെ ചിട്ടപ്പെടുത്തിയ ഫിനോം അക്കാദമി, സാങ്കേതിക സഹായം നല്‍കിയ നജീബ് വെഞ്ഞാറംമൂട്, സജു രാജന്‍ എന്നിവരെ ആദരിക്കുകയും ചെയ്തു.

പി.ജെ.എസ് അംഗം സിയാദ് പടുതോടിന്റെ 'മിഴികള്‍' എന്ന സംഗീത ആല്‍ബം ചടങ്ങില്‍ പ്രകാശനം ചെയ്തത് സാംസ്‌കാരിക പകിട്ടിന് മാറ്റ് കൂട്ടി. ജനറല്‍ സെക്രട്ടറി എന്‍.ഐ ജോസഫ് സ്വാഗതമരുളിയ ചടങ്ങില്‍ ട്രഷറര്‍ ജയന്‍ നായര്‍ നന്ദി പ്രകടിപ്പിച്ചു. പരിപാടികളുടെ സുഗമമായ ഒഴുക്കിന് ചുക്കാന്‍ പിടിച്ചുകൊണ്ട് സുജു കെ. രാജു, ബെറ്റ്‌സി സെബാസ്റ്റ്യന്‍ എന്നിവര്‍ അവതാരകരായി.

നൗഷാദ് ഇസ്മായില്‍, എബി ചെറിയാന്‍, വര്‍ഗീസ് ഡാനിയല്‍, മനോജ് മാത്യു, വിലാസ് കുറുപ്പ്, ദിലീഫ് ഇസ്മായില്‍, ജിയാ അബീഷ്, നവാസ് ചിറ്റാര്‍, ജോസഫ് വര്‍ഗീസ്, രഞ്ജിത് മോഹന്‍, അനില്‍ ജോണ്‍, സന്തോഷ് പൊടിയന്‍, സജി ജോര്‍ജ് കുറങ്ങാട്ട്, അബീഷ് ജോസഫ്, നജീബ്, അജയ് ഘോഷ്, വിനോദ് കുമാര്‍, ഷാനവാസ്, മുനീര്‍ പത്തനംതിട്ട, സുശീല ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

Photo

Latest News

പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026