l o a d i n g

ഗൾഫ്

ദമ്മാമില്‍ അക്ഷരക്കൂട്ടൊരുക്കി ജാം ക്രിയേഷന്‍; ടി.കെ. അലി പൈങ്ങോട്ടായിക്ക് ആദരം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 8, 2026

ദമ്മാം: പ്രവാസത്തിന്റെ വിരഹവും മാതൃസ്‌നേഹത്തിന്റെ ആര്‍ദ്രതയും മലയാള കവിതകളില്‍ അടയാളപ്പെടുത്തിയ പ്രമുഖ കവിയും നാടകകൃത്തുമായ ടി.കെ. അലി പൈങ്ങോട്ടായിക്ക് ദമ്മാമിലെ കലാ-സാഹിത്യ കൂട്ടായ്മയായ ജാം ക്രിയേഷന്‍ സ്‌നേഹാദരവ് നല്‍കി. ഹ്രസ്വസന്ദര്‍ശനത്തിനായി സൗദി അറേബ്യയിലെത്തിയ അദ്ദേഹത്തെ ദമ്മാം റോസ് ഗാര്‍ഡന്‍ റെസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു.

പ്രവാസിയുടെ കനല്‍വഴികളിലെ കവിത
പ്രവാസലോകത്തിന്റെ നോവുകള്‍ അതേ തീവ്രതയോടെ വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ടി.കെ. അലി പുലര്‍ത്തുന്ന മികവിനെ ചടങ്ങില്‍ പങ്കെടുത്തവര്‍ പ്രകീര്‍ത്തിച്ചു. അദ്ദേഹത്തിന്റെ വിഖ്യാതമായ 'സ്‌നേഹപൂര്‍വ്വം അമ്മയ്ക്ക്' എന്ന കവിതയിലെ വരികള്‍ ചടങ്ങില്‍ വികാരാധീനമായ ഓര്‍മ്മകളായി.
'അകലെ കിനാവിന്റെ ഉമ്മറത്തെന്നമ്മ അരികെവാ എന്നോതി മാടിവിളിക്കവേ അതുകെട്ടോരടിയും ചലിക്കുവാന്‍ കഴിയാതെ അതിരുകള്‍ക്കിപ്പുറം ഞാനും തളര്‍ന്നുപോയ്...'
അദ്ദേഹത്തിന്റെ ശിഷ്യനും കവിയുമായ സഈദ് ഹമദാനി വടുതല അലി പൈങ്ങോട്ടായിയുടെ രചനകളുടെ വൈഭവത്തെക്കുറിച്ച് സംസാരിച്ചു. ഗായകനും ഗസലിസ്റ്റുമായ റഊഫ് ചാവക്കാട് അലി പൈങ്ങോട്ടായിയുടെ കവിതകള്‍ ആലപിക്കുകയും അവയുടെ ഉള്‍പ്പൊരുളുകള്‍ സദസ്സിന് വിശദീകരിക്കുകയും ചെയ്തു.
നന്മയുടെ പക്ഷം ചേരുന്ന കലയും സാഹിത്യവും കേവലം വിനോദത്തിനപ്പുറം സമൂഹത്തില്‍ നന്മയുടെ വിത്തുകള്‍ പാകുന്നതാകുമെന്ന് മറുപടി പ്രസംഗത്തില്‍ ടി.കെ. അലി പറഞ്ഞു. തന്റെ ഓരോ രചനയിലും മാനുഷികമായ നന്മയുടെ ഒരു സന്ദേശമെങ്കിലും ഉണ്ടാവണമെന്ന് താന്‍ നിര്‍ബന്ധം പിടിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അര്‍ഹമായ പ്രതിഫലം എന്നത് കലാകാരന്റെ അര്‍ഹതയാണെന്നും സാമ്പത്തിക നേട്ടത്തിനായി കലാ സൃഷ്ടിയെ ഉപയോഗിക്കുന്നവരില്‍ നിന്നും അര്‍ഹമായ കൂലി വാങ്ങുന്നത് തെറ്റല്ലെന്നും അത് കലാകാരന് സമൂഹത്തില്‍ മാന്യമായ വില നല്‍കുമെന്നും, കലാകാരന്മാര്‍ക്ക് അര്‍ഹമായ അംഗീകാരവും , പിന്തുണയും കൊടുക്കുന്നതിലൂടെ കലാകാരന്മാര്‍ക്ക് അവരുടെ മേഖലകളില്‍ കാമ്പും ,കഴമ്പും വര്‍ദ്ധിക്കുമെന്നും അദ്ദേഹം സദസ്സിന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. വലിയ വലിയ വേദികളില്‍ രചയിതാക്കളുടെ പേര് ബോധപൂര്‍വ്വം മറച്ചുവെക്കുന്ന പ്രവണതയ്‌ക്കെതിരെ അദ്ദേഹം ശക്തമായി പ്രതിഷേധിച്ചു.

ജാം ക്രിയേഷന്‍ കണ്‍വീനര്‍ സുബൈര്‍ പുല്ലാളൂര്‍ അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് അംഗങ്ങളായ ശരീഫ് കൊച്ചി, ജോഷി ബാഷ, മെഹബൂബ് മുടവന്‍കാട്ടില്‍, ഷമീര്‍ പത്തനാപുരം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

മഹ്റൂഫ് ചേളന്നൂര്‍, നവാസ് കൊല്ലം ,നാസര്‍ കല്ലായി ,ഹാഷിം കുന്നുംപുറം എന്നിവര്‍ ഉള്‍പ്പെടെ ദമ്മാമിലെ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിച്ചു.

Latest News

 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026