l o a d i n g

ഗൾഫ്

അറബ് ഭാഷാ ദേശീയ നയത്തിന് അംഗീകാരം നല്‍കി സൗദി മന്ത്രിസഭ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 4, 2026

റിയാദ്- കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സൗദി മന്ത്രിസഭാ യോഗം രാജ്യത്തിന്റെ സാംസ്‌കാരിക അടയാളമായ അറബി ഭാഷക്കായുള്ള ദേശീയ നയം അംഗീകരിച്ചു.
ഇതിന്റെ ഭാഗമായി കിങ് സല്‍മാന്‍ ഗ്ലോബല്‍ അക്കാദമി ഫോര്‍ അറബിക് ലാംഗ്വേജും അറബ് ലീഗും തമ്മിലുള്ള സഹകരണത്തിന് ധാരണയായി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ സ്റ്റേറ്റ് ഫൈനല്‍ അക്കൗണ്ടിനും യോഗം അംഗീകാരം നല്‍കി. മക്കയിലെയും ജിദ്ദയിലെയും വ്യവസായ നഗരങ്ങളില്‍ ആരംഭിച്ച അത്യാധുനിക വികസന പദ്ധതികള്‍ സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിന് കരുത്തേകുമെന്ന് മന്ത്രിസഭ ചൂണ്ടിക്കാട്ടി. പരിസ്ഥിതി വെല്ലുവിളികള്‍ നേരിടാന്‍ 22 ബില്യണ്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതിയില്‍ 35 രാജ്യങ്ങള്‍ പങ്കാളികളായതിനെ മന്ത്രിസഭ അഭിനന്ദിച്ചു. റിയാദില്‍ നടന്ന ഡാറ്റ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോണ്‍ഫറന്‍സിന്റെ വിജയം യോഗം വിലയിരുത്തി. വിജ്ഞാന കൈമാറ്റത്തിനായി 27 കരാറുകളാണ് ഇതിലൂടെ ഒപ്പിട്ടത്. സൗദി മീഡിയ ഫോറവും ഫ്യൂച്ചര്‍ റിയല്‍ എസ്റ്റേറ്റ് ഫോറവും കൈവരിച്ച നേട്ടങ്ങളെ യോഗം പ്രശംസിച്ചു. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മാത്രം 80 കരാറുകളാണ് ഒപ്പിട്ടത്.

ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന വെടിനിര്‍ത്തല്‍ ലംഘനങ്ങളെ സൗദി മന്ത്രിസഭ ശക്തമായി അപലപിച്ചു. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിച്ച് ശാശ്വത സമാധാനം ഉറപ്പാക്കണമെന്ന സൗദിയുടെ ഉറച്ച നിലപാട് യോഗം ആവര്‍ത്തിച്ചു.
സിറിയയില്‍ വെടിനിര്‍ത്തല്‍ കരാറിലെത്താന്‍ സൗദിയും അമേരിക്കയും നടത്തിയ ശ്രമങ്ങളോട് സിറിയന്‍ ഗവണ്‍മെന്റും സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സും സഹകരിച്ചതിനെ മന്ത്രിസഭ സ്വാഗതം ചെയ്തു. പ്രാദേശികവും അന്തര്‍ദേശീയവുമായ തര്‍ക്കങ്ങള്‍ സംഭാഷണങ്ങളിലൂടെ പരിഹരിക്കണമെന്നും മേഖലയിലെ സുസ്ഥിരത ഉറപ്പാക്കണമെന്നും മന്ത്രിസഭ വ്യക്തമാക്കി.

മയക്കുമരുന്ന് നിയന്ത്രണം, അപകടകരമായ വസ്തുക്കളെ കൈകാര്യം ചെയ്യല്‍ എന്നിവയില്‍ ജി.സി.സി രാജ്യങ്ങള്‍ക്കിടയിലുള്ള ഏകീകൃത നിയമങ്ങള്‍ നടപ്പിലാക്കാനും സൗദി ഇക്വസ്ട്രിയന്‍ അതോറിറ്റി അന്താരാഷ്ട്ര സംഘടനയില്‍ അംഗമാകുന്നതിനും മന്ത്രിസഭ അനുമതി നല്‍കി. സൗദി വിഷന്‍ 2030-ന്റെ ഭാഗമായുള്ള സ്വകാര്യവല്‍ക്കരണ തന്ത്രങ്ങള്‍ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ രീതിയില്‍ സഹായിക്കുമെന്നും മന്ത്രിസഭ പ്രത്യാശ പ്രകടിപ്പിച്ചു.

Latest News

 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026