l o a d i n g

ഗൾഫ്

'റദ്വ സൗദിയ' സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് ക്ലബുകാരുടെ മൊഹി യാത്രയായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 3, 2026

യാമ്പു: നാല്‍പതു വര്‍ഷത്തിലേറെക്കാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ പരപ്പത്തൊടി മൊയ്ദീന്‍ (69) നാട്ടില്‍ നിര്യയാതനായി. മലപ്പുറം പെരുമണ്ണ ക്ലാരി ചെട്ടിയാംകിണര്‍ സ്വദേശിയായ അദ്ദേഹം ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയാണ് നിര്യാതനായത്.

യാമ്പുവിലെ പ്രമുഖ കായിക സംഘടനയായ 'റദ്വ സൗദിയ' സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് ക്ലബില്‍ 41 വര്‍ഷത്തോളമാണ് മൊയ്ദീന്‍ സേവനമനുഷ്ഠിച്ചത്. സ്വദേശികള്‍ അദ്ദേഹത്തെ സ്‌നേഹത്തോടെ 'മൊഹി' എന്നാണ് വിളിച്ചിരുന്നത്. ക്ലബിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച അദ്ദേഹം, അവിടെ കായിക പരിശീലനത്തിനെത്തിയിരുന്ന തലമുറകളുടെ പ്രിയങ്കരനായിരുന്നു. കുട്ടിക്കാലത്ത് ക്ലബില്‍ കളിക്കാനെത്തിയിരുന്ന പലരും പിന്നീട് ഉന്നത ഉദ്യോഗസ്ഥരും ക്ലബ് ഭാരവാഹികളുമായി മാറിയെങ്കിലും മൊയ്ദീനോടുള്ള ആദരവില്‍ മാറ്റമുണ്ടായില്ല. ഒരു വിദേശ തൊഴിലാളി എന്നതിലുപരി ഒരു കുടുംബാംഗത്തെപ്പോലെയാണ് അവര്‍ അദ്ദേഹത്തെ കണ്ടിരുന്നത്.

2024 ആഗസ്റ്റില്‍ മൊയ്ദീന്‍ പ്രവാസം അവസാനിപ്പിച്ച് മടങ്ങുമ്പോള്‍ ക്ലബ് നല്‍കിയ ഹൃദ്യമായ യാത്രയയപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ചിത്രം പതിപ്പിച്ച കേക്ക് മുറിച്ചും, തോളിലേറ്റിയും ഗ്രൗണ്ടിലൂടെ നടത്തിയ പ്രദക്ഷിണം സൗദിയിലെ പ്രാദേശിക മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വലിയ വാര്‍ത്തയായിരുന്നു. സന്ദര്‍ശന വിസയില്‍ വീണ്ടും കാണാമെന്ന വാഗ്ദാനം നല്‍കിയാണ് അദ്ദേഹം പ്രിയപ്പെട്ടവരോട് വിടപറഞ്ഞത്. 23-ാം വയസ്സില്‍ ഹായിലില്‍ പ്രവാസം തുടങ്ങിയ അദ്ദേഹം പിന്നീട് യാമ്പുവിലേക്ക് മാറുകയായിരുന്നു. 41 വര്‍ഷവും ഒരേ സ്ഥാപനത്തില്‍ തന്നെ ജോലി ചെയ്തു എന്നത് അദ്ദേഹത്തിന്റെ വിശ്വസ്തതയുടെയും അവിടുത്തെ ഉടമകളുമായുള്ള ബന്ധത്തിന്റെയും തെളിവാണ്.

പരേതനായ പറപ്പത്തൊടി കുഞ്ഞലവി ഹാജിയുടെയും ആയിഷ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: ഖദീജ വെള്ളത്തുമാട്ടില്‍. മക്കള്‍: അബ്ദുല്‍ ജബ്ബാര്‍ (യാമ്പു), ജാബിര്‍ (ദുബായ്), ജസീം ഫര്‍സാന്‍, ഫര്‍ഹാന ജെബിന്‍. മരുമക്കള്‍: ഷിബിന്‍ തിരൂര്‍, ഷമീല വേങ്ങര, ഹസ്‌ന. സഹോദരങ്ങള്‍: മുഹമ്മദ്, സൈദലവി, അസൈനാര്‍, അഷ്റഫ്, ഫക്രുദ്ദീന്‍ (നാലു പേരും യാമ്പു), ബിയ്യുമ്മു, ഫാത്തിമ, സഫിയ, സൈനബ, സുഹ്‌റ.

Latest News

 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026