l o a d i n g

സാംസ്കാരികം

ഔഷധ സസ്യങ്ങളെ കുറിച്ച് ഡോ.സുബൈര്‍ മേടമ്മലിന്റെ പുസ്തകം; പ്രകാശനം നാളെ ഷാര്‍ജ ഭരണാധികാരി നിര്‍വ്വഹിക്കും

Thumbnail

ഷാര്‍ജ: പ്രമുഖ ഗവേഷകനും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറുമായ ഡോ.സുബൈര്‍ മേടമ്മല്‍ രചിച്ച പുസ്തകത്തിന്റെ പ്രകാശനം നാളെ ഷാര്‍ജ ഭരണാധികാരി ഷെയ്ക്ക് സുല്‍ത്താന്‍ ഖാസിം നിര്‍വ്വഹിക്കും. യുനസ്‌കോയും ഷാര്‍ജ സര്‍ക്കാരും ചേര്‍ന്ന് പ്രസിദ്ധീകരിച്ച 'എത്നോമെഡിസിനല്‍ പ്ലാന്റസ് ഓഫ് ഇന്ത്യ' എന്ന പുസ്തകമാണ് പ്രകാശനം ചെയ്യുന്നത്. നാളെ വൈകീട്ട് ഷാര്‍ജ ബെയ്ത് അല്‍ നബൂദയിലാണ് പ്രകാശന ചടങ്ങ്.

നാട്ടുചികില്‍സയുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ കണ്ടുവരുന്ന ഔഷധ സസ്യങ്ങളെ കുറിച്ചുള്ള പുസ്തകം ഏറെ അപൂര്‍വ്വതകളുള്ളതാണ്. രാജ്യത്ത് കണ്ടുവരുന്ന നൂറിലേറെ ഔഷധ സസ്യങ്ങളെ കുറിച്ചുള്ള സൂക്ഷ്മമായ പഠനമാണ് ഡോ.സുബൈര്‍ മേടമ്മല്‍ നടത്തിയിട്ടുള്ളത്. ഇത്തരം സസ്യങ്ങളുടെ ഔഷധഗുണം, ചികില്‍സാ രംഗത്തെ പ്രാധാന്യം, പാരിസ്ഥിതികമായ പ്രസക്തി തുടങ്ങി ഒട്ടേറെ മേഖലകളെ കുറിച്ച് ഈ ഗ്രന്ഥം പ്രതിപാദിക്കുന്നു. സാധാരണക്കാര്‍ക്കും ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും ഒരു പോലെ സഹായകമാകുന്ന രീതിയിലാണ് പുസ്തകം രചിച്ചിട്ടുള്ളത്.

അറബികളുടെ സംസ്‌കാരത്തിന്റെ പ്രതീകമായ ഫാല്‍ക്കണ്‍ പക്ഷികളെ കുറിച്ചുള്ള ഗവേഷണത്തിലൂടെ ശ്രദ്ധേയനായ ഡോ.സുബൈര്‍ മേടമ്മല്‍, ഫാല്‍ക്കണ്‍ ഗവേഷണത്തില്‍ ഡോക്റേറ്റ് നേടിയ ആദ്യ ഏഷ്യക്കാരനും ഏക ഇന്ത്യക്കാരനുമാണ്. യു.എ.ഇ,സൗദി അറേബ്യ,ഖത്തര്‍,കുവൈറ്റ്,ബഹ്റൈന്‍,ഒമാന്‍. ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ ആറ് വര്‍ഷം നീണ്ട തുടര്‍ച്ചയായ ഗവേഷണമാണ് അദ്ദേഹം ഫാല്‍ക്കണുകളെ കുറിച്ച് നടത്തിയത്.

കാലിക്കറ്റ് സര്‍വകലാശാലയിലെ ജന്തുശാസ്ത്ര വിഭാഗം പ്രൊഫസറായ ഡോ.സുബൈര്‍, സര്‍വകലാശാല ആസ്ഥാനമായ അന്തര്‍ദേശീയ പക്ഷി ഗവേഷണ കേന്ദ്രത്തിന്റെ കോഡിനേറ്ററുമാണ്. ജര്‍മനിയിലും ഗള്‍ഫ് രാജ്യങ്ങളിലുമുള്ള ഫാല്‍ക്കണ്‍ ആശുപത്രികളിലും ഫാല്‍ക്കണ്‍ പ്രജനന കേന്ദ്രങ്ങളിലും അദ്ദേഹത്തിന്റെ സേവനം ലഭ്യമാക്കിയിരുന്നു. ആറ് ഭൂഖണ്ഡങ്ങളിലായി നാല്‍തോളം രാജ്യങ്ങളില്‍ അന്തര്‍ദേശീയ പ്രബന്ധങ്ങളും ക്ലാസുകളും അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമായി ഒട്ടനവധി പുരസ്‌കാരങ്ങളും ഡോ.സുബൈര്‍ മേടമ്മലിന് ലഭിച്ചിട്ടുണ്ട്. ഷാര്‍ജ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെറിറ്റേജിന്റെ രക്ഷധികാരിയായ ഷാര്‍ജ സുല്‍ത്താന്റെ അഥിതി ആയാണ് ഡോ. സുബൈര്‍ മേടമ്മല്‍ ഷാര്‍ജയില്‍ എത്തിയത്.
Dr. ZUBAIR MEDAMMAL, WhatsApp. No. +91 9447513478, UAE No. +971506462405

