l o a d i n g

ഗൾഫ്

വേള്‍ഡ് ഡിഫന്‍സ് ഷോയ്ക്ക് റിയാദില്‍ ഉജ്ജ്വല തുടക്കം; പ്രതിരോധ രംഗത്ത് കരുത്തറിയിച്ച് സൗദി അറേബ്യ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 9, 2026

റിയാദ്: ആഗോള പ്രതിരോധ മേഖലയിലെ വന്‍ശക്തിയായി മാറാനുള്ള സൗദി അറേബ്യയുടെ നിശ്ചയദാര്‍ഢ്യം വിളിച്ചോതി മൂന്നാമത് 'വേള്‍ഡ് ഡിഫന്‍സ് ഷോ'യ്ക്ക് (ണഉട) റിയാദില്‍ തുടക്കമായി. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് വേണ്ടി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഞായറാഴ്ച പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ജനറല്‍ അതോറിറ്റി ഫോര്‍ മിലിട്ടറി ഇന്‍ഡസ്ട്രീസ് (ഏഅങക) സംഘടിപ്പിക്കുന്ന അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ഈ ബൃഹത്തായ പ്രദര്‍ശനം ഫെബ്രുവരി 12 വരെ തുടരും.

വിഷന്‍ 2030-ന്റെ ഭാഗമായി സൈനിക ചെലവിന്റെ 50 ശതമാനത്തിലധികം പ്രാദേശികവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള നിര്‍ണ്ണായക ചുവടുവെപ്പാണിതെന്ന് ഗാമി (GAMI) ഗവര്‍ണ്ണര്‍ അഹമ്മദ് അല്‍-ഒഹാലി വ്യക്തമാക്കി. ആധുനിക യുദ്ധവിമാനങ്ങള്‍ക്കും കവചിത വാഹനങ്ങള്‍ക്കും പ്രദര്‍ശനം നടത്താനായി 2,700 മീറ്റര്‍ നീളമുള്ള റണ്‍വേ ഉള്‍പ്പെടെ അത്യാധുനിക സൗകര്യങ്ങളാണ് വേദിയായ മല്ഹാമില്‍ ഒരുക്കിയിരിക്കുന്നത്.

പ്രദര്‍ശനത്തിന്റെ ആദ്യ ദിനം തന്നെ സൗദി അറേബ്യന്‍ മിലിട്ടറി ഇന്‍ഡസ്ട്രീസ് (SAMI) ശ്രദ്ധേയമായ നിരവധി പ്രഖ്യാപനങ്ങള്‍ നടത്തി: സാമി ലാന്‍ഡ് കമ്പനി, സാമി ഓട്ടോണമസ് കമ്പനി, സാമി ലാന്‍ഡ് ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്‌സ് എന്നിവയുടെ ഉദ്ഘാടനം നടന്നു. പ്രതിരോധ ഗവേഷണ രംഗത്ത് ദക്ഷിണ കൊറിയയുമായി ധാരണാപത്രം ഒപ്പിട്ടു. കൂടാതെ സ്ലൊവാക്യ, മലേഷ്യ, സൊമാലിയ എന്നീ രാജ്യങ്ങളുമായി പ്രതിരോധ സഹകരണ കരാറുകളിലും സൗദി ഒപ്പുവെച്ചു.

പ്രദര്‍ശനത്തിലെ പ്രധാന ആകര്‍ഷണങ്ങള്‍്: എഐ കരുത്തില്‍ ലൂസിഡ് ഗ്രാവിറ്റി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 'ലൂസിഡ് ഗ്രാവിറ്റി' ഇലക്ട്രിക് സുരക്ഷാ വാഹനം പബ്ലിക് സെക്യൂരിറ്റി വിഭാഗം പുറത്തിറക്കി. ഇത് അടിയന്തര സാഹചര്യങ്ങളില്‍ അതിവേഗ പ്രതികരണം ഉറപ്പാക്കുന്നു.

സ്മാര്‍ട്ട് ഹെല്‍മറ്റ്: സിവില്‍ ഡിഫന്‍സ് വിഭാഗം അവതരിപ്പിച്ച സ്മാര്‍ട്ട് ഹെല്‍മറ്റില്‍ പകലും രാത്രിയും ദൃശ്യങ്ങള്‍ പകര്‍ത്താവുന്ന ക്യാമറകളും വിഷവാതകങ്ങള്‍ തിരിച്ചറിയാനുള്ള സെന്‍സറുകളുമുണ്ട്.

അതിര്‍ത്തി സുരക്ഷ: ഡ്രോണുകളെ കണ്ടെത്താനും ചലിക്കുന്ന വസ്തുക്കളെ തരംതിരിക്കാനും ശേഷിയുള്ള റഡാര്‍ സംവിധാനങ്ങളും തെര്‍മല്‍ ക്യാമറകളും ബോര്‍ഡര്‍ ഗാര്‍ഡ് വിഭാഗം പ്രദര്‍ശിപ്പിച്ചു.

കാലാവസ്ഥാ നിരീക്ഷണം: വ്യോമാഭ്യാസ പ്രകടനങ്ങള്‍ക്കും സൈനിക നീക്കങ്ങള്‍ക്കും കൃത്യമായ വിവരങ്ങള്‍ നല്‍കുന്ന അത്യാധുനിക കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങള്‍ നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി (NCM) അവതരിപ്പിച്ചു.

ആഗോളതലത്തില്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ വലിയ പങ്കാളിത്തമാണ് ഇത്തവണ ഉണ്ടാകുകയെന്ന് വേള്‍ഡ് ഡിഫന്‍സ് ഷോ സിഇഒ ആന്‍ഡ്രൂ പേഴ്‌സി പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിരോധ മന്ത്രിമാരും സൈനിക മേധാവികളും ഉന്നത ഉദ്യോഗസ്ഥരും പ്രദര്‍ശനം സന്ദര്‍ശിക്കുന്നുണ്ട്.

Photo

Latest News

 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026