l o a d i n g

ഗൾഫ്

*FLASHNEWS* സൗദിയില്‍ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടിംഗ് മേഖലയില്‍ പുതിയ നിയന്ത്രണങ്ങള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 31, 2026

റിയാദ്- സൗദി അറേബ്യയിലെ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടിംഗ് മേഖലയില്‍ സുതാര്യത ഉറപ്പാക്കുന്നതിനും സേവനങ്ങളുടെ നിലവാരം വര്‍ദ്ധിപ്പിക്കുന്നതിനുമായി പുതിയ നിയന്ത്രണങ്ങള്‍ വരുന്നു. സൗദി ഓര്‍ഗനൈസേഷന്‍ ഫോര്‍ ഓഡിറ്റേഴ്‌സ് ആന്‍ഡ് അക്കൗണ്ടന്റ്‌സ് ആണ് സെക്യൂരിറ്റീസ് ഇതര സാമ്പത്തിക കണ്‍സള്‍ട്ടിംഗ് പ്രൊഫഷന്‍ നിയന്ത്രിക്കുന്നതിനുള്ള പുതിയ ചട്ടങ്ങള്‍ അംഗീകരിച്ചത്.

ലൈസന്‍സിംഗും യോഗ്യതാ മാനദണ്ഡങ്ങളും

ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് ലൈസന്‍സ് നിര്‍ബന്ധമാക്കി. നിലവില്‍ അംഗീകൃത ലൈസന്‍സുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റുകള്‍ക്ക് സെക്യൂരിറ്റി ഇതര സാമ്പത്തിക ഉപദേശങ്ങള്‍ നല്‍കുന്നതിന് പ്രത്യേക ലൈസന്‍സ് ആവശ്യമില്ല. ലൈസന്‍സിനായി അപേക്ഷിക്കുന്ന വ്യക്തി പൂര്‍ണ യോഗ്യതയുള്ള സൗദി പൗരനായിരിക്കണം. അക്കൗണ്ടിംഗ്, ഫിനാന്‍സ് അല്ലെങ്കില്‍ അതോറിറ്റി അംഗീകരിച്ച തത്തുല്യമായ വിഷയങ്ങളില്‍ ബിരുദമോ അതിനു മുകളിലുള്ള വിദ്യാഭ്യാസ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അക്കൗണ്ടിംഗ് അല്ലെങ്കില്‍ ഫിനാന്‍സ് വിഷയങ്ങളില്‍ കുറഞ്ഞത് 91 മണിക്കൂര്‍ പഠനം പൂര്‍ത്തിയാക്കിയ ഡിപ്ലോമക്കാര്‍ക്കും ലൈസന്‍സിന് അര്‍ഹതയുണ്ട്. കൂടാതെ ഓഡിറ്റിംഗ് അല്ലെങ്കില്‍ അക്കൗണ്ടിംഗ് മേഖലയില്‍ സര്‍ക്കാര്‍ അല്ലെങ്കില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. വിശ്വാസവഞ്ചനയോ മാനഹാനിയോ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടാത്തവരായിരിക്കണം അപേക്ഷകര്‍.

രജിസ്ട്രേഷനും അപേക്ഷാ നടപടിക്രമങ്ങളും

യോഗ്യരായ വ്യക്തികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി അതോറിറ്റി പ്രത്യേക രജിസ്റ്റര്‍ സൂക്ഷിക്കും. അപേക്ഷകന്റെ പേര്, ഐഡി നമ്പര്‍, ലൈസന്‍സ് നമ്പര്‍, കാലാവധി തുടങ്ങിയ വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തും. അതോറിറ്റി നിശ്ചയിച്ചിട്ടുള്ള ഫോമുകള്‍ വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിച്ച് എല്ലാ രേഖകളും കൃത്യമാണെങ്കില്‍ 30 ദിവസത്തിനുള്ളില്‍ അതോറിറ്റി തീരുമാനം അറിയിക്കും. എന്തെങ്കിലും രേഖകള്‍ കുറവാണെങ്കില്‍ നിശ്ചിത സമയത്തിനുള്ളില്‍ അവ ഹാജരാക്കണം, അല്ലാത്തപക്ഷം അപേക്ഷ നിരസിക്കപ്പെടും. ലൈസന്‍സ് അപേക്ഷ നിരസിക്കപ്പെട്ടാല്‍ 15 പ്രവൃത്തി ദിവസത്തിനുള്ളില്‍ അഡ്മിനിസ്ട്രേറ്റീവ് കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ അപേക്ഷകര്‍ക്ക് അവകാശമുണ്ട്. ലൈസന്‍സ് കാലാവധി അവസാനിക്കുന്നതിന് കുറഞ്ഞത് 90 ദിവസത്തിന് മുന്‍പെങ്കിലും അത് പുതുക്കുന്നതിനായി അപേക്ഷ നല്‍കേണ്ടതാണ്.

