l o a d i n g

ഗൾഫ്

'ഓര്‍മ്മകളിലെ മുരളിയേട്ടന്‍' ജല ജിസാനില്‍ അനുസ്മരണം സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 8, 2026

ജിസാന്‍: സാമൂഹിക പ്രവര്‍ത്തകനും 'ജല' യൂണിറ്റ് ഭാരവാഹിയുമായിരുന്ന ചെങ്ങന്നൂര്‍ എണ്ണയ്ക്കാട് സ്വദേശി കെ.എസ്.മുരളീധരന്റെ വിയോഗത്തില്‍ അനുശോചിച്ചു കൊണ്ട് ജല ഫിഷ് മാര്‍ക്കറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 'ഓര്‍മ്മകളിലെ മുരളിയേട്ടന്‍' എന്ന പേരില്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. കഴിഞ്ഞ 30 വര്‍ഷമായി ജിസാന്‍ ഫിഷ് മാര്‍ക്കറ്റില്‍ വിവിധ കമ്പനികളിലായി ജോലിചെയ്തിരുന്ന മുരളീധരന്റെ ആകസ്മികമായ മരണം ഫിഷ്മാര്‍ക്കറ്റിലെ സഹപ്രവര്‍ത്തകരെയും പ്രവാസി മലയാളികളെയും ദുഖത്തിലാഴ്ത്തിയ വിയോഗമായിരുന്നു. മുരളീധരനെക്കുറിച്ചുള്ള ഓര്‍മകളും അനുഭവങ്ങളും പങ്കുവെച്ച അനുസ്മരണ പരിപാടിയില്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ജല പ്രവര്‍ത്തകരും ജിസാനിലെ വിവിധ സാമൂഹിക സംഘടനാ നേതാക്കളുമടക്കം നിരവധിപേര്‍ പങ്കെടുത്തു. ജല യൂണിറ്റ് പ്രസിഡന്റ് സമീര്‍ പരപ്പനങ്ങാടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ പരിപാടിയില്‍ ജല ജനറല്‍ സെക്രട്ടറി സലാം കൂട്ടായി അനുസ്മരണ പ്രഭാഷണം നടത്തി. ജല രക്ഷാധികാരിമാരായ താഹ കൊല്ലേത്ത്, കെ.മനോജ് കുമാര്‍, സതീഷ് കുമാര്‍ നീലാംബരി, സലിം പരപ്പനങ്ങാടി (കെ.എം.സി.സി), മുഹമ്മദ് അനസ് ജൗഹരി ചുള്ളിമാന്നൂര്‍ (ഐ.സി.എഫ്), ജല കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ ഡോ. രമേശ് മൂച്ചിക്കല്‍, ഡോ. ജോ വര്‍ഗീസ്, അനീഷ് നായര്‍, ജബ്ബാര്‍ പാലക്കാട്, സലിം മൈസൂര്‍ എന്നിവര്‍ സംസാരിച്ചു. ജല കേന്ദ്ര കമ്മിറ്റി അംഗം ഗഫൂര്‍ പൊന്നാനി അനുശോചന പ്രമേയം അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി ജമാല്‍ കടലുണ്ടി സ്വാഗതവും ദര്‍വേഷ് പൊന്നാനി നന്ദിയും പറഞ്ഞു.

സാമൂഹിക കാര്യങ്ങളില്‍ എപ്പോഴും മുന്നിട്ടിറങ്ങിയിരുന്ന മുരളീധരന്‍ സൗമ്യമായ പെരുമാറ്റം കൊണ്ട് ഏവര്‍ക്കും പ്രിയങ്കരനായിരുന്നു. വലിയൊരു സുഹൃദ്വലയത്തിന് ഉടമയായിരുന്ന അദ്ദേഹം ജല ഫിഷ് മാര്‍ക്കറ്റ് യൂണിറ്റിന്റെ ഭാരവാഹിയായി ദീഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷമായി യൂണിറ്റ് ജീവകാരുണ്യ വിഭാഗം വൈസ് ചെയര്‍മാനായിരുന്ന അദ്ദേഹം ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.

റിയാദ് ആസ്ഥാനമായ അല്‍ദുമൈഖി ഫിഷറീസ് കമ്പനിയുടെ ജിസാന്‍ ശാഖയിലെ ജീവനക്കാരനായിരുന്ന മുരളിധരന്‍ കഴിഞ്ഞ മാസം 20 ന് ജിസാനിലെ താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലമാണ് മരിച്ചത്. ചെങ്ങന്നൂര്‍ പെരിങ്ങിലിപ്പുറം ഹണി വില്ലയില്‍ കൊച്ചുപുരയില്‍ ശ്രീധരന്റെയും സരോജിനിയുടെയും മകനാണ്. അജി മുരളിയാണ് ഭാര്യ. മൂത്ത മകന്‍ അമല്‍ മുരളി ബഹ്റിനില്‍ ജോലിചെയ്യുന്നു. മറ്റു മക്കള്‍: അമൃത് മുരളി, അമര്‍ മുരളി എന്നിവര്‍ നാട്ടില്‍ വിദ്യാര്‍ത്ഥികളാണ്. ജല പ്രവര്‍ത്തകര്‍ നാട്ടിലേക്കയച്ച മുരളീധരന്റെ മൃതദേഹം കഴിഞ്ഞ ദിവസം ചെങ്ങന്നൂര്‍ പെരിങ്ങിലിപ്പുറത്തുള്ള അദ്ദേഹത്തിന്റെ വീട്ടുവളപ്പില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. ജല രക്ഷാധികാരി സണ്ണി ഓതറ, ജലയുടെ മുന്‍ ഭാരവാഹികളായ വെന്നിയൂര്‍ ദേവന്‍, റസല്‍ കരുനാഗപ്പള്ളി, അജിതന്‍ അയിനിപ്പുള്ളി, സെയിദ് മുഹമ്മദ്, കോശി വര്‍ഗീസ്, ജല പ്രവര്‍ത്തകരായ അബ്ദുല്‍ സലിം കരുനാഗപ്പള്ളി, തോമസ്, ജോണ്‍, ബോസ്, ഗിരീഷ്, ജേക്കബ്, ജയചന്ദ്രന്‍ തഴവ എന്നിവരടക്കം നാട്ടിലുള്ള നിരവധി സുഹൃത്തുക്കളും മുരളീധരന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു.

Latest News

 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026