l o a d i n g

ഗൾഫ്

പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് ജിദ്ദ ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്തു; വായനയും എഴുത്തും മനുഷ്യനെ കരുത്തനാക്കുമെന്ന് ബി.ആര്‍.എം ഷഫീര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 3, 2026

ജിദ്ദ: കെ.പി.സി.സി.യുടെ ഔദ്യോഗിക പ്രസിദ്ധീകരണ വിഭാഗമായ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സിന്റെ ജിദ്ദ ചാപ്റ്റര്‍ പ്രവര്‍ത്തനോദ്ഘാടനം കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. ബി.ആര്‍.എം ഷഫീര്‍ നിര്‍വ്വഹിച്ചു. വായനയും എഴുത്തും സാഹിത്യവും മനുഷ്യനെ മാനസികമായി കരുത്തനാക്കുന്ന ശക്തികളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സാംസ്‌കാരികവും രാഷ്ട്രീയവുമായ അവബോധം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രം, സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍, ഗാന്ധിയന്‍ ദര്‍ശനങ്ങള്‍, നെഹ്റൂവിയന്‍ ആശയങ്ങള്‍ എന്നിവ വരുംതലമുറയ്ക്ക് പകര്‍ന്നുനല്‍കുന്നതില്‍ ഈ സ്ഥാപനം നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു നല്ല പുസ്തകം നമ്മെ അറിവിലേക്കും ചിന്തയിലേക്കും നയിക്കുമ്പോള്‍, എഴുത്ത് നമ്മുടെ വികാരങ്ങള്‍ക്കും ആശയങ്ങള്‍ക്കും ശബ്ദം നല്‍കുന്നു. സാഹിത്യം നമ്മുടെ ഭാഷയെയും സംസ്‌കാരത്തെയും തലമുറകളിലൂടെ ബന്ധിപ്പിക്കുന്നു. പ്രവാസജീവിതത്തില്‍ ഈ മൂല്യങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. സ്വന്തം നാടിനെയും ഭാഷയെയും വിട്ടുനില്‍ക്കുമ്പോള്‍, മലയാള സാഹിത്യം നമ്മെ വേരുകളോട് ചേര്‍ത്തുനിര്‍ത്തുന്നു. വായന മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും എഴുത്ത് ഒറ്റപ്പെടലിനെ അതിജീവിക്കാനും സഹായിക്കും. മലയാള ഭാഷയില്‍ എഴുതുകയും വായിക്കുകയും ചെയ്യുന്നത് നമ്മുടെ സാംസ്‌കാരിക പൈതൃകം നിലനിര്‍ത്താനും പുതുതലമുറയ്ക്ക് കൈമാറാനും അനിവാര്യമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഒ.ഐ.സി.സി റീജ്യണല്‍ പ്രസിഡന്റ് ഹക്കീം പാറക്കല്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോഓര്‍ഡിനേറ്റര്‍ സിമി അബ്ദുല്‍ ഖാദര്‍ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. അസ്ഹാബ് വര്‍ക്കല, റീജ്യണല്‍ ട്രഷറര്‍ ഷെരീഫ് അറക്കല്‍, ബുറൈദ പ്രസിഡന്റ് അബ്ദുറഹ്‌മാന്‍,പ്രശസ്ത എഴുത്തുകാരി സൗദ കാന്തപുരം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.റീജ്യണല്‍ ഭാരവാഹികള്‍ നാഷണല്‍ ഭാരവാഹികള്‍ ജില്ലാ പ്രസിഡന്റ് മാര്‍ ഭാരവാഹികള്‍ ഹെല്‍പ് ഡെസ്‌ക് നേതാക്കള്‍ വനിതാ നേതാക്കള്‍ പ്രിയദര്‍ശിനി കല കായിക നേതാക്കള്‍ ബാലവേദിയുടെ കുട്ടികള്‍.പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് കോഓര്‍ഡിനേറ്റര്‍ സുജു തേവരുപറമ്പില്‍ സ്വാഗതവും നജീബ് വെഞ്ഞാറമ്മൂട് നന്ദിയും പറഞ്ഞു.

Latest News

 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026