l o a d i n g

ബിസിനസ്

ലുലുവില്‍ 96 മണിക്കൂര്‍ നീളുന്ന റമദാന്‍ ക്രസന്റ് ഓഫറുകള്‍ക്ക് തുടക്കം; ഓഫറുകള്‍ ഉദ്ഘാടനം ചെയ്ത് നടി ഭാവന

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 14, 2026

റിയാദ് : പുണ്യമാസത്തെ വരവേല്‍ക്കാന്‍ 96 മണിക്കൂര്‍ നീളുന്ന റമദാന്‍ ഷോപ്പിംഗ് ഓഫറുകള്‍ക്ക് തുടക്കം കുറിച്ച് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. മലയാളികളുടെ പ്രിയ നടി ഭാവന ഉദ്ഘാടനം ചെയ്തതോടെയാണ് സൗദിയിലുടനീളമുള്ള മുഴുവന്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും റമദാന്‍ ക്രസന്റ് ഓഫറുകള്‍ക്ക് തുടക്കമായത്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെ ഓഫര്‍ കാറ്റഗറികളും ഭാവന സന്ദര്‍ശിച്ചു. പുതിയ ചിത്രമായ അനോമിയുടെ പ്രമോഷന്റെ ഭാഗമായി റിയാദിലെത്തിയതായിരുന്നു ഭാവന. ഫെബ്രുവരി 15 മുതല്‍ 18 വരെ നീളുന്ന റമദാന്‍ ഓഫറുകളുടെ ഭാഗമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലെ ഗ്രോസറി, ഫാഷന്‍, ഇലക്ട്രോണിക്‌സ് അടക്കം എല്ലാ കാറ്റഗറികളിലും ഉത്പന്നങ്ങള്‍ക്ക് വന്‍ വിലക്കിഴിവുണ്ടായിരിക്കും.

പുണ്യമാസത്തെ വരവേല്‍ക്കാനൊരുങ്ങുന്ന വേളയില്‍ ഉപഭോക്താക്കള്‍ക്ക് എല്ലാ സാധനങ്ങളും ഒരു കുടക്കീഴില്‍ ലാഭകരമായി വാങ്ങാന്‍ അവസരമൊരുക്കുയാണ് റമദാന്‍ ക്രസന്റ് ഓഫറുകള്‍. ഗ്രോസറി, മറ്റ് വീട്ടുസാധനങ്ങള്‍ അടക്കം എല്ലാത്തിനും ഈ ദിവസങ്ങളില്‍ വന്‍ ഓഫറുകളുണ്ടായിരിക്കും. റെഡി ടു പ്രിപ്പെയര്‍ ഫുഡ്സ്, ഡെസര്‍ട്ടുകള്‍, ചീസുകള്‍, കോള്‍ഡ് കട്‌സ്, കുട്ടികള്‍ക്കായുള്ള പ്രത്യേക ഭക്ഷണവിഭവങ്ങള്‍, ഷുഗര്‍ ഫ്രീ ഉത്പന്നങ്ങള്‍, അരി, എണ്ണ, പാല്‍പ്പൊടി, തേയില, പഞ്ചസാര, ജ്യൂസ് ഉല്‍പന്നം, പാസ്ത, ഈത്തപ്പഴം, ധാന്യങ്ങള്‍, ചിക്കന്‍ സ്‌റ്റോക്ക് എന്നിവയടക്കം റമദാന് മുന്നോടിയായി ഓരോ കുടുംബത്തിനും ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള എല്ലാ സാധനങ്ങളും വാങ്ങാന്‍ അനുയോജ്യമായ ഓഫറുകളാണ് റമദാന്‍ ക്രസന്റില്‍ ഒരുക്കിയിരിക്കുന്നത്.

ഇലക്ട്രോണിക്‌സ്, ഫാഷന്‍, ഫുട് വെയര്‍, ലേഡീസ് ബാഗുകള്‍, ഔട്ട്‌ഡോര്‍ ആക്‌സസറീസ് എന്നീ കാറ്റഗറികളിലും വിലക്കുറവ് സ്വന്തമാക്കാന്‍ ഈ ദിവസങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് കഴിയും.

Latest News

 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026