Latest News

 പിഎം ശ്രീ പദ്ധതി: തര്‍ക്കങ്ങളും യാഥാര്‍ത്ഥ്യങ്ങളും
പിഎം ശ്രീ പദ്ധതി: തര്‍ക്കങ്ങളും യാഥാര്‍ത്ഥ്യങ്ങളും
June 18, 2026
ലോകകപ്പിലേക്ക് മിന്നുന്ന തിരിച്ചുവരവുമായി കൊളംബിയ; ഉസ്‌ബെക്കിസ്ഥാനെതിരെ തകര്‍പ്പന്‍ ജയം
ലോകകപ്പിലേക്ക് മിന്നുന്ന തിരിച്ചുവരവുമായി കൊളംബിയ; ഉസ്‌ബെക്കിസ്ഥാനെതിരെ തകര്‍പ്പന്‍ ജയം
June 18, 2026
ലോകകപ്പില്‍ പനാമയ്ക്ക് കണ്ണീര്‍ തോല്‍വി; അവസാന നിമിഷത്തില്‍ ഘാനയ്ക്ക് ജയം
ലോകകപ്പില്‍ പനാമയ്ക്ക് കണ്ണീര്‍ തോല്‍വി; അവസാന നിമിഷത്തില്‍ ഘാനയ്ക്ക് ജയം
June 18, 2026
ലെബനനില്‍ 'കൂടുതല്‍ മൃദുവായ സമീപനം' സ്വീകരിക്കണമെന്ന് നെതന്യാഹുവിനോട് ട്രംപ്
ലെബനനില്‍ 'കൂടുതല്‍ മൃദുവായ സമീപനം' സ്വീകരിക്കണമെന്ന് നെതന്യാഹുവിനോട് ട്രംപ്
June 18, 2026
ഇറാന്‍-അമേരിക്കന്‍ സംഘര്‍ഷത്തിന് വിരാമം: സുപ്രധാന കരാറില്‍ ഒപ്പുവെച്ചു
ഇറാന്‍-അമേരിക്കന്‍ സംഘര്‍ഷത്തിന് വിരാമം: സുപ്രധാന കരാറില്‍ ഒപ്പുവെച്ചു
June 18, 2026
 പ്രവാസി പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കണം: മാറാക്കര പഞ്ചായത്ത് കെ.എം.സി.സി
പ്രവാസി പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കണം: മാറാക്കര പഞ്ചായത്ത് കെ.എം.സി.സി
June 17, 2026
ലോകകപ്പില്‍ പോര്‍ച്ചുഗലിനെ വിറപ്പിച്ച് ഡിആര്‍ കോംഗോ; സമനിലയില്‍ കുരുങ്ങി ക്രിസ്റ്റ്യാനോയും സംഘവും
ലോകകപ്പില്‍ പോര്‍ച്ചുഗലിനെ വിറപ്പിച്ച് ഡിആര്‍ കോംഗോ; സമനിലയില്‍ കുരുങ്ങി ക്രിസ്റ്റ്യാനോയും സംഘവും
June 17, 2026
ജിദ്ദയില്‍ വമ്പിച്ച ഫുട്ബോള്‍ മാമാങ്കത്തിന് നാളെ തുടക്കം
ജിദ്ദയില്‍ വമ്പിച്ച ഫുട്ബോള്‍ മാമാങ്കത്തിന് നാളെ തുടക്കം
June 17, 2026
 ജിസിസി രാജ്യങ്ങളിലെ കടപ്പത്ര വിപണിയില്‍ തിരിച്ചുവരവ്: അപകടസാധ്യത കുറയുന്നു
ജിസിസി രാജ്യങ്ങളിലെ കടപ്പത്ര വിപണിയില്‍ തിരിച്ചുവരവ്: അപകടസാധ്യത കുറയുന്നു
June 17, 2026
ഇറാന്‍ 'ശരിയായി പെരുമാറിയില്ലെങ്കില്‍' ' വീണ്ടും ബോംബുകള്‍ വര്‍ഷിക്കുമെന്ന്' ട്രംപിന്റെ ഭീഷണി
ഇറാന്‍ 'ശരിയായി പെരുമാറിയില്ലെങ്കില്‍' ' വീണ്ടും ബോംബുകള്‍ വര്‍ഷിക്കുമെന്ന്' ട്രംപിന്റെ ഭീഷണി
June 17, 2026