l o a d i n g

ഗൾഫ്

മിഡില്‍ ഈസ്റ്റില്‍ വിമാന സര്‍വീസുകള്‍ താറുമാറായി; 1300-ലധികം വിമാനങ്ങള്‍ വൈകി, മലയാളികളടക്കം യാത്രക്കാര്‍ ദുരിതത്തില്‍

Thumbnail
Publisher By     എ.എം. സജിത്ത്
February 10, 2026

ജിദ്ദ: ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ മിഡില്‍ ഈസ്റ്റിലെ പ്രമുഖ വിമാനത്താവളങ്ങളില്‍ വിമാന സര്‍വീസുകള്‍ വന്‍തോതില്‍ തടസ്സപ്പെട്ടു. യുഎഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, ബഹ്റൈന്‍, ഈജിപ്ത്, തുര്‍ക്കി എന്നീ രാജ്യങ്ങളിലായി ആയിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. ഇന്ന് മാത്രം വിവിധ രാജ്യങ്ങളിലായി 1,370 വിമാനങ്ങള്‍ വൈകുകയും 16 സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തു.

മേഖലയിലെ പ്രധാന വിമാനത്താവളങ്ങളിലുണ്ടായ അമിതമായ തിരക്കും വിമാനങ്ങളുടെ തുടര്‍ച്ചയായുള്ള പ്രവര്‍ത്തന സമ്മര്‍ദ്ദവുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അനൗദ്യോഗിമായി ലഭിക്കുന്ന വിവരം. മൂടല്‍മഞ്ഞ് മൂലം കാഴ്ച തടസ്സപ്പെട്ടതും കാരണമായതായി പറയപ്പെടുന്നു. വിമാനക്കമ്പനികളോ എയര്‍പോര്‍ട്ടുകളോ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രസ്താവനകള്‍ നല്‍കിയിട്ടില്ല. പ്രധാന ഹബ്ബുകളായ ദുബായ്, ദോഹ, കെയ്റോ എന്നിവിടങ്ങളില്‍ ഒരേസമയം വിമാനങ്ങള്‍ വൈകിയത് ഈ വിമാനത്താവളങ്ങളിലൂടെയുള്ള അന്താരാഷ്ട്ര കണക്ഷന്‍ സര്‍വീസുകളെയും ബാധിച്ചു.

തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് ഇന്ന് പുലര്‍ച്ചെ 12:30 ന് ബഹ്‌റൈനിലിറക്കേണ്ട ഗള്‍ഫ് എയര്‍ വിമാനം ദമാമിലാണ് ഇറക്കിയത്. രാവിലെ എട്ട് വരെ യാത്രക്കാരെ വിമാനത്തിനകത്തുതന്നെ ഇരുത്തിയ ശേഷം തിരിച്ച് ബഹ്‌റൈനിലേക്ക് പറന്നു. ജിദ്ദയടക്കം വിവിധ ഗള്‍ഫ് നഗരങ്ങളിലേക്ക് പോകേണ്ട മലയാളികളായ യാത്രക്കാര്‍ കണക്ക്ഷന്‍ ഫ്‌ളൈറ്റിനായി ബഹ്‌റൈനില്‍ കാത്തിരിക്കുകയാണ്.

പ്രധാനമായും ദേശീയ വിമാനക്കമ്പനികളെയാണ് ഈ പ്രതിസന്ധി ബാധിച്ചിരിക്കുന്നത്. ഖത്തര്‍ എയര്‍വേയ്സ് (169 ഡിലേ), എമിറേറ്റ്സ് (79 ഡിലേ), സൗദിയ (65 ഡിലേ, 3 റദ്ദാക്കല്‍) എന്നിവയാണ് പട്ടികയില്‍ മുന്നില്‍. ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ നടത്തുന്ന ഇന്‍ഡിഗോ, ഫ്‌ളൈ ദുബായ് തുടങ്ങിയ വിമാനങ്ങളും വൈകുന്നത് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളെ സാരമായി ബാധിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ദുബായ്, കെയ്റോ വിമാനത്താവളങ്ങളിലാണ് ഏറ്റവും കൂടുതല്‍ വിമാനങ്ങള്‍ വൈകിയത്. ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ 252 സര്‍വീസുകള്‍ വൈകി, 4 എണ്ണം റദ്ദാക്കി. കെയ്റോയില്‍ 229 സര്‍വീസുകള്‍ വൈകി. ദോഹയിലെ ഹമദ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ 204 സര്‍വീസുകള്‍ വൈകി. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ 194 സര്‍വീസുകള്‍ വൈകി, 3 എണ്ണം റദ്ദാക്കി. റിയാദ്, ഇസ്താംബുള്‍, കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളിലും നൂറുകണക്കിന് വിമാനങ്ങള്‍ സമയക്രമം തെറ്റി ഓടുന്നു.

യാത്രക്കാര്‍ ശ്രദ്ധിക്കാന്‍:
വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പായി എയര്‍ലൈനുകളുടെ വെബ്‌സൈറ്റോ മൊബൈല്‍ ആപ്പോ വഴി സമയക്രമം പരിശോധിക്കേണ്ടതാണ്. കണക്ഷന്‍ ഫ്‌ളൈറ്റുകള്‍ ഉള്ളവര്‍ മതിയായ സമയപരിധി ഉണ്ടെന്ന് ഉറപ്പുവരുത്തുക.
തടസ്സങ്ങള്‍ പരിഹരിച്ച് സര്‍വീസുകള്‍ സാധാരണ നിലയിലാക്കാന്‍ അധികൃതര്‍ ശ്രമിച്ചുവരികയാണ്. തത്സമയ അപ്ഡേറ്റുകള്‍ക്കായി എയര്‍ലൈന്‍ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടുക.

Latest News

 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026