l o a d i n g

ഗൾഫ്

ജിദ്ദ കണ്ണമംഗലം പഞ്ചായത്ത് ഒഐസിസിക്ക് പുതിയ നേതൃത്വം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 15, 2026

ജിദ്ദ: കണ്ണമംഗലം ജിദ്ദ പഞ്ചായത്ത് ഒഐസിസി കമ്മിറ്റിക്ക് പുതിയ സാരഥികളെ തെരഞ്ഞെടുത്തു. ഖാലിദ് ബിന്‍ വലീദിലെ വെസ്റ്റേണ്‍ റീജണല്‍ കമ്മിറ്റി ഓഫീസില്‍ അക്ബര്‍ വാളക്കുടയുടെ ആധ്യക്ഷതയില്‍ നടന്ന ചടങ്ങ് ജലീല്‍ കണ്ണമംഗലം ഉത്ഘാടനം ചെയ്തു. ജീവകാരുണ്യ രംഗത്ത് ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള ഒഐസിസി കണ്ണമംഗലം കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണെന്നും ഭാവിയിലും നല്ല പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് റിട്ടേണിങ്ങ് ഓഫീസറായ ഒഐസിസി ജിദ്ദ കോഴിക്കോട് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ നാസര്‍ കോഴിത്തൊടിയുടെ മേല്‍ നോട്ടത്തില്‍ ജലീല്‍ കണ്ണമംഗലം മുഖ്യ രക്ഷാധികാരിയും പ്രസിഡണ്ടായി മജീദ് ചേറൂരിനേയും ജനറല്‍ സെക്രട്ടറിയായി അക്ബര്‍ വാളക്കുടയേയും ട്രഷററായി അബ്ദു റസാഖ് ആലുങ്ങലിനേയും തെരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റ്മാരായി ,ഷരീഫ്. കെ.സി,ഫൈസല്‍ കല്ലാക്കന്‍, ഇല്യാസ് കണ്ണമംഗലം, അഫ്‌സല്‍ പുളിയാളി, അബ്ദുല്‍ സലാം-അല്‍ അബീര്‍ എന്നിവരെയും
ജോയിന്റ് സെക്രട്ടറിമാരായി ജാഫര്‍ ചെങ്ങാനി, നൗഷാദ് വാളക്കുട, കുഞ്ഞാവ. പി. എ,ഷരീഫ് അമ്പാളി, ബഷീര്‍ കടക്കോട്ടീരി, ബാസിത്ത് പുള്ളാട്ട് എന്നിവരെയും
എക്‌സിക്യൂട്ടീവ് അംഗങ്ങളായി മുനീര്‍.വി.പി, മൊയ്തീന്‍ കുട്ടി ചെങ്ങാനി, ഫസല്‍ പട്ടര്‍കടവന്‍, യാസീന്‍ വാളക്കുട, കരീം കുറുക്കന്‍, ഹക്കീം കോതേരി, ഹുസൈന്‍ അരീക്കാട്ട്, മജീദ് ചെങ്ങാനി, നിസാം കാമ്പ്രന്‍ എന്നിവരെയും തെരഞ്ഞെടുത്തു.

കണ്ണമംഗലം പഞ്ചായത്തിലെ പാവപ്പെട്ട രണ്ട് കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കുവാനും ഒട്ടനവധി വീടുകള്‍ക്ക് അറ്റകുറ്റ പണിക്കുള്ള സഹായം നല്‍കുവാനും നിര്‍ദ്ധരരായ രോഗികളെ സഹായിക്കാനും മറ്റു അനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും കഴിഞ്ഞ കാലങ്ങളില്‍ കമ്മിറ്റിക്ക് സാധിച്ചിട്ടുണ്ട്.
സിപിഎമ്മിന്റെ കൊലക്കത്തിക്ക് ഇരയായി എട്ട് വര്‍ഷം മുമ്പ് കൊല്ലപ്പെട്ട മാതൃകാ ജനസേവനത്തിന്റെ പ്രതീകവും കാരുണ്യത്തിന്റെ നിറകുടവുമായിരുന്ന കര്‍മ്മധീരനായ ശുഹൈബിന്റെ ധീര സ്മരണക്ക് മുന്നില്‍ സ്‌നേഹാജ്ഞലികള്‍ അര്‍പ്പിക്കുകയും കേരളത്തെ വീണ്ടെടുക്കുവാന്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തില്‍ നടക്കുന്ന നവയുഗ യാത്രക്ക് യോഗത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. മജീദ് ചേറൂര്‍ സ്വാഗതവും ശരീഫ്. കെ. സി നന്ദിയും പറഞ്ഞു.

ഫോട്ടോ: ജലീല്‍ കണ്ണമംഗലം, മജീദ് ചേരൂര്‍, അക്ബര്‍ വാളക്കുട, അബ്ദുറസാഖ് ആലുങ്ങല്‍.

Latest News

പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026