l o a d i n g

ഗൾഫ്

പ്രവാസികള്‍ക്ക് ആശ്വാസം; ജിദ്ദ - കോഴിക്കോട് സെക്ടറില്‍ ആകാശ എയര്‍ മാര്‍ച്ച് 13 മുതല്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 5, 2026

ജിദ്ദ: മലബാറിലെ പ്രവാസികളുടെയും ഉംറ തീര്‍ത്ഥാടകരുടെയും ദീര്‍ഘകാലത്തെ കാത്തിരിപ്പിന് വിരാമം. ഇന്ത്യയിലെ അതിവേഗം വളരുന്ന വിമാനക്കമ്പനിയായ ആകാശ എയര്‍ മാര്‍ച്ച് 13 മുതല്‍ ജിദ്ദ - കോഴിക്കോട് സെക്ടറില്‍ നേരിട്ടുള്ള സര്‍വീസ് ആരംഭിക്കുന്നു. കുറഞ്ഞ നിരക്കിലും മികച്ച സൗകര്യങ്ങളോടും കൂടിയുള്ള ഈ സര്‍വീസ് വടക്കന്‍ കേരളത്തിലെ പ്രവാസികള്‍ക്ക് വലിയ ആശ്വാസമാകും.

യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് പകല്‍ സമയത്താണ് വിമാനത്തിന്റെ ഷെഡ്യൂള്‍ ക്രമീകരിച്ചിരിക്കുന്നത്. ജിദ്ദ - കോഴിക്കോട്: രാവിലെ 9:10-ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം വൈകുന്നേരം 5:30-ന് കരിപ്പൂരിലെത്തും. കോഴിക്കോട് - ജിദ്ദ: വൈകുന്നേരം 6:55-ന് പുറപ്പെട്ട് രാത്രി 10:50-ന് ജിദ്ദയിലെത്തും. 186 സീറ്റുകളുള്ള അത്യാധുനിക ബോയിംഗ് 737 മാക്‌സ് 8 വിമാനങ്ങളാണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തുക.

വിശുദ്ധ റമദാന്‍ മാസത്തിലെയും തുടര്‍ന്നു വരുന്ന ചെറിയ പെരുന്നാള്‍ അവധിക്കാലത്തെയും തിരക്ക് പരിഗണിക്കുമ്പോള്‍ പുതിയ സര്‍വീസ് പ്രവാസികള്‍ക്ക് വലിയൊരു അനുഗ്രഹമാണ്. സീറ്റുകളുടെ കുറവും അമിത വിമാനക്കൂലിയും മൂലം വലയുന്ന സാധാരണക്കാരായ യാത്രക്കാര്‍ക്ക് ആകാശ എയറിന്റെ വരവ് ആശ്വാസം പകരും. വരും ദിവസങ്ങളില്‍ കൂടുതല്‍ അന്താരാഷ്ട്ര നഗരങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കുമെന്ന് കമ്പനി അധികൃതര്‍ സൂചിപ്പിച്ചു.

കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനത്തിന് ആവേശം പകരുന്ന ഈ തീരുമാനത്തിന് പിന്നില്‍ ജനപ്രതിനിധികളുടെയും ആകാശ എയര്‍ ഉന്നത ഉദ്യോഗസ്ഥരായ പ്രതീക് ശര്‍മ്മ, പ്രിയ മെഹ്റ, മുരളി മേനോന്‍, സുധീഷ് മംഗലശ്ശേരി എന്നിവരുടെയും നിരന്തര ഇടപെടലുകളുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ കൊച്ചിയില്‍ നിന്ന് ആകാശ എയര്‍ ജിദ്ദയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.

ഈ വര്‍ഷത്തെ ഹജ്ജ് സര്‍വീസിലും ആകാശ എയര്‍ നിര്‍ണ്ണായക പങ്കുവഹിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് വിമാനങ്ങള്‍ ആകാശ എയര്‍ മുഖേനയാകും സര്‍വീസ് നടത്തുക.

Latest News

 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026