കണ്‍സള്‍ട്ടന്റുമാരുടെ ഉത്തരവാദിത്തങ്ങള്‍

ലൈസന്‍സ് ലഭിക്കുന്ന വ്യക്തികള്‍ അതോറിറ്റിയുടെ എല്ലാ നിയമങ്ങളും തീരുമാനങ്ങളും കര്‍ശനമായി പാലിക്കാന്‍ ബാധ്യസ്ഥരാണ്. തയാറാക്കുന്ന റിപ്പോര്‍ട്ടുകളും മറ്റ് രേഖകളും കുറഞ്ഞത് അഞ്ച് വര്‍ഷത്തേക്കെങ്കിലും സുരക്ഷിതമായി സൂക്ഷിക്കണം. പ്രൊഫഷണല്‍ ജോലികള്‍ ലൈസന്‍സി നേരിട്ട് തന്നെ നിര്‍വഹിക്കേണ്ടതാണ്, ഒപ്പിടാനുള്ള അധികാരം മറ്റൊരാള്‍ക്ക് കൈമാറാന്‍ പാടില്ല. തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങള്‍ നല്‍കുന്നത് ഗുരുതരമായ നിയമലംഘനമാണ്. റിപ്പോര്‍ട്ടുകളില്‍ കൃത്യതയും സുതാര്യതയും ഉറപ്പാക്കണം. ഇമെയില്‍ വിലാസമോ മറ്റ് കോണ്‍ടാക്റ്റ് വിവരങ്ങളോ മാറുകയാണെങ്കില്‍ 30 ദിവസത്തിനുള്ളില്‍ അതോറിറ്റിയെ വിവരം അറിയിക്കണം. ഓരോ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോഴും തങ്ങള്‍ നല്‍കിയ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അതോറിറ്റിക്ക് സമര്‍പ്പിക്കേണ്ടതുണ്ട്.

നിയമലംഘനങ്ങളും ശിക്ഷാനടപടികളും

നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. നിയമലംഘനത്തിന്റെ ഗൗരവം അനുസരിച്ച് താക്കീത് നല്‍കുക, ഒരു വര്‍ഷം വരെ തൊഴില്‍ ചെയ്യുന്നതില്‍നിന്ന് വിലക്കുക, ലൈസന്‍സ് പൂര്‍ണ്ണമായും റദ്ദാക്കുക എന്നിവയാണ് പ്രധാന ശിക്ഷകള്‍. മൂന്ന് വിദഗ്ധ അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക സമിതിയാണ് നിയമലംഘനങ്ങള്‍ പരിശോധിക്കുന്നത്. സമിതിയുടെ തീരുമാനം അന്തിമമാണെങ്കിലും ഇതിനെതിരെ അഡ്മിനിസ്ട്രേറ്റീവ് കോടതിയെ സമീപിക്കാവുന്നതാണ്. ലൈസന്‍സ് റദ്ദാക്കപ്പെട്ടവര്‍ക്ക് മൂന്ന് വര്‍ഷത്തിന് ശേഷം നിശ്ചിത നിബന്ധനകള്‍ക്ക് വിധേയമായി വീണ്ടും ലൈസന്‍സിനായി അപേക്ഷിക്കാന്‍ സാധിക്കും. ഒരു പ്രൊഫഷണല്‍ കമ്പനിയിലെ പങ്കാളിക്ക് വിലക്ക് നേരിട്ടാല്‍, നിലവിലുള്ള ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതിന് ബാക്കി പങ്കാളികള്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കണം.

Latest News

പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026