l o a d i n g

ഗൾഫ്

വിമാനങ്ങള്‍ റദ്ദാക്കിയത് മോശം കാലാവസ്ഥ കാരണമെന്ന് ദുബായ് വിമാനത്താവള അധികൃതര്‍, വരും ദിവസങ്ങളിലും ഇത് തുടരാം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 10, 2026

ദുബായ്: വിമാനങ്ങള്‍ കൂട്ടമായി റദ്ദാക്കാനും വൈകിപ്പിക്കാനും ഇടയായത് മോശം കാലാവസ്ഥ കാരണമെന്ന് വിശദീകരിച്ച് ദുബായ് അന്താരാഷ്ട് വിമാനത്താവള അധികൃതര്‍. യുഎഇയില്‍ അനുഭവപ്പെടുന്ന പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലെ വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ ആരംഭിച്ച കനത്ത മൂടല്‍മഞ്ഞും മോശം കാലാവസ്ഥയും കാരണം 12 വിമാനങ്ങള്‍ റദ്ദാക്കിയതായും ദുബായിലേക്ക് വരേണ്ടിയിരുന്ന 23 വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടതായും അധികൃതര്‍ അറിയിച്ചു.

യാത്രക്കാരുടെ അസൗകര്യങ്ങള്‍ കുറയ്ക്കുന്നതിനും വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം എത്രയും വേഗം സാധാരണ നിലയിലാക്കുന്നതിനും എയര്‍ലൈനുകളുമായും മറ്റ് സേവന പങ്കാളികളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് ദുബായ് എയര്‍പോര്‍ട്ട് വക്താവ് പ്രസ്താവനയില്‍ അറിയിച്ചു. വിമാനങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങള്‍ അറിയുന്നതിനായി യാത്രക്കാര്‍ അതത് എയര്‍ലൈനുകളുമായി ബന്ധപ്പെടണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം വരും ദിവസങ്ങളിലും യുഎഇയില്‍ സമാനമായ കാലാവസ്ഥ തുടരാനാണ് സാധ്യത. ശനിയാഴ്ച വരെ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും തീരപ്രദേശങ്ങളിലും ഉള്‍നാടന്‍ പ്രദേശങ്ങളിലും രാത്രികാലങ്ങളില്‍ ഈര്‍പ്പം വര്‍ധിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇത് കാഴ്ചപരിധി കുറയ്ക്കുന്ന രീതിയിലുള്ള കനത്ത മൂടല്‍മഞ്ഞിന് കാരണമായേക്കാം.

ചൊവ്വാഴ്ച പുലര്‍ച്ചെ അനുഭവപ്പെട്ട കനത്ത മൂടല്‍മഞ്ഞ് ദുബായ്, ഷാര്‍ജ റോഡുകളിലെ ഗതാഗതത്തെയും സാരമായി ബാധിച്ചു. പലയിടങ്ങളിലും വാഹനങ്ങള്‍ മണിക്കൂറുകളോളം നിരങ്ങി നീങ്ങേണ്ടി വന്നു. കിഴക്കന്‍ മേഖലകളില്‍ താഴ്ന്ന മേഘങ്ങള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും ബുധനാഴ്ച രാവിലെയും തീരപ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് അനുഭവപ്പെടുമെന്നും കാലാവസ്ഥാ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.

യുഎഇയിലെ താപനില തീരപ്രദേശങ്ങളിലും ഉള്‍നാടുകളിലും 30 മുതല്‍ 32 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും. അതേസമയം, പര്‍വതപ്രദേശങ്ങളില്‍ തണുപ്പ് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. കാറ്റിന്റെ വേഗം ചില സമയങ്ങളില്‍ മണിക്കൂറില്‍ 30-35 കിലോമീറ്റര്‍ വരെ വര്‍ധിച്ചേക്കാം. എങ്കിലും പേര്‍ഷ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും കടല്‍ ശാന്തമായിരിക്കുമെന്നാണ് പ്രവചനം.

ബുധനാഴ്ച മുതല്‍ ശനിയാഴ്ച വരെ താപനിലയില്‍ നേരിയ വര്‍ധനവുണ്ടാകുമെങ്കിലും പുലര്‍ച്ചെയും രാത്രി വൈകിയും മൂടല്‍മഞ്ഞ് ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ യാത്രക്കാര്‍ അതീവ ജാഗ്രത പാലിക്കണം. വിമാനങ്ങളുടെ സമയക്രമത്തില്‍ മാറ്റം വരാന്‍ സാധ്യതയുള്ളതിനാല്‍ എയര്‍പോര്‍ട്ടിലേക്ക് തിരിക്കുന്നതിന് മുന്‍പ് കൃത്യമായ വിവരം ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.

Latest News

 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026