l o a d i n g

ഗൾഫ്

താളമേളങ്ങളുടെ അകമ്പടിയോടെ സൗദി എയര്‍ലൈന്‍സ് കരിപ്പൂരിലേക്ക് മടങ്ങിയെത്തി; പ്രവാസികള്‍ക്ക് ആവേശകരമായ വരവേല്‍പ്പ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 1, 2026

കോഴിക്കോട്: നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദി എയര്‍ലൈന്‍സ് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സര്‍വീസ് പുനരാരംഭിച്ചു. ശനിയാഴ്ച രാവിലെ 8.15-ഓടെ റിയാദില്‍ നിന്നുള്ള ആദ്യ വിമാനം കരിപ്പൂരിലിറങ്ങിയപ്പോള്‍ മലബാറിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ആഘോഷങ്ങളോടെയാണ് നാട്ടുകാരും പ്രവാസി സംഘടനകളും വിമാനത്തെ വരവേറ്റത്.

അറബന മുട്ടും കോല്‍ക്കളിയും ശിങ്കാരി മേളവുമായി വിമാനത്താവള പരിസരം ഉത്സവപ്രതീതിയിലായിരുന്നു. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തിയ വിമാനത്തെയും അതിലെ യാത്രക്കാരെയും മധുരം നല്‍കിയും വാദ്യമേളങ്ങളുടെ അകമ്പടിയോടെയുമാണ് മലബാര്‍ ഡെവലപ്മെന്റ് ഫോറം ഭാരവാഹികളും നാട്ടുകാരും സ്വീകരിച്ചത്. നിശ്ചയിച്ച സമയത്തേക്കാള്‍ അരമണിക്കൂര്‍ നേരത്തെ വിമാനം എത്തിയതില്‍ യാത്രക്കാരും വലിയ സംതൃപ്തി രേഖപ്പെടുത്തി.

സര്‍വീസ് വിവരങ്ങള്‍ തുടക്കത്തില്‍ റിയാദിലേക്കാണ് സര്‍വീസ് നടത്തുന്നത്. 185 മുതല്‍ 239 വരെ യാത്രക്കാരെ വഹിക്കാവുന്ന ചെറിയ വിമാനങ്ങളാണ് നിലവില്‍ ഉപയോഗിക്കുന്നത്. ആഴ്ചയില്‍ 4 ദിവസം (ചൊവ്വ, വ്യാഴം, ശനി, ഞായര്‍) ആണ് സര്‍വീസ്. മാര്‍ച്ച് 15ന് ശേഷം അത് ആഴ്ചയില്‍ ആറു ദിവസമായി മാറും (തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി, ശനി, ഞായര്‍). രാവിലെ 8.35-ന് എത്തുന്ന വിമാനം 9.45-ന് റിയാദിലേക്ക് തിരിക്കും.

റണ്‍വേ നവീകരണത്തെ തുടര്‍ന്നാണ് വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതും സൗദി എയര്‍ലൈന്‍സ് സര്‍വീസ് നിര്‍ത്തിയതും. നിലവില്‍ ഇന്ധനശേഷി കുറഞ്ഞ ചെറിയ വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. അതിനാല്‍ 6 മണിക്കൂറിലധികം യാത്രാസമയമുള്ള ജിദ്ദയിലേക്ക് സര്‍വീസ് തുടങ്ങാന്‍ കഴിയില്ല. വിമാനത്താവളത്തിലെ റെസ (RESA) നവീകരണം പൂര്‍ത്തിയായാല്‍ മാത്രമേ വലിയ വിമാനങ്ങള്‍ക്കും ജിദ്ദ സര്‍വീസിനും അനുമതി ലഭിക്കുകയുള്ളൂ. ഇതിനായുള്ള സമ്മര്‍ദ്ദം ശക്തമാക്കുമെന്ന് മലബാര്‍ ഡെവലപ്മെന്റ് ഫോറം അറിയിച്ചു.

സൗദി എയര്‍ലൈന്‍സിന്റെ ഈ വരവ് മലബാറിലെ പ്രവാസികളുടെ യാത്രാക്ലേശം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Latest News

പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026